സംസ്ഥാനത്ത് പാലിന്റെയും തൈരിന്റെയും വില കൂട്ടി കർണാടക മിൽക് ഫെഡറേഷൻ

ബെംഗളൂരു: കർണാടക മിൽക് ഫെഡറേഷൻ (കെഎംഎഫ്) നന്ദിനി പാലിന്റെയും തൈരിന്റെയും വില ലീറ്ററിന് 2 രൂപ കൂട്ടി. പുതിയ നിരക്ക് ഇന്ന് നിലവിൽ വരുമെന്ന് കെഎംഎഫ് ചെയർ മാൻ ബാലചന്ദ്ര ജാർക്കിഹോളി പറഞ്ഞു. മറ്റു പാൽ ഉൽപന്നങ്ങളുടെ വിലയിലും മാറ്റമുണ്ടാകും. കൂടുതൽ വിൽപനയുള്ള ടോൺഡ് മിൽക് (നീല പാക്കറ്റ്) ലീറ്ററിന് 37 രൂപയിൽ നിന്ന് 39 രൂപയായി ഉയരും.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പാൽവില കുറവ് ഇപ്പോഴും കർണാടകയിൽ തന്നെയാണ്.കേരളത്തിൽ മിൽമ പാലിന് ലീറ്ററിന് 52 രൂപ തമിഴ്നാട്ടിൽ ആവിൻ പാലിന് 40 രൂപയും ആന്ധ്രയിൽ വിജയ പാലിന് 55 രൂപയും മഹാരാഷ്ട്രയിൽ അമൂലിന് 51 രൂപയുമാണ് വില.

  ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ഇനി അര ലീറ്റർ പാൽ പാക്കറ്റിന് 19ൽ നിന്ന് 20 രൂപയാകും. ഈ മാസം 14നു നന്ദിനി പാലിന്റെ വില ലീറ്ററിന് 3 രൂപ കെഎംഎഫ് കൂട്ടിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ അനുമതി ലഭിക്കാതിരുന്നതോടെ വിലവർധന താൽക്കാലികമായി മരവിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം ചേർന്ന് കെഎംഎഫ് ഡയറക്ടർ ബോർഡ് യോഗത്തിലാണ് വില വർധന 2 രൂപയിലൊതുക്കാൻ തീരുമാനിച്ചത്. 2020 ഫെബ്രുവരിയിലാണ് ഇതിന് മുൻപ് പാൽ വില ലീറ്ററിന് 2 രൂപ ഉയർത്തിയത്. ജിഎസ്ടി ഏർപ്പെടുത്തിയതോടെ തൈരിന്റെ വില ജൂണിൽ 2 രൂപ വരെ കൂട്ടിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts