ഓൺലൈനിലൂടെ കുഞ്ഞിന്റെ ഡയപ്പർ വാങ്ങിയ പിതാവിന് നഷ്ടമായത് 50000 രൂപ

ബെംഗളൂരു: നവജാത ശിശുവിന് ഓൺലൈനായി ഡയപ്പർ വാങ്ങാൻ ശ്രമിച്ച പിതാവിന് സൈബർ തട്ടിപ്പുകാരുടെ ചതിയിൽ പെട്ട് നഷ്ടമായത് 50000 രൂപ. ഓർഡർ സ്ഥിരീകരിക്കാനെന്ന വ്യാജേന പ്രതി അദ്ദേഹത്തെ വിളിക്കുകയും ഓർഡർ നൽകേണ്ട വിലാസം ഉൾപ്പെടെയുള്ള ചില വിശദാംശങ്ങൾ പൂരിപ്പിക്കാൻ അദ്ദേഹത്തിന്റെ കോൺടാക്റ്റ് വിവരങ്ങളും നൽകിയിരുന്നു.

ഒളിഞ്ഞിരിക്കുന്ന ചതിയെ കുറിച്ചറിയാത്ത അദ്ദേഹം, പ്രതി നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്തു, തുടർന്ന് മൊബൈലിലേക്കുള്ള ആക്‌സസും പ്രതിയ്ക്ക് ലഭിച്ചു. പ്രതി അദ്ദേഹത്തിന്റെ യുപിഐ അക്കൗണ്ടിൽ നിന്ന് പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. തുടർന്ന് കുട്ടിയുടെ പിതാവിന്റെ 50,000 രൂപയോളം നഷ്ടപ്പെട്ടു.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

തുടർന്ന് കുട്ടിയുടെ പിതാവിന്റെ പരാതിയിൽ സിഇഎൻ പോലീസ് കേസെടുത്തു. ബെംഗളൂരു-രാമനഗർ റോഡിൽ താമസിക്കുന്ന ഡ്രൈവറായ ബിടി സന്തോഷ് കുമാറാണ് ശനിയാഴ്ച പരാതി നൽകിയത്.

സന്തോഷിൻറെ ബന്ധപ്പെട്ട മൊബൈൽ ഫോണിന്റെ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണ്. ഒന്നിലധികം ഇടപാടുകളിൽ സന്തോഷിന് പണം നഷ്ടപ്പെട്ടു. സ്റ്റോപ്പ് പേയ്‌മെന്റ് ആവശ്യപ്പെട്ട് ബാങ്കിനെ അറിയിക്കേണ്ടതായിരുന്നു, പക്ഷേ അദ്ദേഹം നടപടിയെടുത്തില്ല എന്നും ”പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നവവധു വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ: പീഡന ആരോപണവുമായി കുടുംബം, ഭർത്താവിനെതിരെ കേസ്
[masterslider id="10"]

Related posts