ബെംഗളൂരു: ദീര്‍ഘകാലമായി കൂടെയുണ്ടായിരുന്ന മാനേജറെ പുറത്താക്കി തെന്നിന്ത്യൻ ചലച്ചിത്രതാരം രശ്മിക മന്ദാന. ലക്ഷങ്ങള്‍ തട്ടിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സംഭവത്തെക്കുറിച്ച് പരസ്യമായി പ്രതികരിക്കാൻ നടി ഇതുവരെ തയാറായിട്ടില്ല. കരിയറിന്റെ തുടക്കംതൊട്ടേ രശ്മികയ്‌ക്കൊപ്പമുണ്ടായിരുന്നയാളാണ് തട്ടിപ്പ് നടത്തിയ മാനേജറെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. 80 ലക്ഷം രൂപയോളമാണ് ഇയാള്‍ നടിയില്‍ നിന്ന് തട്ടിയത്. സംഭവം വിവാദമാക്കാനും ചര്‍ച്ചയാക്കാനും നടി താല്‍പര്യപ്പെടാത്തതിനാല്‍ മാനേജറെ രഹസ്യമായി പിരിച്ചുവിട്ടിരിക്കുകയാണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. തട്ടിപ്പിനെക്കുറിച്ചുള്ള വിശദവിവരങ്ങളും പുറത്തുവന്നിട്ടില്ല.
Read MoreTag: money
കടം നൽകിയ പണം തിരികെ ചോദിച്ചു ; സഹോദരനിൽ നിന്നും ഭീഷണി നേരിടുന്നതായി നടൻ
ബെംഗളൂരു: കടം നൽകിയ പണം തിരികെ ചോദിച്ചതിന്റെ പേരിൽ സഹോദരനിൽ നിന്ന് വധഭീഷണി നേരിടുന്നതായി കന്നഡ നടനും സംവിധായകനുമായ രൂപേഷ് ജി രാജ് പോലീസിൽ പരാതി നൽകി. കടമായി നൽകിയ 33 ലക്ഷം രൂപ തിരിച്ചുചോദിച്ചതാണ് വധഭീഷണി മുഴക്കാൻ കാരണമെന്ന് രൂപേഷ് ആരോപിച്ചു. നടന്റെ പരാതിയിൽ സഹോദരൻ ഗിരീഷിനും സുഹൃത്തുക്കൾക്കുമെതിരെ പോലീസ് കേസെടുത്തു. സിനിമ നിര്‍മിക്കാനായാണ് ഗിരീഷിന് 33 ലക്ഷം രൂപ നല്‍കുന്നത്. കൂടാതെ പലരില്‍ നിന്നായി കോടികള്‍ വായ്പയായി എടുത്തിട്ടുണ്ട്. പണം തിരിച്ചു ചോദിച്ചതോടെയാണ് ഗിരീഷും സുഹൃത്തുക്കളും ചേര്‍ന്ന് രൂപേഷിനെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയത്.…
Read Moreസംസ്ഥാനത്തേക്ക് ഹെലികോപ്റ്ററില്‍ വന്‍ തുക അടങ്ങിയ ബാഗ് എത്തിച്ചെന്ന് ആരോപണം
ബെംഗളൂരു:തമിഴ്‌നാട് ബിജെപി അധ്യക്ഷനും കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ സഹചുമതലക്കാരനുമായ കെ അണ്ണാമലൈ ഉഡുപ്പിയില്‍ ഇറങ്ങിയ ഹെലികോപ്റ്ററില്‍ വന്‍ തുക അടങ്ങിയ ബാഗ് എത്തിച്ചെന്ന് ആരോപണം. ഇക്കാര്യം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതായും കൗപ്പ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിനയ് കുമാര്‍ പറഞ്ഞു. ഉഡുപ്പി കോണ്‍ഗ്രസ് ഭവനില്‍ പാര്‍ട്ടി പ്രകടന പത്രിക പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ നേടും. കഴിഞ്ഞ തവണ തീരദേശ ജില്ലകളില്‍ വ്യാജ നല്‍കി ബിജെപി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read Moreഇനി പേടിഎം വഴി ഇന്റര്‍നെറ്റില്ലാതെയും പണം അയക്കാം
