മലയാളി യുവാവ് ബെംഗളൂരുവിൽ കുഴഞ്ഞു വീണ് മരിച്ചു

ബെംഗളൂരു : ബിടിഎം ലേഔട്ട്‌ എസ്ജി പാളയത് മാതാപിതാക്കളോടൊപ്പം താമസിച്ചു വന്നിരുന്ന യുവാവ് വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു. സെന്റ്‌ ജോൺസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മലയാലപുഴ ചെങ്ങറ സ്വദേശി ശൈമേഷ് ആണ് ഹൃദയ സ്തംഭനം മൂലം മരിച്ചത്.

ചെങ്ങറ പുതുപ്പറമ്പിൽ സന്തോഷിന്റെയും ശ്യാമളയുടെയും ഏക മകനാണ് ശൈമേഷ്. ബെംഗളൂരുവിൽ ഡെന്സോ സർവീസ് പ്രൈവറ്റ് ലിമിറ്റഡിൽകസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയായിരുന്നു, വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീണയുടൻ അദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല

പോലീസ് ഇൻക്വിസ്റ്റ് തയ്യാറാക്കി പോസ്റ്റ്‌ മാർട്ടത്തിന് ശേഷം മൃതദേഹം കേരള സമാജം ആംബുലൻസിൽ നാട്ടിലേക്കയച്ചു. കേരള സമാജം ഭാരവാഹികൾ ആയ വിനേഷ്, ലിന്റൊ കുര്യൻ അനൂപ്, ആനന്ത് എന്നിവർ നേതൃത്വം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി
[masterslider id="10"]

Related posts