ബെംഗളുരു; ബൈദരഹള്ളിയിലെ വാടകവീട്ടിൽ ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ. മഞ്ജുനാഥ് (32), ഭാര്യ റോജ (28) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഭാര്യ റോജയെ മഞജുനാഥ് സ്ഥിരമായി കുടിച്ചിട്ട് വന്ന ശേഷം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ മൊഴി നൽകി. കഴിഞ്ഞ ദിവസവും ഇവരുടെ വീട്ടിൽ നിന്ന് വലിയ ബഹളം കേട്ടിരുന്നതായും ചെന്ന് നോക്കിയപ്പോൾ ആരെയും കണ്ടിരുന്നില്ലെന്നും സമീപവാസികൾ പറഞ്ഞു. എന്നാൽ പിന്നീട് സംശയം തോന്നിയ അയൽക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസുകാർ വന്ന് നോക്കിയപ്പോൾ തലയ്ക്കും കഴുത്തിനും മാരകമായ മുറിവേറ്റ…
Read MoreTag: Mandya
ഐഎഎസ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ്; പ്രതി അറസ്റ്റിൽ
ബെംഗളുരു; നിരവധി പേരിൽ നിന്ന് ഐഎഎസ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്തി പണം തട്ടിയ യുവാവ് പോലീസ് പിടിയിൽ. മാണ്ഡ്യ സ്വദേശി സന്ദീപാണ്(36) അറസ്റ്റിലായത്. ശേഷാദ്രി സ്വദേശിനിയായ യുവതി നൽകിയ പരാതിയെ തുടർന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ സമാനമായ രീതിയിൽ ഐഎഎസ് ഓഫീസർ എന്ന വ്യാജേന ജോലി വാഗ്ദാനം നൽകി ഒട്ടനവധി പേരെ ഇയാൾ വഞ്ചിച്ചതായാണ് വിവരങ്ങൾ പുറത്ത് വരുന്നത്. പലരിൽ നിന്നായി 15 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന് പോലീസ് വ്യക്തമാക്കി. പരാതിക്കാരിയായ യുവതിയിൽ നിന്ന് മാത്രം ഇത്തരത്തിൽ 6 ലക്ഷമാണ്…
Read Moreകോവിഡ് ബാധിച്ച് മരിച്ചവർക്ക് മന്ത്രിയുടെ നേതൃത്വത്തിൽ പൊതുതർപ്പണം നടത്തി കർണ്ണാടക സർക്കാർ
മണ്ഡ്യ; കോവിഡ് വന്നു മരണപ്പെട്ട 950 പേർക്ക് കാവേരി നദിയിലെ ഗോസായി ഘട്ടിൽ തർപ്പണം നടത്തി കർണ്ണാടക സർക്കാർ. ബെംഗളുരുവിലെ ശ്മശാനങ്ങളിൽ ഇവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചപ്പോൾ ചിതാഭസ്മം ഏറ്റുവാങ്ങാനാരും എത്താതിരുന്നപ്പോൾ ജൂൺ 2ന് റവന്യൂ മന്ത്രി ആർ അശോകയുടെ നേതൃത്വത്തിൽ കാവേരി നദിയിൽ നിമഞ്ജനം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അശേകയുടെ നേതൃത്വത്തിലാണ് പിണ്ഡ തർപ്പണ കർമ്മം നടത്തിയത്. ഭാനുപ്രകാശ് ശർമ്മയുടെ നേതൃത്വത്തിൽ 950 പേരുകളും എടുത്ത് പറഞ്ഞാണ് കർമ്മം നടത്തിയത്. തർപ്പണം നടത്തുമ്പോൾ മണ്ഡ്യ കലക്ടർ എസ് അശ്വതിയും മറ്റ് ഉദ്യോഗസ്ഥരും എത്തിയിരുന്നു.
Read Moreനഗരത്തിൽ താമസിക്കുന്ന മലയാളി യുവാവ് വെള്ളച്ചാട്ടത്തിൽ മുങ്ങി മരിച്ചു
ബെംഗളൂരു: നഗരത്തിൽ നിന്ന് മാറി മൈസൂരിനടുത്തുള്ള മണ്ഡ്യയിലെ ഗണലു വെള്ളച്ചാട്ടം കാണാൻ എത്തിയ മലയാളി യുവാവ് മുങ്ങി മരിച്ചു. കോട്ടയത്തെ ദേവലോകം ചെന്തിട്ടയിൽ വീട്ടിൽ വിശാൽ വർഗീസ് ജോർജാണ് എന്ന 24 കാരണാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ വെള്ളച്ചാട്ടത്തിനടൂത്ത് കുളിക്കുന്നതിനിടെയിലാണ് സംഭവം. ബെംഗളൂരുവിലെ ഡോംളൂരിലുള്ള അക്വാർഡ് സിസ്റ്റംസിലെ സോഫ്റ്റ്‌വേർ എൻജിനിയറായി ജോലി ചെയ്തു വരികയായിരുന്നു വിശാൽ. നാലു സുഹൃത്തുക്കൾ രണ്ടു ബൈക്കുകളിലായി വെള്ളച്ചാട്ടം കാണാൻ എത്തിയതായിരുന്നു. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുകയും. മൃതദേഹം മലവള്ളി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
Read More