തിരുവനന്തപുരം : സിനിമാ നാടകനടൻ കൊച്ചു പ്രേമൻ (കെ എസ് പ്രേംകുമാർ 67) അന്തരിച്ചു. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 1996-ൽ റിലീസായ ഡൽഹിവാല രാജകുമാരൻ എന്ന സിനിമയിലൂടെയാണ് സിനിമയിലെത്തിയത് .തിരുവനന്തപുരം വിളപ്പിൽ പേയാട് ശിവരാമ ശാസ്ത്രികളുടേയും കമലത്തിന്റെയും മകനാണ്. പതിമൂന്നാം വയസിൽ ആണ് ആദ്യമായൊരു നാടകമെഴുതി സംവിധാനം ചെയ്യുന്നത്. തുടർന്ന് ഉഷ്ണരാശി എന്ന രണ്ടാമത്തെ നാടകവും രചിച്ചു. ആകാശവാണിയിലെ ഇതളുകൾ എന്ന പരിപാടിയിലൂടെയാണ് നാടകങ്ങൾ സംപ്രേക്ഷണം ചെയ്തത്. തിരുവനന്തപുരം കവിത സ്റ്റേജിനു വേണ്ടി ജഗതി എൻ കെആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന…
Read MoreTag: MALAYALAM
‘തീർപ്പ്’ ഒടിടി യിലേക്ക്
കമ്മാരസംഭവത്തിന് ശേഷം രതീഷ് അമ്പാട്ടും മുരളിഗോപിയും ഒന്നിച്ച ചിത്രം ‘തീർപ്പ്’ ഒടിടിയിലേക്ക്. ഡിസ്നി+ ഹോട്ട്സ്റ്റാറിലൂടെ ചിത്രം ഇന്ന് പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നു. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, സിദ്ദിക്ക്, ഇഷാ തൽവാർ തുടങ്ങി വന്‍താരനിര അണിനിരന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ്. മുരളി ഗോപി രചന നിർവഹിച്ച ചിത്രത്തിന് സംഗീതം നിർവഹിച്ചത് ഗോപി സുന്ദരനാണ്. സുനിൽ കെ.എസ്. ആണ് ക്യാമറ. അക്കാഡിയോ സാകേത് എന്ന കടലോരത്തെ ഒരു ലക്ഷ്വറി റിസോർട്ടിൽ ഒരു ദിവസം നടക്കുന്ന കഥയാണ് ‘തീർപ്പ്’…
Read Moreശ്രീനാഥ് ഭാസിയ്ക്ക് താത്കാലിക വിലക്ക്
കൊച്ചി : ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നടന് ശ്രീനാഥ് ഭാസിക്ക് സിനിമയില്‍ നിന്നും താത്കാലിക വിലക്കേര്‍പ്പെടുത്തി നിര്‍മാതാക്കളുടെ സംഘടന. ശ്രീനാഥിനെതിരായ കേസില്‍ ഒരു തരത്തിലും ഇടപെടില്ലെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. പരാതിക്കാരിയായ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയെ വിളിച്ചുവരുത്തി സംഘടന വിശദീകരണം തേടിയിരുന്നു. ഇനി ഇത്തരത്തിലുള്ള പ്രവര്‍ത്തി ഉണ്ടാകില്ലെന്ന് അറിയിച്ച ശ്രീനാഥ് ഭാസി പരാതിക്കാരിയോട് ക്ഷമാപണവും നടത്തി. സമൂഹത്തിന് മാതൃകയാകേണ്ട വ്യക്തികളില്‍ നിന്നും ഉണ്ടാകുന്ന ഇത്തരം സംഭവങ്ങളില്‍ നടപടിയെടുക്കാത്തത് ശരിയല്ല എന്നതിനാല്‍ താത്കാലികമായി ശ്രീനാഥ് ഭാസിക്ക് വിലക്കേര്‍പ്പെടുത്തുകയാണെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു. നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമകള്‍…
Read Moreഉണ്ണിമുകുന്ദൻ ‘കെജിഎഫ് റോക്കി ഭായ് മലയാളം’ എന്ന് സോഷ്യൽ മീഡിയ
