സിനിമ മുഴുവൻ കാണാതെ റിവ്യൂ ; സന്തോഷ് വർക്കിക്കു നേരെ തിയേറ്ററിൽ കയ്യേറ്റം 

കൊച്ചി: ആറാട്ട് സിനിമയുടെ റിവ്യു പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ വൈറലായ സന്തോഷ് വർക്കിനു നേരെ തിയറ്ററിൽ കയ്യേറ്റ ശ്രമം. കൊച്ചി വനിത–വിനീത തിയറ്ററിലാണ് ഒരുകൂട്ടം ആളുകൾ സന്തോഷിനെ മർദിക്കാൻ ശ്രമിച്ചത്. രണ്ടിനു പുറത്തിറങ്ങിയ ‘വിത്തിൻ സെക്കൻഡ്സ്’ എന്ന സിനിമയുടെ റിവ്യൂവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നായിരുന്നു സംഘർഷം. സിനിമ മുഴുവൻ കാണാതെ സന്തോഷ് മോശം അഭിപ്രായം പറഞ്ഞെന്നാരോപിച്ചായിരുന്നു തർക്കം.സന്തോഷ് വർക്കുകൾ നേരേ കയ്യേറ്റം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

  സഭകളുടെ ആയിരക്കണക്കിന് അക്കൗണ്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുന്നതെന്ന് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി. വിജയൻ സംവിധാനം ചെയ്ത ചിത്രമാണ് ‘വിത്തിൻ സെക്കൻഡ്സ്’. സുധീർ കരമന, സിദ്ദീഖ്, അലൻസിയർ, സന്തോഷ് കീഴാറ്റൂർ, തലൈവാസൽ വിജയ്, സുനിൽ സുഖദ, സെബിൻ സാബു, ബാജിയോ ജോർജ്, സാന്റിനോ മോഹൻ, ജെ.പി. മണക്കാട്, നാരായണൻകുട്ടി, ഡോക്ടർ സംഗീത് ധർമരാജ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിബിഎസ്ഇ ചോദ്യപേപ്പറിൽ ക്യുആർ കോഡ്; സ്കാൻ ചെയ്തപ്പോൾ…
[masterslider id="10"]

Related posts

Click Here to Follow Us