ബെംഗളൂരു: ഏകീകൃത സിവിൽകോഡ് നിയമസഭയിൽ ഉടൻ അവതരിപ്പിക്കില്ലെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ. ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് ആലോചനകൾ പുരോഗമിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ പരിശോധിക്കുന്നതിനു പുറമേ ഭരണഘടനയും പരിശോധിച്ച ശേഷമേ നിയമനിർമ്മാണം കൊണ്ടുവരൂ. അനധികൃതമായി സംസ്ഥാനത്ത് പ്രവേശിക്കാൻ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Read MoreTag: Maharashtra
മഹാരാഷ്ട്രയിൽ നിന്നുള്ള ബസ് സർവീസുകൾ പുനഃരാരംഭിച്ചു
ബെംഗളൂരു: അതിർത്തിത്തർക്കം മൂലമുള്ള ആക്രമണഭീതി ഭയന്ന് നിർത്തിവച്ചിരുന്ന മഹാരാഷ്‌ട്ര-കർണാടക ബസ് സർവീസ് പുനഃരാരംഭിച്ചു. മഹാരാഷ്‌ട്രയിൽ നിന്നുള്ള ബസുകൾക്കുനേരെ കർണാടകയിലെ ബൽഗാമിലുള്ള ടോൾപ്ലാസയിൽ കല്ലേറുണ്ടായതോടെയാണ് സർവീസുകൾ നിർത്തിവച്ചത്. 72 മണിക്കൂറിനുശേഷം വെള്ളിയാഴ്ച ഉച്ചയോടെ കോലാപൂരിൽ നിന്ന് സർവീസ് പുനഃരാരംഭിച്ചു പുനരാരംഭിച്ചു. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തിത്തർക്കത്തെക്കുറിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നടത്തിയ പ്രസ്താവനയാണ് സംഘർഷം വളർത്തിയത്. ഇതേ തുടർന്ന് അതിർത്തിയിൽ നിരവധി വാഹനങ്ങൾ ആക്രമിക്കപ്പെടുകയായിരുന്നു.
Read Moreകർണാടക – മഹാരാഷ്ട്ര അതിർത്തി തർക്കം പാർലിമെന്റിൽ
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ശീതകാലസമ്മേളനത്തിന്റെ ആദ്യദിനം കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിത്തര്‍ക്കം നിലനില്‍ക്കുന്ന ബെളഗാവിയിലെ സംഘര്‍ഷം കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി. ബി.ജെ.പി. ഭരണത്തിലുള്ള ഇരുസംസ്‌ഥാനങ്ങള്‍ക്കിടയിലെ തര്‍ക്കത്തില്‍ കേന്ദ്രം ഇടപെടണമെന്ന് എന്‍.സി.പി. ആവശ്യപ്പെട്ടു. കര്‍ണാടകയുടെ ഭാഗമായ ബെളഗാവിയില്‍ മഹാരാഷ്‌ട്ര രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടത് എന്‍.സി.പി. അംഗം സുപ്രിയ സുളെ ലോക്‌സഭയില്‍ ഉന്നയിച്ചതോടെ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമായി. കഴിഞ്ഞ 10 ദിവസമായി മഹാരാഷ്‌ട്രയെ ഒരു പുതിയപ്രശ്‌നം അലട്ടുകയാണെന്നും അയല്‍സംസ്‌ഥാനമായ കര്‍ണാടകയുടെ മുഖ്യമന്ത്രി യുക്‌തിയില്ലാതെ സംസാരിക്കുകയാണെന്നും സുപ്രിയ ആരോപിച്ചു. കഴിഞ്ഞദിവസം കര്‍ണാടക അതിര്‍ത്തിയിലെത്തിയ മഹാരാഷ്‌ട്രക്കാര്‍ ആക്രമിക്കപ്പെട്ടതും അവര്‍ ചൂണ്ടിക്കാട്ടി. മഹാരാഷ്‌ട്രയ്‌ക്കെതിരേ ഗൂഢാലോചന നടക്കുന്നു. ഭിന്നതയുണ്ടാക്കുന്ന…
Read Moreഅതിർത്തി തർക്കം മുഖ്യമന്ത്രിയുടെ താക്കീത് ഫലിച്ചു
