യുവാവിനെ വെട്ടിക്കൊന്നു

death murder

മംഗളൂരു: സൂറത്ത്കലിൽ യുവാവിനെ വെട്ടിക്കൊന്നു. കാട്ടിപ്പള്ള നാലാം ബ്ലോക്കിൽ താമസിക്കുന്ന ജലീൽ (45) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് രണ്ടംഗ സംഘം ജലീലിനെ കടയിൽ കയറി വെട്ടിക്കൊന്നത്. കഴിഞ്ഞ ജൂലൈയിൽ 24 കാരനായ മുഹമ്മദ് ഫൈസൽ എന്ന യുവാവിനെയും ഇതേ പ്രദേശത്ത് വെട്ടിക്കൊന്നിരുന്നു. പോലീസ് ശക്തമായ നടപടിയെടുക്കാത്തതാണ് കൊലപാതകം ആവർത്തിക്കാൻ കാരണമെന്ന് മുൻ മന്ത്രി യു.ടി ഖാദർ പറഞ്ഞു. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ മംഗളൂരു കമ്മീഷണറുമായി ഫോണിൽ ബന്ധപ്പെട്ടു. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സൂറത്തക്കൽ, ബജ്‌പെ, കാവൂർ, പനമ്പൂർ…

Read More

മംഗളൂരു സ്ഫോടനം, ഓട്ടോറിക്ഷ ഡ്രൈവറുടെ ചികിത്സ ചിലവ് സർക്കാർ വഹിക്കും

മംഗളൂരു: സ്ഫോടനത്തിൽ കുക്കർ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് പരുക്കേറ്റ, ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ പുരുഷോത്തമ പൂജാരിയുടെ തുടര്‍ ചികിത്സ ചിലവുകള്‍ സര്‍ക്കാര്‍ നേരിട്ട് വഹിക്കും. ഇതുസംബന്ധിച്ച്‌ ജില്ലാ ഭരണകൂടം ഉത്തരവിറക്കി. മകളുടെ ഇഎസ്‌ഐ ആനുകൂല്യം ഉപയോഗിച്ചായിരുന്നു ഇതുവരെ ചികിത്സ ചിലവുകൾ വഹിച്ചത്. ആഭ്യന്തര മന്ത്രി അരഗ രാജേന്ദ്ര നേരത്തെ പുരുഷോത്തമയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച്‌ അരലക്ഷം രൂപ ഭാര്യക്ക് കൈമാറിയിരുന്നു. ഓടോറിക്ഷയില്‍ യാത്രക്കാരനായിരുന്ന മുഹമ്മദ് ശാരിഖിനെ മംഗളൂരു ആശുപത്രിയില്‍ നിന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Read More

ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം, യുവാവ് മരിച്ചു

മംഗളൂരു: ബസും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു. കൊയ്യൂര്‍ ക്രോസിന് സമീപം ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. ബൈക്ക് യാത്രികനായ ബണ്ട് വാള്‍ താലൂകിലെ നവൂര്‍ മലേബാവു സ്വദേശി വിജയ് ആണ് മരിച്ചത്. ഉജിരെയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ബൈക്കിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന കടബെട്ടുവിലെ ശൈലേഷ് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിജയും ശൈലേഷും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. അപകടത്തിന്റെ ആഘാതത്തില്‍ വിജയ് സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. ബൈക്ക് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പോലീസ്…

Read More

യുവതികളെ കാണാനില്ലെന്ന് പരാതി ; പോലീസ് അന്വേഷണം ആരംഭിച്ചു

മംഗളൂരു: യുവതികളെ കാണാതായതായി പരാതി. മഞ്ചേശ്വരം ബങ്കരയിലും കാഞ്ഞങ്ങാട് കൊടവലത്തുമാണ് യുവതികളെ കാണാനില്ലെന്ന് പരാതി. മഞ്ചേശ്വരം ബങ്കര സ്വദേശിനിയായ കുഞ്ഞിബി എന്ന ഷാഹിദയെയാണ് (32) കാണാതായത്. മംഗളൂരു ആശുപത്രിയിലേക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഇവർ തിരിച്ചുവന്നിട്ടില്ലെന്നാണ് പരാതി. മഞ്ചേശ്വരം പോലീസ് അന്വേഷണം ഊർജിതമാക്കി.  കൊടവലം സ്വദേശിനിയായ 28 കാരിയെയാണ് കാണാതായ യുവതി. 17ന് ഉച്ചക്ക് വീട്ടിൽനിന്ന് പോയ ശേഷം കാണാതായതായി പരാതി. സംഭവത്തിൽ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