കൊച്ചി: മല്ലു സിംഗ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ ഉണ്ണി മുകുന്ദന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമയിൽ തന്റേതായൊരു സ്ഥാനം സ്വന്തമാക്കാൻ സാധിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ ഉണ്ണി മുകുന്ദൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കോട്ടും സ്യൂട്ടും ധരിച്ച് മാസ് ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രങ്ങളിലുള്ളത്. റോക്കി ഭായ് ആണോ എന്നാണ് താടിയും മുടിയും വളർത്തിയ താരത്തിന്റെ ചിത്രങ്ങൾ കണ്ട് ആരാധകർ ചോദിക്കുന്നത്. ചിത്രം പങ്കുവച്ച് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ നിരവധി പേരാണ്…
Read Moreമലയൻകുഞ്ഞ് ഒടിടി റിലീസ് പ്രഖ്യാപിച്ചു
നവാഗത സംവിധായകൻ സജിമോന്‍ സംവിധാനം ചെയ്ത ചിത്രം ‘മലയന്‍കുഞ്ഞി’ന്റെ ഒടിടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈമില്‍ ആഗസ്റ്റ് 11-നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. ഇന്ത്യയടക്കം 240 രാജ്യങ്ങളിലെ പ്രൈം അംഗങ്ങള്‍ക്ക് സിനിമ ആസ്വദിക്കാനാകും. ജൂലൈ 22-നാണ് ‘മലയന്‍കുഞ്ഞ്’ തിയേറ്ററുകളിലേക്ക് എത്തിയത്. ചിത്രത്തിൽ അനില്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. അയല്‍വാസിയുടെ കുഞ്ഞുമായുള്ള ഇയാളുടെ ബന്ധവും പിന്നീട് സംഭവിക്കുന്ന ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെടാനുള്ള അനിലിന്റെ പോരാട്ടവുമാണ് ചിത്രം പറയുന്നത് . 40 അടി താഴ്ചയില്‍ ആയിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.
Read Moreമോഹൻ ലാലിന്റെ സംവിധാനം, ബറോസ് മേക്കിങ് വീഡിയോ വൈറൽ
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ബറോസി’ന്റെ പുതിയ വീഡിയോ പുറത്തുവിട്ടു. മോഹന്‍ലാല്‍ രംഗങ്ങള്‍ ചിത്രീകരിക്കുവാന്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നത് വീഡിയോയില്‍ കാണാം. സംവിധായകന് ടി കെ രാജീവ് കുമാര്‍, സന്തോഷ് ശിവന്, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂർ തുടങ്ങിയവരെയും വീഡിയോയിൽ കാണാം. സംവിധായകാനായ ജിജോയുടെ കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ബറോസ്’. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ തന്നെയാണ്. വ്യത്യസ്തമായ ഗെറ്റപ്പില്‍ തല മൊട്ടയടിച്ച് താടി വളര്‍ത്തി വെസ്റ്റേണ്‍ ശൈലിയിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമെത്തിച്ച വാസ്കോഡ ഗാമയുടെ രത്നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ…
Read Moreപകുതി വിലയ്ക്ക് ടിക്കറ്റ്, സിനിമാ സംഘടനകളുടെ യോഗത്തിൽ നിർണ്ണായക തീരുമാനം
കൊച്ചി : പ്രതിസന്ധിയിലായ മലയാളസിനിമയെ രക്ഷപ്പെടുത്താൻ കൂടിയാലോചനകളുമായി സിനിമാ സംഘടനകളുടെ യോഗം. താരതമ്യേന പ്രേക്ഷകർ കുറയുന്ന ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ പകുതിനിരക്കിൽ ടിക്കറ്റ് നൽകുന്ന ഫ്ലെക്സി ടിക്കറ്റ് നടപ്പാക്കുന്നത് കൂടുതൽ കാര്യങ്ങൾ നടപ്പാക്കാൻ ആലോചനകളുമായി മുന്നോട്ടുപോകാൻ യോഗത്തിൽ ധാരണയായി. സിനിമാരംഗത്തെ പ്രതിസന്ധികൾ പരിഹരിക്കാൻ വിവിധ സംഘടനകളിലെ അംഗങ്ങളെ ചേർത്ത് അച്ചടക്കസമിതി രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു. താരപ്രതിഫലത്തിലും താരങ്ങളുടെ കരാർലംഘനത്തിലും ശക്തമായ നടപടി സ്വീകരിക്കാനും. പുതിയ റിലീസ് സിനിമകൾ ടെലഗ്രാം പോലുള്ള ആപ്പുകളിൽ വരുന്നതിനെതിരെ കോടതിയെ സമീപിക്കാനും തീരുമാനിച്ചതായി യോഗത്തിനു ശേഷം ഫിലിം ചെംബർ…
