ഉടൽ ഒടിടി യിലേക്ക് ഉടൻ 

ധ്യാൻ ശ്രീനിവാസനും ഇന്ദ്രൻസും ദുര്‍ഗ കൃഷ്ണയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമയായ ഉടല്‍ ഒടിടി റിലീസിനായി ഒരുങ്ങുന്നു. ചിത്രം തിയറ്ററില്‍ റിലീസായി ഒരു വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ ഒടിടിയിലെ സംപ്രേഷണം ആരംഭിച്ചിരുന്നില്ല. കൂടാതെ ഏത് ഒടിടി പ്ലാറ്റ്‌ഫോമിലാണ് ഉടല്‍ സിനിമയുടെ സംപ്രേഷണമെന്നറിയാനും കാത്തിരിക്കുകയാണ് ആരാധകര്‍. പുതിയ വിവരങ്ങള്‍ പ്രകാരം ചിത്രത്തിന്റെ ഒടിടി സംപ്രേഷണം ഉടൻ ഉണ്ടാകുമെന്നാണ്. ‘ഉടലിന്റെ ഒടിടി റിലീസ് ഉടൻ ഉണ്ടാകും’ എന്നാണ് സൂചന. ചിത്രത്തിൻറെ ഡിജിറ്റല്‍ അവകാശങ്ങള്‍ നേടിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ എന്നാണ് വിവരം.

Read More

2018 ഒടിടിയിൽ ;സംസ്ഥാനത്ത് രണ്ട് ദിവസം തീയേറ്ററുകൾ അടച്ചിടും 

തിരുവനന്തപുരം: കേരളത്തിൽ രണ്ട് ദിവസത്തേക്ക് തീയേറ്ററുകൾ അടച്ചിടാൻ തീരുമാനം. തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റേതാണ് തീരുമാനം. 2018 സിനിമ കരാർ ലംഘിച്ച് ഒടിടിക്ക് നേരത്തെ നൽകിയതിൽ പ്രതിഷേധിച്ചാണ് തീരുമാനം. മുമ്പും ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് രംഗത്ത് എത്തിയിരുന്നു. അതേ സമയം, തീയേറ്ററിൽ എത്തുന്ന  മലയാള സിനിമകളുടെ ഒടിടി  റിലീസ് ആറു മാസത്തിനുശേഷമാക്കാൻ നിയമനിർമ്മാണ നടപടികൾക്ക് സർക്കാരിനോട് ആവശ്യപ്പെടാൻ ഇരിക്കുകയാണ് തിയേറ്റർ ഉടമ സംഘടന ഫിയോക് ഇപ്പോൾ 42 ദിവസത്തെ ഇടവേളയ്‌ക്കുശേഷമാണ് ഒടിടി റിലീസ് എങ്കിലും തിയറ്ററുകളിൽ ആളെത്തുന്നില്ല.…

Read More

സിനിമ മുഴുവൻ കാണാതെ റിവ്യൂ ; സന്തോഷ് വർക്കിക്കു നേരെ തിയേറ്ററിൽ കയ്യേറ്റം 

കൊച്ചി: ആറാട്ട് സിനിമയുടെ റിവ്യു പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ വൈറലായ സന്തോഷ് വർക്കിനു നേരെ തിയറ്ററിൽ കയ്യേറ്റ ശ്രമം. കൊച്ചി വനിത–വിനീത തിയറ്ററിലാണ് ഒരുകൂട്ടം ആളുകൾ സന്തോഷിനെ മർദിക്കാൻ ശ്രമിച്ചത്. രണ്ടിനു പുറത്തിറങ്ങിയ ‘വിത്തിൻ സെക്കൻഡ്സ്’ എന്ന സിനിമയുടെ റിവ്യൂവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നായിരുന്നു സംഘർഷം. സിനിമ മുഴുവൻ കാണാതെ സന്തോഷ് മോശം അഭിപ്രായം പറഞ്ഞെന്നാരോപിച്ചായിരുന്നു തർക്കം.സന്തോഷ് വർക്കുകൾ നേരേ കയ്യേറ്റം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി. വിജയൻ സംവിധാനം ചെയ്ത ചിത്രമാണ് ‘വിത്തിൻ സെക്കൻഡ്സ്’. സുധീർ കരമന,…