കാറും ബസും കൂട്ടിയിടിച്ച് കുട്ടി ഉൾപ്പെടെ 3 പേർ മരിച്ചു

ബെംഗളൂരു: കാർക്കളയിലെ നെല്ലിക്കരുവിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കുടുബത്തിലെ രണ്ട് വയസുള്ള കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഇന്ന് രാവിലെ ഏഴ് മണിക്ക് ആണ് സംഭവം. ആന്ധ്രാപ്രദേശ് സ്വദേശികളായ നാഗരാജ് (40), പ്രത്യുഷ (32), രണ്ട് വയസുള്ള കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബംഗളൂരുവിൽ താമസിക്കുന്ന കുടുംബം കാറിൽ ധർമ്മസ്ഥല ക്ഷേത്രം സന്ദർശനം കഴിഞ്ഞ് ശൃംഗേരിയിലേക്ക് പോകുന്നതിനിടെ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.

Read More

കർണാടകയിൽ ബുർഖ ധരിച്ച് ഐറ്റം ഡാൻസ്, വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു 

ബെംഗളൂരു: മംഗളൂരുവിൽ കോളേജ് പരിപാടിയിൽ ബുർഖ ധരിച്ച് ഐറ്റം ഡാൻസ്. സംഭവത്തിൽ സെന്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജിലെ നാല് വിദ്യാർത്ഥികളെ കോളേജ് അധികൃതർ സസ്പെൻഡ് ചെയ്തു. ബുർഖയിട്ട് ബോളിവുഡ് ഐറ്റം നമ്പർ ഗാനത്തിനൊപ്പമാണ് ഇവർ ചുവടുവെച്ചത്. ബുർഖയെയും ഹിജാബിനെയും പരിഹസിക്കുന്ന തരത്തിലായിരുന്നു നൃത്തം. ബുർഖ ധരിച്ച വിദ്യാർത്ഥികളുടെ നൃത്തത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വൻ വിമർശനമാണ് ഉയർന്നത്. ഒരു സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്ന നൃത്തത്തിന് അനുമതി നൽകിയ കോളേജ് അധികൃതർക്കെതിരെയും വിമർശനമുയർന്നു. അശ്ലീല ചുവടുകൾ ഉള്ളതിനാൽ നൃത്തം അനുചിതമാണെന്ന് പലരുടെയും അഭിപ്രായം. എന്നാൽ ഈ…

Read More

മംഗളൂരു സ്ഫോടനം, പ്രതിയുടെ കേരള ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്

ബെംഗളൂരു: മംഗളൂരു സ്‌ഫോടന കേസിൽ പ്രതി മുഹമ്മദ് ഷാരിഖിന്റെ കേരള ബന്ധത്തിന് കൂടുതൽ തെളിവുകൾ. പ്രതി മുഹമ്മദ് ഷാരിഖ് കേരളത്തിലെത്തിയത് സാമ്പത്തിക സമാഹരണത്തിനെന്ന് അന്വേഷണ സംഘം കണ്ടെത്തി. മുഹമ്മദ് ഷാരിഖ് സന്ദർശിച്ചവരുടെ വിശദാംശങ്ങൾ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു. ഇയാൾ നഗരങ്ങളിലും തീരദേശ മേഖലകളിലും താമസിച്ച് നിരവധി കൂടിക്കാഴ്ചകൾ നടത്തി. ഷാരിഖ് കൊച്ചിയിൽ നിന്ന് സ്ഫോടക വസ്തുക്കൾ സമാഹരിച്ചോയെന്നും പരിശോധിച്ചു വരുന്നു. സ്ഫോടനത്തിന് മുൻപ് ഷാരിഖ് ട്രയൽ നടത്തിയിരുന്നെന്ന് എൻഐഎ അറിയിച്ചിരുന്നു. സ്ഫോടനം നടന്നതിന് ഒരാഴ്ച മുമ്പ് ശിവമോഗയിലെ ഒരു വനമേഖലയിൽ വച്ച് പ്രതി ട്രയൽ…

Read More

മംഗളൂരു സ്ഫോടനക്കേസ്, മുഹമ്മദ്‌ ഷാരിഖ് കുടകിൽ നടന്ന ക്യാമ്പിൽ പങ്കെടുത്തിരുന്നതായി എൻഐഎ

