കൊച്ചി: കടുത്ത ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് മൂന്നു ദിവസമായി വെന്റിലേറ്ററില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മദനിയുടെ ആരോഗ്യനിലയില്‍ കാര്യമായ മാറ്റമില്ല. ക്രമാതീതമായി ഉയര്‍ന്നിരുന്ന രക്തസമ്മർദം നിയന്ത്രണത്തില്‍ ആയിട്ടില്ല. ശ്വസന സംബന്ധമായ പരിശോധനകള്‍ക്ക് ശേഷം വെന്റിലേറ്റര്‍ സഹായം പൂർണമായും ഒഴിവാക്കാവുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോഴും ശ്വാസോഛ്വാസം നടക്കുന്നത്. വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ തീവ്രപരിചരണത്തില്‍ പരിശോധനകളും ചികിത്സയും തുടരുകയാണ്.
Read MoreTag: Madani
മദനി വീണ്ടും ആശുപത്രിയിൽ
കൊല്ലം: പിഡിപി ജനറൽ അബ്ദുൾ നാസർ മനിയയെ കടുത്ത പനിയും ശാരീരിക അസ്വാസ്ഥ്യങ്ങളും മൂലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രക്തത്തിൽ ക്രിയാറ്റിന്റെയും അളവ് കൂടിയ നിലയിലാണ്. കടുത്ത രക്തസമ്മർദ്ദവും പ്രമേഹവും അദ്ദേഹത്തെ അലട്ടുന്നുണ്ട്. ആശുപത്രിയിൽ സന്ദർശകർക്കു പൂർണ നിയന്ത്രണം ഏർപ്പെടുത്തിയതായി പിഡിപി ജനറൽ സെക്രട്ടറി മൈലക്കാട് ഷാ അറിയിച്ചു.
Read Moreമഅദനി നാളെ കേരളത്തിലേക്ക്
ബെംഗളൂരു: അബ്ദുൾ നാസർ മദനി നാളെ നാട്ടിലേക്ക് പുറപ്പെടും. സുപ്രീംകോടതി ഉത്തരവിന്‍റെ പകർപ്പ് വിചാരണക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇതനുസരിച്ച് നാട്ടിലേക്ക് പോകാൻ അനുമതി ലഭിച്ചു. നാളെ രാവിലെ 9 മണിക്കാണ് ബെംഗളുരുവിൽ നിന്ന് വിമാനം പുറപ്പെടുക. തിരുവനന്തപുരത്തേക്കാണ് നാളെ രാവിലെ മദനി എത്തുന്നത്. അവിടെ നിന്ന് കാർ മാർഗം അൻവാർശ്ശേരിക്ക് പോകും. ചികിത്സയുടെ കാര്യം ഇത് വരെ തീരുമാനിച്ചിട്ടില്ലെന്നും, അച്ഛനെ കാണുകയും കൂടെ സമയം ചിലവഴിക്കുകയും ചെയ്യുക എന്നതിനാണ് പ്രാധാന്യമെന്നും കുടുംബം വ്യക്തമാക്കി. 2014 ൽ നൽകിയ ജാമ്യത്തിലെ വ്യവസ്ഥയ്ക്കാണ് സുപ്രീം കോടതി ഇളവ് നല്‍കിയത്.…
Read Moreമദനി ഇന്ന് ബെംഗളൂരുവിൽ തിരിച്ചെത്തും
ബെംഗളൂരു: പി.ഡി.പി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മഅ്‌ദനി ഇന്ന് ബംഗളുരുവിൽ തിരിച്ചെത്തും. കേരള സന്ദര്‍ശനത്തിന് കര്‍ണാടക കോടതി അനുവദിച്ച സമയപരിധി അവസാനിച്ചതിനെ തുടര്‍ന്നാണ് രോഗിയായ പിതാവിന കാണാനാകാതെയാണ് അദ്ദേഹം മടങ്ങുന്നത്. എറണാകുളം മെഡിക്കല്‍ ട്രസ്‌റ്റ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന മഅ്‌ദനിയുടെ ഡിസ്‌ചാര്‍ജ് ഇന്ന് വൈകുന്നേരം ആറിന് എഴുതി വാങ്ങും. ആരോഗ്യ നിലയില്‍ മാറ്റമില്ലാത്തതിനാല്‍ ആശുപത്രി വിടരുതെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശം. രാത്രി ഒമ്പതിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് വിമാന മാര്‍ഗം പുറപ്പെടും. കര്‍ണാടക കോടതിയുടെ അനുമതിയോടെ പിതാവിനെ കാണാന്‍ കേരളത്തിലെത്തിയ…