Read More

രണ്ടാം വിവാഹം ആഘോഷമാക്കി നടൻ ആസിഫ് അലി

വളരെ ചുരുങ്ങിയ കാലയളവിൽ മലയാളി പ്രേക്ഷകർ ഏറ്റെടുത്ത ചുരുക്കം ചില നടന്മാരിൽ ഒരാൾ ആണ് ആസിഫ് അലി. നടന് ഒപ്പം തന്നെ നടന്റെ കുടുംബവും മലയാളി പ്രേക്ഷകർക്ക്‌ പരിചിതമാണ്. പത്താം വിവാഹ വാർഷികം ആഘോഷമാക്കി ആസിഫ് അലിയും ഭാര്യ സമയും. മക്കളായ ആദമിനും ഹയയ്‌ക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമാണ് ജീവിതത്തിലെ ‘രണ്ടാം’ വിവാഹം ഗംഭീരമാക്കി മാറ്റിയത്. ആസിഫ് അലിയും സമയും വീണ്ടും വിവാഹിതരായി എന്ന തലക്കെട്ടോടെയാണ് ഇവന്റ് ചിത്രീകരിച്ച സ്റ്റുഡിയോ 360 ഇവരുടെ ആഘോഷ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ആസിഫ് കറുത്ത സ്യൂട്ട് അണിഞ്ഞപ്പോൾ ബേയ്ജ്…

Read More

നടി നവ്യ നായർ ആശുപത്രിയിൽ 

ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് നടി നവ്യ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണവുമായി ബന്ധപ്പെട്ട് ഉണ്ടായ ശാരീരിക ബുദ്ധിമുട്ട് ആണെന്നും പേടിക്കാൻ ഒന്നും ഇല്ലെന്നും താരം തന്നെ അറിയിച്ചിട്ടുണ്ട്. നവ്യയുടെ സുഹൃത്തും നടിയുമായ നിത്യ ദാസ് താരത്തെ കാണാനായി ആശുപത്രിയിൽ എത്തിയിരുന്നു.നിത്യ ഇന്റർഗ്രാമിൽ നവ്യയുടെ ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവച്ചതോടെയാണ് ഈ വിവരം പുറത്തേക്ക് എത്തിയത്.

Read More

വൈബർ ഗുഡ് ബിഗ് ബോസിൽ നിന്ന് പുറത്തേക്ക്?

ബിഗ് ബോസ് ഹൗസിൽ ഈ ആഴ്ച്ചയിലെ എവിക്ഷൻ നടന്ന് പുറത്തായത് വൈബർ ഗുഡ് ദേവുവാണെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാദിറ മെഹ്റിൻ പുറത്തായി എന്നുള്ള തരത്തിലാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ നാദിറയല്ല പുറത്തായത് ശ്രീദേവിയാണെന്നാണ് പുതിയ റിപ്പോർട്ട്. ഇതിൽ സ്ഥിരീകരണം വന്നിട്ടില്ല. ഹൗസിലേക്ക് വന്നപ്പോൾ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള മത്സരാർത്ഥിയായിരുന്നു ദേവു. പക്ഷെ ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ ഉണ്ടായിരുന്ന ആവേശം പിന്നീട് ചില ഇമോഷണൽ ബ്രേക്ക് ആപ്പ്സ് വന്നശേഷം ദേവുവിൽ കാണാൻ സാധിച്ചില്ല. പിന്നെ കഴിഞ്ഞ ഒരാഴ്ചയായി ഗെയിമിൽ ദേവുവിന്റെ ഗ്രാഫ് കുറച്ചെങ്കിലും…

Read More

അഖിൽ മാരാർക്ക് മോഹൻ ലാലിന്റെ താക്കീത്

ഭാര്യയെ തല്ലുന്നത് വലിയ കാര്യമാണോ? അഖിൽ മാരാരെ ചോദ്യം ചെയ്ത് ലാലേട്ടൻ. കഴിഞ്ഞ ആഴ്ചത്തെ എപ്പിസോഡിൽ താൻ ഭാര്യയെ തല്ലിയിട്ടുണ്ടെന്ന് അഖിൽ മാരാർ ശോഭയോട് പറഞ്ഞിരുന്നു. ഇത് പുറത്ത് വൻ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് അഖിലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. ഇത്തവണ ലാലേട്ടൻ സൂം കോളിലൂടെ എത്തിയത് ജപ്പാനിൽ നിന്നാണ്. നമ്മൾ വാക്കുകൾ ഉപയോഗിക്കുന്നത് വളരെ സൂക്ഷിച്ച് വേണമെന്നാണ് പറയുന്നത്, എന്ന് പറഞ്ഞാണ് മോഹൻലാൽ തുടങ്ങുന്നത്. ശേഷമാണ് അഖിലിനോട് ഈ കാര്യം അവതരിപ്പിച്ചത്. ഭാര്യയെ തല്ലുന്നത് വലിയ ക്രെഡിറ്റ്…