Read Moreസൗഹൃദം അവസാനിപ്പിച്ച് ദിൽഷയും റോബിനും വേർപിരിയുന്നു,
സൗഹൃദം അവസാനിപ്പിച്ച് ബിസ് ബോസ് താരങ്ങൾ ആയ ദിൽഷയും റോബിനും. ദില്‍ഷയ്ക്ക് വിജയിയാകാന്‍ അര്‍ഹതയില്ലെന്നാണ് വിജയിയെ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ബിഗ് ബോസ് പ്രേക്ഷകരില്‍ ചിലര്‍ കുറിച്ചിരുന്നത്. അതിന് കാരണമായി പറഞ്ഞത് പുറത്തായ റോബിന്റെ ആരാധകരുടെ പിന്തുണ ദില്‍ഷയ്ക്ക് ലഭിച്ചുവെന്നതാണ്. റോബിന് എഴുപതാം ദിവസം ഹൗസില്‍ നിന്നും പുറത്തായ മത്സരാര്ഥിയാണ്. സഹമത്സരാര്‍ഥി റിയാസിനെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലായിരുന്നു റോബിനെ പുറത്താക്കിയത്. റോബിന് പുറത്തായ ശേഷം ഹൗസിനുള്ളില്‍ റോബിന് വേണ്ടി വാദിച്ചതും കളിച്ചതുമെല്ലാം ദില്‍ഷയായിരുന്നു. ഹൗസില്‍ നിന്ന് പുറത്ത് വന്ന ശേഷം റോബിന് ദില്‍ഷയ്ക്ക് വേണ്ടി വോട്ട്…
Read Moreനാല് ദിവസം കൊണ്ട് ‘കടുവ’ നേടിയത് 25 കോടി
ജൂലൈ ഏഴിന് തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം കടുവ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം നടന് പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം റിലീസ് ചെയ്ത് ദിവസങ്ങള്‍ കഴിയുമ്പോള്‍ കടുവയുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുകയാണ്. ആദ്യനാല് ദിവസം കൊണ്ട് കടുവ നേടിയെടുത്തത് 25 കോടിയോളം രൂപയാണ്. ഇതോടെ പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് കടുവ. കടുവ റിലീസ് ചെയ്തത് മലയാളം ഉള്‍പ്പെടെ അഞ്ചു ഭാഷകളില്‍ ആയിരുന്നു. വിവേക് ഒബ്റോയി…
Read Moreതടസ്സങ്ങൾക്ക് ഒടുവിൽ കടുവ നാളെ തിയേറ്ററിൽ എത്തും
പൃഥ്വിരാജ് ചിത്രം കടുവ റിലീസ് ചെയ്യുന്നതിനുള്ള നിയമ തടസ്സങ്ങൾ ഒഴിഞ്ഞു. ചിത്രം നാളെ തിയേറ്ററുകളിൽ എത്തും. സെൻസറിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് യു/ എ സർട്ടിഫിക്കേഷൻ ആണ് ലഭിച്ചിരിക്കുന്നത്. റിലീസ് തീയതിയിൽ അന്തിമ തീരുമാനമായതോടെ അഡ്വാൻസ് റിസർവേഷനും ആരംഭിച്ചിട്ടുണ്ട്. ജോസ് കുരുവിനാക്കുന്നേൽ എന്ന കുറുവച്ചൻ നൽകിയ പരാതിയെത്തുടർന്നാണ് ചിത്രത്തിന്റെ റിലീസിംഗിൽ അനിശ്ചിതത്വം നേരിട്ടത്. പരാതി പരിശോധിക്കാൻ സെൻസർ ബോർഡിന് ഹൈക്കോടതി സിംഗിൾ ബഞ്ച് നിർദ്ദേശം നൽകിയിരുന്നു. സിനിമ തന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും തന്നെയും കുടുംബത്തേയും അവഹേളിക്കുന്ന രംഗങ്ങൾ സിനിമയിലുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. ഇത് പരിശോധിക്കാനാണ് ഹൈക്കോടതി…
Read More