ബെംഗളൂരു: മലയാളികൾക്കിടയിൽ ബെംഗളൂരു എന്ന് പറയുമ്പോൾ ആദ്യം ഓർമവരുന്ന കാര്യങ്ങളിൽ ഒന്നാകും ഇവിടെത്തെ ട്രാഫിക് ബ്ലോക്കുകൾ. നാം ഓരോരുത്തർക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് റോഡ്. ഒരു ദിവസത്തിൽ അധികസമയവും നമ്മൾ റോഡിൽ തന്നെയാവും ചിലവഴിക്കുന്നത്. ഓരോ ദിവസവും നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണവും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നു. അതിന് ആനുപാതികമായി എന്ന രീതിയിൽ തന്നെ റോഡ് ആക്‌സിഡന്റുകളും ഇന്ന് അധികരിച്ചു കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ജനങ്ങൾക്കിടയിലേക്ക് ഒരു ട്രാഫിക് ബോധവൽക്കരണ പരിപാടിയുമായി ബി എം എഫ് വരുന്നത്.
BMF – ബാംഗ്ലൂർ മലയാളി ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റും ബാംഗ്ലൂർ ട്രാഫിക് പോലീസും സംയുക്തമായി ട്രാഫിക് ബോധവത്കരണ റാലി യും തെരുവ് നാടകവും സംഘടിപ്പിച്ചു. ലാൽബാഗ് മെയിൻ ഗെറ്റ് ഇൽ നിന്നും ആരംഭിച്ച റാലി കബോൻ പാർക്കിൽ സമാപിച്ചു. BMF പ്രവർത്തകരുടെ ട്രാഫിക് ബോധവത്കരണ തെരുവ് നാടകവും അരങ്ങേറി. ട്രാഫിക് ബോധവത്കരണ ലഘുലേഖ കളും വിതരണം ചെയ്തു.
ട്രസ്റ്റ് പ്രസിഡന്റ് സുമോജ് മാത്യൂ ,ട്രഷറർ ബിജുമോൻ,രാം തിരുനിലത്തിൽ ,രതീഷ് രാജ്, സൈഫുദീൻ,അജിത്ത് വിനയ്, പ്രേം,ഗിരീഷ്, ടിജോ, അൽഫോൻസ്, ടിനു, അജിത് പുതുശേരി , വരുണ്, അലി, ഷീജിത് എന്നിവർ നേതൃത്വം നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.