ബെംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഡയറി ബ്രാന്‍ഡായ നന്ദിനി കേരളത്തില്‍ ഫ്രാഞ്ചൈസികള്‍ ക്ഷണിച്ചു. പ്രതിദിനം ക്ഷീര കര്‍ഷകരില്‍ നിന്നും 95 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കുകയും, ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിതരണം നടത്തി വരുന്ന 48 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ക്വാളിറ്റി ഡയറി ബ്രാൻഡും കൂടാതെ ഏറ്റവും വലിയ ഡയറി ബ്രാന്‍ഡുമായ നന്ദിനി, കേരളത്തില്‍ നന്ദിനി കഫേ മൂ എന്ന പേരിലാണ് ഫ്രാന്‍ഞ്ചൈസി ഔട്ട്ലെറ്റുകള്‍ ക്ഷണിക്കുന്നത്. ഇവയ്‌ക്കെല്ലാം പുറമെ നന്ദിനിയുടെ കഫേകളിലും ഔട്ട്ലെറ്റുകളിലും ഉത്പന്നങ്ങള്‍ എല്ലാം മികച്ച ഗുണനിലവാരത്തിലും,…
Read MoreTag: milk
പാൽ, നെയ്യ് എന്നിവയുടെ വിലവർധനയിൽ വലഞ്ഞ് നഗരത്തിലെ ഹോട്ടലുടമകൾ
ബെംഗളൂരു: പാലിന്റെയും നെയ്യിന്റെയും വില കുതിച്ചുയരുന്നതും വെണ്ണയുടെ ദൗർലഭ്യവും ബെംഗളൂരുവിലെ ഹോട്ടലുടമകളെ ബുദ്ധിമുട്ടിലാക്കുന്നു, പാൽ നെയ്യ് ഉത്പന്നങ്ങൾക്കെല്ലാം വില വർധിച്ചു എങ്കിലും ഹോട്ടൽ ഉടമകൾ ഇതുവരെ ലഘുഭക്ഷണത്തിനും ഭക്ഷണത്തിനും വില വർദ്ധിപ്പിച്ചിട്ടില്ല. നെയ്യും വെണ്ണയും ഇന്ത്യൻ വിഭവങ്ങളിൽ നിർബന്ധിത ചേരുവകളാണ്. അതുകൊണ്ടുതന്നെ ശരാശരി 10 കിലോ വെണ്ണയും രണ്ട് ലിറ്റർ നെയ്യും ഹോട്ടലുകളിൽ നിത്യേന ആവശ്യമാണ്. പാവ് ഭാജി, ദോശ, ഉപ്മ, നിരവധി മധുരപലഹാരങ്ങൾ തുടങ്ങിയ ഇന്ത്യൻ വിഭവങ്ങളിലെ പ്രധാന ചേരുവകളാണ് വെണ്ണയും നെയ്യും. കോവിഡിന് ശേഷം സർക്കാർ നിരവധി ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചു.…
Read Moreനഗരത്തിൽ ദേശീയ ക്ഷീരദിനം മൃഗസംരക്ഷണ വകുപ്പ് ആഘോഷിക്കും
ബെംഗളൂരു: ‘ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ പിതാവ്’ ഡോ.വർഗീസ് കുര്യന്റെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നവംബർ 26-ന് ബെംഗളൂരുവിൽ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് ‘ദേശീയ ക്ഷീരദിനം’ ആചരിക്കും. ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് മൃഗസംരക്ഷണ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. 2022ലെ ദേശീയ ഗോപാൽ രത്‌ന അവാർഡുകളും ചടങ്ങിൽ സമ്മാനിക്കും. ബെംഗളൂരുവിലെ ഹെസറഘട്ടയിൽ ആഘോഷങ്ങളുടെ ഭാഗമായി ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് സഹമന്ത്രി സഞ്ജീവ് കുമാർ ബല്യാൻ ആനിമൽ ക്വാറന്റൈൻ സർട്ടിഫിക്കേഷൻ സേവനങ്ങളുടെ (എക്യുസിഎസ്) ഉദ്ഘാടനം ചെയ്യും. കന്നുകാലി ഉൽപന്നങ്ങളുടെയും കന്നുകാലികളുടെയും ഇറക്കുമതിക്കായി യഥാസമയം ഓൺലൈൻ…