മൈസൂരു : മംഗളൂരു സ്‌ഫോടനക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാരിഖ് കുടകില്‍ നടന്ന പരിസ്ഥിതി ക്യാമ്പില്‍ പങ്കെടുത്തിരുന്നതായി എന്‍ഐഎ അറിയിച്ചു. എന്‍.ഐ.എ.യുടെ കസ്റ്റഡിയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയുന്ന ഷാരിഖ് തന്നെയാണ് ക്യാമ്പിനെക്കുറിച്ച്‌ വെളിപ്പെടുത്തിയത്. സാമൂഹിക മാധ്യമത്തിലൂടെയാണ് ക്യാമ്പിനെക്കുറിച്ച്‌ വിവരം ലഭിച്ചതെന്നാണ് ഷാരിഖ് നല്‍കിയ മൊഴി. അതേസമയം, ഹൈദരാബാദിലെ ഒരു സ്വകാര്യ സ്ഥാപനമാണ് തെക്കന്‍കുടകിലെ വനാതിര്‍ത്തിയിലുള്ള നെമ്മലെ ഗ്രാമത്തിലെ ഹോംസ്റ്റേയില്‍ കഴിഞ്ഞ മെയില്‍ മൂന്നുദിവസത്തെ ക്യാമ്പ് നടത്തിയത്. ട്രക്കിങ്, മുള ഉല്‍പന്ന നിര്‍മാണം തുടങ്ങിയ പരിപാടികളാണ് ക്യാമ്പിലുണ്ടായിരുന്നത്. ഷാരിഖിനു പുറമേ കേസിലെ മറ്റൊരു പ്രതിയും ക്യാമ്പില്‍ പങ്കെടുത്തിരുന്നെന്ന് എന്‍.ഐ.എ.ക്ക്…

Read More

ലോറികൾ കൂട്ടിയിടിച്ച് രണ്ട് ഡ്രൈവർമാർ മരിച്ചു

ബെംഗളൂരു: മംഗളൂരു ബജ്പെ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ലോറികള്‍ കൂട്ടിയിടിച്ച്‌ രണ്ട് ഡ്രൈവര്‍മാര്‍ മരിച്ചു. ടിപ്പര്‍ ഓടിച്ചിരുന്ന കൊഞ്ചാടി മന്ദരബൈലു ഹരിപദാവ് സ്വദേശി ലോകനാഥ ഷെട്ടിഗര്‍ , ട്രക്ക് ഡ്രൈവര്‍ ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ സ്വദേശി ബലരാമുഡു എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് കൈകമ്പയിലെ ഗുരുപൂര്‍ ബെല്ലിബെട്ടിനടുത്ത് അഗസരഗുഡ്ഡെയില്‍ താഴോട്ടുള്ള വളവില്‍ ട്രക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മൂഡുബിദ്രിയില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്നു ട്രക്ക്. ടിപ്പര്‍ ലോറി ഗുരുപൂരില്‍ നിന്ന് കൈകമ്പയിലേക്ക് പോകുകയായിരുന്നു. ലോകനാഥ വാഹനത്തില്‍ കുടുങ്ങിയതിനാല്‍ ക്രെയിന്‍ എത്തിച്ചാണ് പുഖത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.…

Read More

ഹോട്ടൽ മുറിയിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം വീട്ടു വളപ്പിലെ കിണറ്റിൽ

ബെംഗളൂരു: ബെംഗളൂരു സ്വദേശിയായ യുവാവിനെ മംഗളൂരു തൊക്കോട്ടെ കിണറ്റിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എ.എസ്.മഹാന്ദേഷ് എന്ന 36- കാരന്റെ മൃതദേഹമാണ് അഴുകിയ നിലയില്‍ തൊക്കോട്ടെ വീട്ടുകിണറ്റില്‍ നിന്ന് കണ്ടെടുത്തത്. അതേസമയം, സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും മരണകാരണം വ്യക്തമല്ലെന്നും ഉള്ളാള്‍ പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 30ന് ബെംഗളൂരുവില്‍ നിന്ന് വന്ന മഹാന്ദേഷ് അന്ന് രാത്രിയാണ് തൊക്കോട്ടുള്ള ഹോട്ടലില്‍ മുറിയെടുത്തത്. അര്‍ധരാത്രിയോടെ ഇയാള്‍ മുറിയില്‍ നിന്ന് പുറത്തുപോയി. പിന്നീട് ഇയാള്‍ മടങ്ങി എത്തിയില്ല. അടുത്ത ദിവസം മുറി ഒഴിയേണ്ട സമയമായിട്ടും ഇയാളെ കാണാതായതോടെ ഹോട്ടല്‍ ജീവനക്കാര്‍ മുറി തുറന്നു…

Read More
Click Here to Follow Us