റോഡ് നവീകരണത്തിന് 785 കോടി; ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി

ബെംഗളൂരു: ബെംഗളൂരുവിൽ 12 ഉയർന്ന ട്രാഫിക് ജനസാന്ദ്രതയുള്ള റോഡുകളുടെ അഞ്ച് വർഷത്തേക്ക് പരിപാലിക്കുന്നതിന് 785 കോടി രൂപ ചെലവ് വരുന്നതിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യാഴാഴ്ച ബെലഗാവിയിൽ ആശങ്ക പ്രകടിപ്പിച്ചു. ഈ റോഡുകളുടെ നീളം 191 കിലോമീറ്ററാണ്.

നിയമസഭാ കൗൺസിലിൽ ചോദ്യോത്തര വേളയിൽ മേശപ്പുറത്ത് വെച്ച കണക്കുകൾ പ്രകാരം റോഡുകളുടെ പ്രാരംഭ നവീകരണത്തിന്റെ ചെലവ് (65.85 കി.മീ) 335.2 കോടി രൂപയും ആദ്യവർഷ മെയിന്റനൻസ് ചെലവ് 142.1 കോടി രൂപയുമാണ്. അടുത്ത നാല് വർഷത്തേക്ക് ചെലവ് ഓരോ വർഷവും 5% വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതോടെ മൊത്തം ചെലവ് 785.3 കോടി രൂപയാണ്.

പദ്ധതിക്ക് ധനവകുപ്പ് അംഗീകാരം നൽകുകയും സർക്കാർ കർണാടക റോഡ് വികസന കോർപ്പറേഷനെ (കെആർഡിസിഎൽ) ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ, പിഴവുകളുള്ളതിനാൽ എല്ലാ ടെൻഡറുകളും റദ്ദാക്കിയതായും പുതിയവ വിളിക്കാൻ കോർപറേഷന് നിർദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. എംഎൽസി പി ആർ രമേശാണ് ഈ റോഡുകളെക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us