ഇലക്ട്രോണിക് സിറ്റിയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ബെംഗളൂരു: മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. ബെംഗളൂരു ജിഗിനിയിലെ മെക്കാനിക്കൽ കമ്പനി ജീവനക്കാരനായ സോനു തോംസൺ (29) ആണ് മരിച്ചത്. സോനു കാസർകോട് രാജപുരം പൈനിക്കര സ്വദേശിയാണ്. ഇന്നലെ രാത്രി 11 മണിയോടെ ആണ് സംഭവം. ജോലി കഴിഞ്ഞ് തമാസ സ്ഥലത്തേക്ക് മടങ്ങും വഴി ബൈക്കിൽ എത്തിയ മൂവർ സംഘം സോനുവിനെ ആക്രമിക്കുകയും കുത്തുകയുമായിരുന്നു. ആളുമാറി കുത്തിയതാകാം എന്നാണ് പ്രാഥമിക വിവരം.

Read More

മലയാളി യുവാവ് ബെംഗളൂരുവിൽ കുഴഞ്ഞു വീണ് മരിച്ചു

ബെംഗളൂരു : ബിടിഎം ലേഔട്ട്‌ എസ്ജി പാളയത് മാതാപിതാക്കളോടൊപ്പം താമസിച്ചു വന്നിരുന്ന യുവാവ് വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു. സെന്റ്‌ ജോൺസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മലയാലപുഴ ചെങ്ങറ സ്വദേശി ശൈമേഷ് ആണ് ഹൃദയ സ്തംഭനം മൂലം മരിച്ചത്. ചെങ്ങറ പുതുപ്പറമ്പിൽ സന്തോഷിന്റെയും ശ്യാമളയുടെയും ഏക മകനാണ് ശൈമേഷ്. ബെംഗളൂരുവിൽ ഡെന്സോ സർവീസ് പ്രൈവറ്റ് ലിമിറ്റഡിൽകസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയായിരുന്നു, വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീണയുടൻ അദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. പോലീസ്…

Read More

മലയാളി എ.സി മെക്കാനിക്ക് ഷോക്കേറ്റ് മരിച്ചു

ബെംഗളൂരു : ജോലിക്കിടെ മലയാളിയായ എ.സി. മെക്കാനിക്ക് ബെംഗളൂരുവിൽ ഷോക്കേറ്റ് മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് ശാന്തിനഗർ ബിഇഎംടിസി സ്റ്റാൻഡിന് സമീപത്തെ ഓഫീസിൽ എ.സി. നന്നാക്കുന്നതിനിടെ ആയിരുന്നു സംഭവം. പാലക്കാട് മുണ്ടൂർ കപ്പുകാട് ഉണ്ണിക്കുട്ടന്റെ മകൻ ദീപകുമാർ (23) ആണ് മരിച്ചത്. എ.സി. തകരാർ നന്നാക്കുവാൻ ജിപ്സം പാനൽ മാറ്റുന്നതിനിടയിൽ ഷോക്കികേൾക്കുകയായിരുന്നു. കമ്പനിയിലെ സർവീസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ദീപകുമാർ, ഒരാഴ്ച മുമ്പാണ് കമ്പനിൽ ജോലിക്ക് കയറിയത്. വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഓൾ ഇന്ത്യാ കെ.എം.സി.സി.യുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി.    …

Read More

ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് മരിച്ചു

ബെംഗളൂരു : ഹൃദയാഘാതത്തെ തുടർന്ന് കൂത്തുപറമ്പ് പാട്യം സ്വദേശി അഖിലേഷ് (26) ഇന്നലെ വൈകുന്നേരം ബെംഗളൂരില്‍ വെച്ച് മരണപ്പെട്ടു. പാട്യം പാർവതി നിലയത്തിൽ പുരുഷോത്തമൻ്റെയും ചിത്രയുടെയും മകനാണ് അഖിലേഷ്.ഹെന്നൂർ ക്രോസിൽ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന അഖിലേഷ് യശ്വന്തപുരം മത്തികരയിലെ ജെ പി. പാർക്കിനടുത്ത് അമ്മാവൻ രാജേഷിനൊപ്പമാണ് താമസിച്ചിരുന്നത്. ഇന്നലെ ഉച്ചതിരിഞ്ഞുണ്ടായശക്തമായ നെഞ്ചുവേദനയെ തുടർന്ന് ബാത്റൂമിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്.വിവരം അറിഞ്ഞ ഉടനെ ബാംഗ്ലൂർ കെ.എം.സി.സി നേതാക്കളും യശ്വന്തപുരം ഏരിയാ ഭാരവാഹികളുമായ റഹിം അനുഗ്രഹ. വി കെ നാസർ. ഫൈസൽ…

Read More

നഗരത്തിൽ താമസിക്കുന്ന മലയാളി യുവാവ് വെള്ളച്ചാട്ടത്തിൽ മുങ്ങി മരിച്ചു

ബെംഗളൂരു: നഗരത്തിൽ നിന്ന് മാറി മൈസൂരിനടുത്തുള്ള മണ്ഡ്യയിലെ ഗണലു വെള്ളച്ചാട്ടം കാണാൻ എത്തിയ മലയാളി യുവാവ് മുങ്ങി മരിച്ചു. കോട്ടയത്തെ ദേവലോകം ചെന്തിട്ടയിൽ വീട്ടിൽ വിശാൽ വർഗീസ് ജോർജാണ് എന്ന 24 കാരണാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ വെള്ളച്ചാട്ടത്തിനടൂത്ത് കുളിക്കുന്നതിനിടെയിലാണ് സംഭവം. ബെംഗളൂരുവിലെ ഡോംളൂരിലുള്ള അക്വാർഡ് സിസ്റ്റംസിലെ സോഫ്റ്റ്‌വേർ എൻജിനിയറായി ജോലി ചെയ്തു വരികയായിരുന്നു വിശാൽ. നാലു സുഹൃത്തുക്കൾ രണ്ടു ബൈക്കുകളിലായി വെള്ളച്ചാട്ടം കാണാൻ എത്തിയതായിരുന്നു. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുകയും. മൃതദേഹം മലവള്ളി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Read More
Click Here to Follow Us