ബെംഗളൂരു: കര്‍ണാടക- മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിനിടെ, മഹാരാഷ്ട്ര മന്ത്രിമാരുടെ ഇന്നത്തെ ബെളഗാവി സന്ദര്‍ശനം വേണ്ടെന്നുവച്ചതായി റിപ്പോർട്ട് .അതിര്‍ത്തി വിഷയത്തില്‍ മഹാരാഷ്ട്ര മന്ത്രിമാരായ ചന്ദ്രകാന്ത് പാട്ടീലും ഷംഭുരാജ് ദേശായിയും ആണ് ഇന്ന് ബെളഗാവി സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേക്ക് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നല്‍കിയ മുന്നറിയിപ്പിന് പിന്നാലെയാണ് സന്ദര്‍ശനം മാറ്റിവച്ചത്. മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന ബെളഗാവിയിലേക്ക് മന്ത്രിമാരെ അയക്കരുതെന്ന് ഷിന്‍ഡെയോട് ബൊമ്മൈ ആവശ്യപ്പെട്ടു. മന്ത്രിമാരെ അയച്ചാല്‍ ബെളഗാവിയില്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്നും ബൊമ്മൈ മുന്നറിയിപ്പ് നല്‍കിയിരുന്നു. മഹാരാഷ്ട്രയും കര്‍ണാടകവും തമ്മില്‍…
Read Moreമഹാരാഷ്ട്ര മന്ത്രിമാരുടെ ബെളഗാവി സന്ദർശനം നല്ലതിനല്ല ; ബസവരാജ് ബൊമ്മെ
ബെംഗളൂരു: അതിർത്തി തർക്കം നിലനിൽക്കുന്നതിനിടെ മഹാരാഷ്ട്രയിലെ രണ്ട് മന്ത്രിമാർ ബെളഗാവി സന്ദർശിക്കുന്നത് നല്ലതല്ലെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. മഹാരാഷ്ട്ര മന്ത്രിമാരായ ചന്ദ്രകാന്ത് പാട്ടീലിനെയും ശംഭുരാജ് ദേശായിയെയും അവരുടെ നിയമസംഘവുമായി അതിർത്തി പ്രശ്‌നം പരിഹരിക്കാൻ നിയമിക്കുകയും ബെളഗാവി സന്ദർശനം തീരുമാനിക്കുകയും ചെയ്യുന്നു. ബെലഗാവിയെ മഹാരാഷ്ട്രയിൽ ലയിപ്പിക്കാനുള്ള നീക്കത്തിന് നേതൃത്വം നൽകുന്ന മഹാരാഷ്ട്ര ഏകീകരണ സമിതി (എം.ഐ.എസ്.) നേതാക്കളെ ഇരുവരും കാണാനിടയുണ്ടെന്നാണ് റിപ്പോർട്ട്. ബെളഗാവി സംബന്ധിച്ച മഹാരാഷ്ട്ര സർക്കാരിന്റെ ഹർജി അടുത്തിടെ സുപ്രീം കോടതി പരിഗണിച്ചതിനെ തുടർന്നാണ് ഇവരുടെ സന്ദർശനം.
Read Moreകർണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും ഇടയിലുള്ള ആർടിസി ബസ് സർവീസുകൾ നിർത്തിവച്ചു
ബെംഗളൂരു: കർണാടക-മഹാരാഷ്ട്ര അതിർത്തി തർക്കം രൂക്ഷമായതിനെ തുടർന്ന് മഹാരാഷ്ട്രയിലെ മിറാജിൽ വെള്ളിയാഴ്ച രാത്രി കെഎസ്ആർടിസി ബസിന് നേരെ ചില അക്രമികൾ കല്ലെറിഞ്ഞതിനെ തുടർന്ന് അയൽ സംസ്ഥാനങ്ങളിലേക്കുള്ള ബസ് സർവീസ് ശനിയാഴ്ച നിർത്തിവച്ചു. ഇരു സംസ്ഥാനങ്ങളിൽ നിന്നുമുള്ള ബസുകൾ അതിർത്തിയിലെ കഗ്‌വാഡ് വരെ മാത്രമാണ് സർവീസ് നടത്തുന്നത്, അവിടെ നിന്ന് സ്വകാര്യ വാഹനങ്ങളിലാണ് യാത്രക്കാരുടെ യാത്ര. വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തിന് പുറമെ മറ്റ് പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മിറാജ് പോലീസ് സ്റ്റേഷനിലെ നാരായൺ ദേശ്മുഖ് പറഞ്ഞു. സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകൾ ഒഴികെയുള്ള സ്വകാര്യ…
Read Moreഅതിർത്തി തർക്കം, സംസ്ഥാനങ്ങൾക്കിടയിലെ 300 ലധികം ബസുകൾ സർവീസ് നിർത്തി
ബെംഗളൂരു:കർണാടകയുടെയും മഹാരാഷ്ട്രയുടെയും ഇടയിൽ സർവീസ് നടത്തുന്ന 300ലധികം ബസുകൾ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എംഎസ്ആർടിസി) താത്കാലികമായി നിർത്തിവച്ചു. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തി തർക്കത്തെ തുടർന്നാണ് നടപടി. മറ്റ് അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ബെലഗാവി സിറ്റി സെൻട്രൽ ബസ് സ്റ്റാൻഡിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി തർക്കത്തിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയ്ക്കും കർണാടകയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന ബസുകളിൽ മറാത്ത മഹാസംഘം അംഗങ്ങൾ ‘ജയ് മഹാരാഷ്ട്ര’ സന്ദേശങ്ങൾ എഴുതിച്ചേർത്തു. കർണാടകയും മഹാരാഷ്ട്രയും തമ്മിൽ കഴിഞ്ഞ…