Read Moreഅനുമതി ലഭിച്ചാൽ മദനിയുടെ സുരക്ഷ ചെലവ് വഹിക്കാൻ തയ്യാറായി പി.ഡി.പി
കൊച്ചി: അബ്ദുന്നാസിര്‍ മദനിയുടെ അനുമതി ലഭിച്ചാല്‍ കര്‍ണാടക സര്‍ക്കാര്‍ ചുമത്തിയ സുരക്ഷാ ചെലവ് വഹിക്കാന്‍ തയാറെന്ന് പി.ഡി.പി. അറിയിച്ചു. സുപ്രീംകോടതി നല്‍കിയ ജാമ്യഇളവ് പരിഗണിച്ച് എന്തുവിലകൊടുത്തും അദ്ദേഹത്തെ നാട്ടിലെത്തിക്കാന്‍ പാര്‍ട്ടി ഇടപെടുമെന്ന് നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മദനിയുടെ ജീവനാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നതിനാലാണ് നീതിന്യായ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്ന ഇത്തരം ഭരണകൂട നയങ്ങളോട് വിയോജിക്കുമ്പോഴും ചെലവ് വഹിക്കാന്‍ പാര്‍ട്ടി തയാറാകുന്നത്. നേതാക്കളും പ്രവര്‍ത്തകരും കേരളീയ പൊതുസമൂഹവും സുരക്ഷാ ചെലവിനത്തില്‍ കെട്ടിവെക്കാന്‍ ആവശ്യപ്പെട്ട തുക നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി മൈലക്കാട് ഷാ ഇതിനായി സ്ഥലം വിറ്റുകഴിഞ്ഞു.…
Read Moreകേരളത്തിലേക്കുള്ള യാത്രയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ച് മദനി
ബെംഗളൂരു:സുരക്ഷയൊരുക്കാർ കർണാടക സർക്കാർ പറഞ്ഞ തുക കൊടുത്ത് നാട്ടിലേക്ക് പോകേണ്ടതില്ലെന്ന് നിലപാടെടുത്ത് മദനി. ഇത്ര തുക നാട്ടിലേക്ക് പോകുന്നതിന് ആവശ്യപ്പെടുന്നത് അനീതിയാണെന്ന് മദനിയുടെ കുടുംബം പറഞ്ഞു. മദനിയുടെ അച്ഛന്റെ ആരോഗ്യ നില അനുദിനം വഷളാകുന്ന സാഹചര്യമാണ്,മദനിയേയും കടുത്ത ആരോഗ്യ പ്രശ്നങ്ങളും അലട്ടുന്നത്. എങ്കിലും ഇത്ര ഭീമമായ തുക നൽകി നാട്ടിലേക്ക് വരേണ്ടതില്ലെന്ന് മദനി തീരുമാനിക്കുകയായിരുന്നു. ഈ ചെലവ് താങ്ങാവുന്നതിലും അപ്പുറമെന്നും മദനിയുടെ കുടുംബം പ്രതികരിച്ചു. 20 ലക്ഷം രൂപ മാസം നൽകണമെന്നായിരുന്നു കർണാടക സർക്കാരിന്റെയും പോലീസിന്റെയും നിലപാട്.82 ദിവസത്തെ സന്ദർശനത്തിന് ഈ നിലയിൽ 56…
Read Moreമദനിയുടെ അകമ്പടി ചെലവ് കുറയ്ക്കാൻ ആകില്ല ; കർണാടക സർക്കാർ
ബെംഗളൂരു: മദനിയുടെ അകമ്പടി ചെലവ് കുറയ്ക്കാൻ ആകില്ലെന്ന് കർണാടക സർക്കാർ. അകമ്പടി പോകുന്ന പോലീസുകാരുടെ എണ്ണയും വെട്ടി കുറയ്ക്കാനാകില്ലെന്ന് കർണാടക സർക്കാർ അറിയിച്ചു. ഇത് വ്യക്തമാക്കി കർണാടക ഭീകര വിരുദ്ധസെൽ സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകി. യതീഷ് ചന്ദ്ര ഐ.പി.എസിൻറെ നേതൃത്വത്തിൽ ഉള്ള സംഘമാണ് അകമ്പടി സംബന്ധിച്ച ശിപാർശ തയ്യാറാക്കിയത്. സംഘം കേരളം സന്ദർശിച്ചതാണ് ശിപാർശ തയ്യാറാക്കിയതെന്നും കർണാടക സുപ്രിംകോടതിയെ അറിയിച്ചു. കേരളത്തിൽ വരാൻ സുരക്ഷാ ചെലവിനായി വരാൻ കർണാടക പോലീസിന്റെ തീരുമാനത്തിനെതിരെ അബ്ദുന്നാസർ മദനി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. സുരക്ഷാ ചെലവായി 60 ലക്ഷം രൂപ…