ഡൽഹി : ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ പണമിടപാട് നടത്താനുള്ള പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് പേടിഎം. ഇന്റര്‍നെറ്റ് സേവനം ആവശ്യമില്ലാതെ തന്നെ പണവിനിമയം സാദ്ധ്യമാക്കുന്ന യുപിഐ ലൈറ്റ് ഫീച്ചര്‍ റിസര്‍വ്വ് ബാങ്ക് നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു.ഈ വഴി അവശ്യസന്ദര്‍ഭങ്ങളില്‍ 200 രൂപ വരെ ഇന്റര്‍നെറ്റ് ഇല്ലാതെ യുപിഐ വഴി കൈമാറാന്‍ കഴിയും. എന്നാല്‍ ഇത് പ്രധാനപ്പെട്ട മറ്റ് യുപിഐ ആപ്ലിക്കേഷനുകള്‍ വഴി ലഭ്യമായിരുന്നില്ല. എന്നാല്‍ തങ്ങളുടെ ആപ്പിലൂടെ യുപിഐ ലൈറ്റ് സേവനം ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കുകയാണ് പേടിഎം.പരമാവധി 200 രൂപ വരെ അയക്കാനുള്ള സൗകര്യമാണ് പേടിഎമ്മും ഒരുക്കുന്നത്. കൂടാതെ…
Read Moreവ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയുള്ള പണം തട്ടിപ്പ് 1930 വിളിച്ച് പരാതിപ്പെടാം
തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകളിലൂടെ പരിചയക്കാർ എന്ന വ്യാജേനെ സന്ദേശം അയച്ച് പണം തട്ടുന്ന സംഭവങ്ങളില്‍ ജാഗ്രത വേണമെന്ന് പോലീസ്. ഒരു നമ്പര്‍ അയച്ച് അതിലേക്ക് ഓണ്‍ലൈന്‍ വഴി പണം അയയ്ക്കല്‍, ഗിഫ്റ്റ് കൂപ്പണ്‍ വാങ്ങി ചെയ്‌ത് അയച്ചുകൊടുക്കല് തുടങ്ങിയ രീതികളിലാണ് പണം ആവശ്യപ്പെടുന്നത്. ഇതിനുള്ള പോംവഴി സമൂഹമാദ്ധ്യമത്തിലെ അക്കൗണ്ടുകള്‍ ‘പ്രൈവറ്റ്’ ആയി സൂക്ഷിക്കുക എന്നതാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് എ.സി.പി ടി.ശ്യാംലാല്‍ പറഞ്ഞു. ഇതുപോലുള്ള സന്ദേശങ്ങള്‍ ലഭിച്ചാല്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിന്റെ 1930 എന്ന നമ്പരില്‍…
Read Moreതൊഴിൽ തട്ടിപ്പ്, മലയാളി ബെംഗളൂരുവിൽ പിടിയിൽ
ബെംഗളൂരു: സാധനങ്ങൾ ഓൺലൈനിലൂടെ വിൽപന നടത്തി വീട്ടിൽ നിന്ന് വരുമാനമുണ്ടാക്കാമെന്ന് വാഗ്ദത്തം ചെയ്‌ത് തൊഴിൽ അന്വേഷകരെ കബളിപ്പിച് പണം തട്ടിയ മലയാളീ യുവാവ് ബെംഗളൂരുവിൽ പിടിയിലായി. കണ്ണൂർ സ്വദേശി ഷനീദ് അബ്ദുൾ ഹമീദാണ് ബെംഗളൂരു നോർത്ത് ഈസ്റ്റ് സൈബർക്രൈം പോലീസിന്റെ പിടിയിലായത്. 222 സിം കാർഡുകളും പത്ത് മൊബൈൽ ഫോണുകളും ബാങ്ക് പാസ്ബുക്കളും ചെക്ക് ബുക്കുകളും എ. ടി.എം.കാർഡുകളും ഇയാളിൽ നിന്ന് പോലീസ് പിടികൂടി. ഷനീദിന്റെ കൂട്ടാളിയായ ഒളിവിൽ കഴിയുന്ന മുഹമ്മദ് നിഹാലിനായുളള തിരച്ചിൽ തുടരുകയാണെന്ന് പോലീസ്. മുഹമ്മദ് നിഹാലിയുടെ തനിസാന്ദ്രയിലെ വാടക വീടായിരുന്നു…
Read Moreകന്നുകാലി തൊഴുത്തുകൾ നിർമിക്കുന്നതിന് കർഷകർക്ക് കൂടുതൽ പണം അനുവദിക്കും
ബെംഗളൂരു: കന്നുകാലി തൊഴുത്തുകളുടെ നിർമ്മാണത്തിന് കർഷകർക്ക് ലഭിക്കുന്ന ക്യാഷ് ആനുകൂല്യങ്ങളിൽ ഗണ്യമായ വർദ്ധനവിന് ബസവരാജ് ബൊമ്മൈ ഭരണകൂടം അംഗീകാരം നൽകി. അതുമാത്രമല്ല, പട്ടികജാതി-പട്ടികവർഗ കർഷകർക്ക് മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ പണം ലഭിക്കുന്ന നിലവിലുള്ള സംവിധാനം സർക്കാർ ഇല്ലാതാക്കുകയും ചെയ്തു. ഒരു കന്നുകാലി തൊഴുത്ത് നിർമിക്കാൻ ഓരോ പട്ടികജാതി-പട്ടികവർഗ കർഷകർക്കും 43,500 രൂപയും മറ്റ് സമുദായങ്ങളിൽ നിന്നുള്ളവർക്ക് 19,625 രൂപയുമാണ് നൽകിയിരുന്നത്. എന്നാലിപ്പോൾ നാല് കന്നുകാലികളെ പാർപ്പിക്കാൻ കഴിയുന്ന ഒരു ഷെഡ് നിർമ്മിക്കുന്നതിന് എസ്‌സി/എസ്‌ടി, പൊതുവിഭാഗം കർഷകർ എന്ന വ്യത്യാസമില്ലാതെ സർക്കാർ ഇത് 57,000…