Read Moreമഹാരാഷ്ട്ര – കർണാടക തർക്കം പരിഹരിക്കാൻ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ട്; മന്ത്രി ശംഭുരാജ്
മുംബൈ : മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി ശംഭുരാജ് ദേശായി. അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്ക് പൂര്‍ണ്ണ അവകാശം ലഭിക്കും. കര്‍ണാടക അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ചന്ദ്രകാന്ത് പാട്ടീലിനെയും എന്നെയും ആണ് നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തറിയാന്‍ കഴിയുമെന്നും ഇപ്പോള്‍ അതിനെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Moreമുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് മറുപടിയുമായി മഹാരാഷ്ട്ര
മുംബൈ : മഹാരാഷ്ട്രയിലെ ജാത് താലൂക്കിലെ കന്നഡ സംസാരിക്കുന്നവരുടെ ഗ്രാമങ്ങള്‍ കര്‍ണാടകയില്‍ ലയിപ്പിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് മറുപടി നല്‍കി മറാത്താ നേതാക്കള്‍. മഹാരാഷ്ട്രയിലെ ഒരു ഗ്രാമം പോലും മറ്റൊരു സംസ്ഥാനത്തിനും വിട്ടുകൊടുക്കില്ലെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ അറിയിച്ചു. അതിര്‍ത്തി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയിലെ ജാത് താലൂക്ക് കര്‍ണാടകയില്‍ ലയിപ്പിക്കണമെന്ന് 2012-ല്‍ പ്രദേശവാസികള്‍ പ്രമേയം പാസാക്കിയിരുന്നു. കുടിവെള്ള സൗകര്യങ്ങളിലെ അപര്യാപ്തതയടക്കം ചൂണ്ടിക്കാട്ടിയാണ് കന്നഡ ജനവിഭാഗത്തിന് ഭൂരിപക്ഷമുള്ള ഗ്രാമങ്ങള്‍ പ്രമേയം കൊണ്ടുവന്നത്. ഈ നീക്കം നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം ബൊമ്മെ പ്രഖ്യാപിച്ചതാണ് മഹാരാഷ്ട്ര…
Read Moreകർണാടക – മഹാരാഷ്ട്ര അതിർത്തി തർക്കം പുതിയ തലത്തിലേക്ക്
ബെംഗളൂരു: കര്‍ണാടക-മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പുതിയ തലത്തിലേക്ക്. നിയമനടപടികള്‍ ഏകോപിപ്പിക്കാന്‍ രണ്ടു മന്ത്രിമാരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെ നിയോഗിച്ചതോടെയാണ് ഇത്. ചന്ദ്രകാന്ത് പാട്ടീല്‍, ശംഭുരാജ് ദേശായി എന്നിവരെയാണ് നിയോഗിച്ചത്. 1960ല്‍ മഹാരാഷ്ട്ര സ്ഥാപിതമായതു മുതല്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ബെളഗാവി (ബെല്‍ഗാം) ജില്ലയുമായി ബന്ധപ്പെട്ട് അതിര്‍ത്തി തര്‍ക്കം നിലനിൽക്കുന്നുണ്ട്. ബെളഗാവിയില്‍ 70 ശതമാനത്തോളം മറാത്ത സംസാരിക്കുന്നവരാണ്. മുതിര്‍ന്ന അഭിഭാഷകനായ വൈദ്യനാഥന്‍റെ നേതൃത്വത്തില്‍ മഹാരാഷ്ട്ര സുപ്രീംകോടതിയില്‍ കേസ് നടത്തുന്നുണ്ട്. ബെളഗാവിയെ മഹാരാഷ്ട്രയുടെ ഭാഗമാക്കുന്നതില്‍ ബാല്‍ താക്കറെ തന്നെ മുന്നിലുണ്ടായിരുന്നുവെന്നും ഇതിനായുള്ള…
Read More