Read Moreചായ കാപ്പി വില വർധനയ്ക്ക് ഒരുങ്ങി ഹോട്ടൽ ഉടമകൾ
ബെംഗളൂരു: കർണാടകം മിൽക്ക് ഫെഡറേഷൻ കെ.എം.എഫ്. നന്ദിനി പാൽവില 2 രൂപ കൂടിയതോടെ സിയാ കാപ്പി വില ഉയർത്താൻ ഹോട്ടൽ ഉടമകൾ. സ്വകാര്യ ടിആറികളുടെ പാലിന് നേരത്തെ താനേ3 – 5 രൂപ വരെ കൂടിയിരുന്നു. നന്ദിനി പാലിനും വിലയേറിയതോടെ ചായ കാപ്പി വില ഉയർത്താതെ പിടിച്ച നിൽക്കാനാവില്ലന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. ബദ്ധം മിൽക്ക്, മിൽക്ക് ഷൈകുകൾ , ഐസ്ക്രീം, വിഭവങ്ങൾ എന്നിവയ്ക്കും വില ഉയരും. പാലിന് തൊട്ടുപിന്നിൽ വില്പനയുള്ള തൈരിന് വില കൂടിയതോടെ കെർഡ് റൈസ്, ലിസ്സി, ഉൾപ്പടെയുള്ളവയ്ക്കും വില വർധിക്കും.…
Read Moreസംസ്ഥാനത്ത് പാലിന്റെയും തൈരിന്റെയും വില കൂട്ടി കർണാടക മിൽക് ഫെഡറേഷൻ
ബെംഗളൂരു: കർണാടക മിൽക് ഫെഡറേഷൻ (കെഎംഎഫ്) നന്ദിനി പാലിന്റെയും തൈരിന്റെയും വില ലീറ്ററിന് 2 രൂപ കൂട്ടി. പുതിയ നിരക്ക് ഇന്ന് നിലവിൽ വരുമെന്ന് കെഎംഎഫ് ചെയർ മാൻ ബാലചന്ദ്ര ജാർക്കിഹോളി പറഞ്ഞു. മറ്റു പാൽ ഉൽപന്നങ്ങളുടെ വിലയിലും മാറ്റമുണ്ടാകും. കൂടുതൽ വിൽപനയുള്ള ടോൺഡ് മിൽക് (നീല പാക്കറ്റ്) ലീറ്ററിന് 37 രൂപയിൽ നിന്ന് 39 രൂപയായി ഉയരും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പാൽവില കുറവ് ഇപ്പോഴും കർണാടകയിൽ തന്നെയാണ്.കേരളത്തിൽ മിൽമ പാലിന് ലീറ്ററിന് 52 രൂപ തമിഴ്നാട്ടിൽ ആവിൻ പാലിന് 40 രൂപയും ആന്ധ്രയിൽ…
Read Moreപാൽ വിലയിൽ അന്തിമ തീരുമാനം രണ്ട് ദിവസത്തിനകം
ബെംഗളൂരു: പാലിന്റെയും തൈരിന്റെയും വില വർധനവ് പരിഹരിക്കാൻ കർണാടക മിൽക്ക് ഫെഡറേഷൻ സമയം തേടിയ സാഹചര്യത്തിൽ പാൽ വില സംബന്ധിച്ച് കർണാടക സർക്കാർ രണ്ട് ദിവസത്തിന് ശേഷം അന്തിമ തീരുമാനം എടുത്തേക്കും. മൂന്ന് രൂപ വില വർധിപ്പിക്കരുതെന്നും കർഷകർക്കോ ഉപഭോക്താക്കൾക്കോ നഷ്ടമുണ്ടാക്കരുതെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കെഎംഎഫിന് നിർദേശം നൽകി. കെഎംഎഫ് രണ്ട് ദിവസത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ പാലിന്റെയും തൈരിന്റെയും വില ഉൾപ്പെടെയുള്ള വിശദാംശങ്ങൾ അവരിൽ നിന്ന് ആരാഞ്ഞതായി കെഎംഎഫ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ബൊമ്മൈ പറഞ്ഞു.…
Read Moreപാലിന്റെയും തൈരിന്റെയും വിലവർദ്ധന പിൻവലിച്ച് കർണാടക മിൽക്ക് ഫെഡറേഷൻ
ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) നന്ദിനി പാലിന്റെയും തൈരിന്റെയും ലിറ്ററിന് 3 രൂപ വർധിപ്പിച്ചതായി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു, അത് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും, എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദ്ദേശം നൽകിയ ശേഷം തീരുമാനം പിൻവലിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ക്ഷീരകർഷകരംഗത്തെ സംസ്‌കരണ, പരിപാലനച്ചെലവ് വർധിച്ചതായി കെഎംഎഫ് ചൂണ്ടിക്കാട്ടി. കാലിത്തീറ്റ തയ്യാറാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ വില കുറഞ്ഞത് 30 ശതമാനമെങ്കിലും ഉയർന്നിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2022 ജൂണിൽ ഞങ്ങൾ പ്രതിദിനം 94.20 ലക്ഷം ലിറ്റർ പാൽ ശേഖരിച്ചു. എന്നാൽ ഇത് 78.80…
Read Moreപാൽ വില കൂട്ടണം; മുഖ്യമന്ത്രിക്ക് മിൽക് ഫെഡറേഷന്റെ കത്ത്
ബെംഗളൂരു: പാൽ വില 3 രൂപ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മിൽക് ഫെഡറേഷൻ ചെയർമാൻ ബാലചന്ദ്ര ജാർക്കിഹോളി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കു കത്തെഴുതി. നേരത്തേ 5 രൂപ ഉയർത്തണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളിയിരുന്നു. കാലിത്തീറ്റ, ഇന്ധനവില കുതിച്ചുയർന്നതോടെ ഉൽപാദന ചെലവ് ഉയർന്നത് ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 3 രൂപയിൽ 2 രൂപ കർഷകർക്കും 1 രൂപ സഹകരണ സൊസൈറ്റികൾക്കുമാണ്.
Read Moreപാൽ വില വർധിപ്പിക്കില്ല: മന്ത്രി എസ് ടി സോമശേഖർ
ബെംഗളൂരു: പാൽ വില വർധിപ്പിക്കില്ലെന്നും കർഷകർക്ക് കൂടുതൽ വില നൽകാൻ അതത് പാൽ യൂണിയനുകൾക്ക് കഴിയുമെന്നും സഹകരണ മന്ത്രിയും മൈസൂരു ജില്ലയുടെ ചുമതലയുള്ള മന്ത്രിയുമായ എസ് ടി സോമശേഖർ വ്യക്തമാക്കി. സർക്കാർ അതിഥി മന്ദിരത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പാൽ വില വർധിപ്പിക്കാനുള്ള നിർദ്ദേശമില്ലെന്നും സർക്കാർ അതിൽ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വിലക്കയറ്റത്തിനെതിരായ കോൺഗ്രസിന്റെ പ്രതിഷേധത്തോട് പ്രതികരിച്ച സോമശേഖർ, വാർത്തകളിൽ ഇടം പിടിക്കാൻ ആഗ്രഹിക്കുന്നവരാണ് അവരെന്നും അദ്ദേഹം പറഞ്ഞു.
Read Moreനന്ദിനി പാൽ വില ഉയർത്തില്ലെന്ന് മന്ത്രി
ബെംഗളുരു: നന്ദിനി പാലിന്റെ വില കൂട്ടില്ലെന്ന് വ്യക്തമാക്കി മൃഗസംരക്,ണ മന്ത്രി വെങ്കട്ടറാവു നാടഗൗഡ. കർണ്ണാടക മിൽക്ക് ഫെഡറേഷന്റെ കീഴിലുള്ള നന്ദിനി പാലിന് നിലവിൽ വില വർധിപ്പിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
Read More