Read Moreമദനി 24 നു കേരളത്തിൽ എത്തിയേക്കുമെന്ന് സൂചന
ബെംഗളൂരു: സുപ്രീം കോടതിയുടെ അനുമതി ലഭിച്ചതോടെ പി.ഡി.പി. നേതാവ് അബ്‌ദുള്‍ നാസര്‍ മദനി 24 നു കേരളത്തിലെത്തിയേക്കും. മദനി കേരളത്തില്‍ എത്തിയാല്‍ അദ്ദേഹത്തിന് വേണ്ട സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി. നേതാക്കള്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചിരുന്നു. കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നും എല്ലാ സുരക്ഷയും ഒരുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി പി.ഡി.പി. വൈസ് ചെയര്‍മാന്‍ മുട്ടം നാസര്‍ അറിയിച്ചു. കര്‍ണാടക പോലീസിലെ ഉന്നത ഉദ്യോഗസ്‌ഥര്‍ അടങ്ങുന്ന അഞ്ചംഗ സംഘം സുരക്ഷാസംവിധാനങ്ങളും മറ്റും വിലയിരുത്തുന്നതിനായി കഴിഞ്ഞദിവസം കേരളത്തില്‍ എത്തിയിരുന്നു. മദനിയുടെ സ്‌ഥാപനമായ അന്‍വാര്‍ശേരിയിലും കേരളത്തില്‍ എത്തിയാല്‍ അദ്ദേഹം…
Read Moreമദനിയെ കേരളത്തിലേക്ക് പോകാൻ അനുവദിക്കരുത് ; ഭീകര വിരുദ്ധ സെൽ
ബെംഗളുരു:ബെംഗളൂരു സ്ഫോടന കേസിലെ പ്രതിയായ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യ വ്യവ്സ്ഥയില്‍ ഇളവനുവദിച്ച് കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്ന് കര്‍ണാടക ഭീകരവിരുദ്ധ സെല്‍. രാജ്യത്തിന്റെ സുരക്ഷയെയും അഖണ്ഡതയെയും ബാധിക്കുന്ന കേസിലെ പ്രതിയാണ് മദനിയെന്നും സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. കര്‍ണാടക ഭീകരവിരുദ്ധ സെല്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ ഡോ. സുമീത് ആണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ചെയ്തത്. ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിച്ചാല്‍ മദനി ഒളിവില്‍ പോകാന്‍ സാധ്യതയുണ്ട്. കേസില്‍ ഇനിയും പിടികിട്ടാനുള്ള ആറ് പ്രതികള്‍ മദനിയുമായി ബന്ധപ്പെടുകയും വിവരങ്ങള്‍ ശേഖരിക്കുകയും സാക്ഷികളെ…
Read Moreബെംഗളൂരു സ്ഫോടനകേസ് കർണാടക സർക്കാരിനെതിരെ വെൽഫെയർ പാർട്ടി
കൊല്ലം : ബെംഗളൂരു സ്ഫോടന കേസ് വിചാരണയുടെ അവസാന ഘട്ടത്തില്‍ പുതിയ തെളിവുകള്‍ ഉണ്ടെന്ന പേരില്‍ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് മഅ്ദനിയെ അനന്തകാലം വിചാരണ തടവുകാരനാക്കി ജയിലിലടക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ആരോപിച്ചു. കര്‍ണാടകയുടെ ഈ നീക്കത്തിനെതിരെ കേരള സര്‍ക്കാര്‍ സാധ്യമാകുന്ന നയപരവും നിയമപരവുമായ ഇടപെടലുകള്‍ നടത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഈ ആവശ്യം കര്‍ണാടക ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. 2014ല്‍ സുപ്രീം കോടതി നാലു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് വിചാരണ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അത് കഴിഞ്ഞ്…
Read More