Read More

കൊറോണ പേപ്പേഴ്സ് ഒടിടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ഏറ്റവും പുതിയ ചിത്രം കൊറോണ  പേപ്പേഴ്സിൻറെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ എത്തുന്ന ചിത്രത്തിന്റെ സ്ട്രീമിംഗ് മെയ് 5 ന് ആരംഭിക്കും. ഏപ്രിൽ 6ന് ചിത്രത്തിൻറെ തിയേറ്റർ റിലീസ് ആയിരുന്നു. ഷെയ്ൻ നിഗം ​​നായകനായ ചിത്രത്തിൽ സിദ്ദിഖ്, ഷൈൻ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Read More

അഖിൽ മാരാർ ബിഗ് ബോസിൽ നിന്ന് പുറത്തേക്കോ?

ബിഗ്ബോസ് സീസൺ 5 നാടകീയ രംഗങ്ങളിലേക്ക്. അഖിൽ മാരാറും സാഗറും തമ്മിൽ തർക്കം. ഇന്നത്തെ എപ്പിസോഡിലാണ് ഇരുവരും തമ്മിലുള്ള തർക്കം കാണിക്കുന്നത്. പ്രൊമോയിൽ ഇരുവരും തമ്മിൽ കൈയാങ്കളിയിലേക്ക് എത്തുന്നതിന്റെ സൂചനയുണ്ട്. എന്നാൽ പിന്നീട് സംഭവിക്കുന്നത് വ്യക്തമല്ല. സാഗറിനെ അഖിൽ കൈയേറ്റം ചെയ്തിട്ടുണ്ടെന്നാണ് പ്രമോ വീഡിയോയിലൂടെ മനസിലാക്കാൻ സാധിക്കുന്നത്. സാഗറിനെ തല്ലിയിട്ടുണ്ടെങ്കിൽ അഖിൽ ബിഗ് ബോസിൽ നിന്ന് പുറത്താകാനും സാധ്യതയുണ്ടെന്നാണ് പ്രേക്ഷകരുടെ പ്രവചനം.

Read More

ബിഗ് ബോസ് അപ്രതീക്ഷിത വഴിയിലേക്ക്, ഷോ അവസാനിപ്പിച്ച് ഇറങ്ങി മോഹൻ ലാൽ

കഴിഞ്ഞ എപ്പിസോഡിൽ ബിഗ് ബോസ് ഷോയിൽ അരങ്ങേറിയത് മത്സരാർഥികളെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിക്കുന്ന കാഴ്ചയാണ്. വളരെ സന്തോഷത്തോടെ തുടങ്ങിയ എപ്പിസോഡ് ഏവരെയും വിഷമിപ്പിച്ചാണ് അവസാനിച്ചത്. മത്സരാർഥികൾ തമ്മിലുള്ള പോര് തന്നെയായിരുന്നു കാരണം. സാഗറും അഖിലും തമ്മിലുള്ള വഴക്ക് ഒത്തു തീർപ്പാക്കാൻ മോഹൻലാൽ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഈസ്റ്റര്‍ ദിന ആഘോഷങ്ങള്‍ക്കിടയില്‍ നല്‍കിയ ഒരു ഗെയിം കളിക്കവെ മത്സരാര്‍ഥികള്‍ക്കിടയില്‍ വലിയ തര്‍ക്കം നടക്കുകയായിരുന്നു. ഒടുവിൽ താന്‍ ഈ ഷോ അവസാനിപ്പിക്കുകയാണെന്നാണ് മത്സരാര്‍ഥികളോട് മോഹന്‍ലാല്‍ പറയുന്നത്. “വളരെ സന്തോഷകരമായിട്ട് ഒരു ഈസ്റ്റര്‍ ദിവസം എത്രയോ മൈലുകള്‍ സഞ്ചരിച്ച്‌ നിങ്ങളെ…

Read More
Click Here to Follow Us