Read Moreകന്നുകാലി തൊഴുത്തുകൾ നിർമിക്കുന്നതിന് കർഷകർക്ക് കൂടുതൽ പണം ലഭിക്കും
ബെംഗളൂരു: കന്നുകാലി തൊഴുത്തുകളുടെ നിർമ്മാണത്തിന് കർഷകർക്ക് ലഭിക്കുന്ന ക്യാഷ് ആനുകൂല്യങ്ങളിൽ ഗണ്യമായ വർദ്ധനവിന് ബസവരാജ് ബൊമ്മൈ ഭരണകൂടം അംഗീകാരം നൽകി. അതുമാത്രമല്ല, പട്ടികജാതി-പട്ടികവർഗ കർഷകർക്ക് മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ പണം ലഭിക്കുന്ന നിലവിലുള്ള സംവിധാനം സർക്കാർ ഇല്ലാതാക്കുകയും ചെയ്തു. ഒരു കന്നുകാലി തൊഴുത്ത് നിർമിക്കാൻ ഓരോ പട്ടികജാതി-പട്ടികവർഗ കർഷകർക്കും 43,500 രൂപയും മറ്റ് സമുദായങ്ങളിൽ നിന്നുള്ളവർക്ക് 19,625 രൂപയുമാണ് നൽകിയിരുന്നത്. എന്നാലിപ്പോൾ നാല് കന്നുകാലികളെ പാർപ്പിക്കാൻ കഴിയുന്ന ഒരു ഷെഡ് നിർമ്മിക്കുന്നതിന് എസ്‌സി/എസ്‌ടി, പൊതുവിഭാഗം കർഷകർ എന്ന വ്യത്യാസമില്ലാതെ സർക്കാർ ഇത് 57,000…
Read More2 കോടി ഹവാല പണം റെയിൽവേ പോലീസ് പിടിച്ചെടുത്തു
ബെംഗളൂരു: മുംബൈയിൽ നിന്ന് മംഗളൂരുവിലേക്ക് കടത്തുകയായിരുന്ന രണ്ട് കോടി ഹവാല പണം റെയിൽവേ പോലീസ് പിടിച്ചെടുത്തു. ബ്രൗണ് കളർ ടേപ്പ് ഉപയോഗിച്ച് ഒരു പാക്കിലാണ് രണ്ട് കോടി രൂപ മുഴുവൻ സൂക്ഷിച്ചിരുന്നത്. 2000 രൂപയുടെ കറൻസി നോട്ടുകളുടെ 100 ചെറിയ കെട്ടുകളാണ് പായ്ക്കിലുണ്ടായിരുന്നത്. രാജസ്ഥാന് സ്വദേശി 22 വയസുകാരൻ മനോഹര് സിംഗ് എന്ന ചെൻ സിംഗ് ആണ് അറസ്റ്റിലായത്. ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു പ്രതി. പരിശോധനക്കിടെ തന്റെ കൈവശമുണ്ടായിരുന്ന ബാഗിന്റെ ഉള്ളിലെന്താണെന്ന് പറയാൻ ചെൻ സിംഗ് തയ്യാറായില്ല. ഇതിൽ സംശയം തോന്നി ബേലാപൂർ…
Read Moreപണത്തെച്ചൊല്ലി തർക്കം: മകനെ കൊലപ്പെടുത്തി പിതാവ്
ബെംഗളൂരു: ആർടി നഗറിൽ തിങ്കളാഴ്ച പുലർച്ചെ 18 വയസ്സുള്ള ആൺകുട്ടിയെ പിതാവ് കൊലപ്പെടുത്തി. കൗമാരക്കാരൻ പണം ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു. പുലർച്ചെ 5.30 ഓടെ പിതാവ് ഇരുമ്പ് വടി കൊണ്ട് അടിച്ച് മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു. കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. പിതാവ് ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി. ചാമുണ്ഡേശ്വരി നഗർ സ്വദേശി മുഹമ്മദ് സുലൈമാനാണ് മരിച്ചത്. ഭുവനേശ്വരിനഗറിലെ ഗാരേജിൽ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു യുവാവ്. പിതാവ് മുഹമ്മദ് ഷംഷീർ (42) ബാർ ബെൻഡറാണ്. സുലൈമാന്റെ മുത്തച്ഛനാണ്…
Read More