ചുണ്ണാമ്പിനു പകരം എലിവിഷം തേച്ചു മുറുക്കി, വായോധിക മരിച്ചു

suicide

ബെംഗളൂരു: ചുണ്ണാമ്പിന് പകരം അബദ്ധത്തില്‍ എലിവിഷം പുരട്ടി വെറ്റില മുറുക്കിയ വയോധിക മരിച്ചു. ഗംഗോളിയിലെ സധു പൂജാരിയാണ്(71) മരിച്ചത്. ഈ മാസം ആറിനാണ് വൃദ്ധക്ക് കൈയബദ്ധം സംഭവിച്ചത്. ഗുരുതര നിലയില്‍ മംഗളൂരു ഗവ.വെന്റ്ലോക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്. ഗംഗോളി പോലീസ് കേസെടുത്തു.

Read More

അധ്യാപികയെ വീട്ടിൽ കയറി കുത്തിക്കൊന്നു

ബെംഗളൂരു: ശാന്തിനഗറില്‍ സ്കൂള്‍ അധ്യാപികയെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു. കൗസര്‍ മുബീനയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച 3.30 ഓടെയാണ് സംഭവം. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ യുവതി, 14കാരിയായ മകള്‍ക്കൊപ്പം നഞ്ചപ്പ സര്‍ക്കിളിലെ വാടകവീട്ടിലായിരുന്നു താമസം. കൊലപാതകിയെ ഇതുവരെ തിരിച്ചറിഞ്ഞില്ലെന്നും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ലാല്‍ബാഗിന് സമീപത്തെ സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്നു കൗസര്‍. സംഭവ ദിവസം മകള്‍ സ്കൂളിലായിരുന്നതിനാല്‍ കൗസര്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴാണ് കൗസര്‍ മുന്‍വാതില്‍ക്കലില്‍ ചോരയില്‍ കുളിച്ചുകിടക്കുന്നത് കണ്ടത്. കഴുത്തില്‍ മൂന്നുതവണ കുത്തേറ്റിട്ടുണ്ട്. പ്രതി സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുന്നത് കണ്ടതായി അയല്‍വാസികള്‍ പോലീസിന്…

Read More

കാറും ബസും കൂട്ടിയിടിച്ച് 12 വയസുകാരൻ മരിച്ചു

ബെംഗളൂരു: കഡബ-സുബ്രഹമണ്യ ഹൈവേയിലെ മര്‍ഡാലയില്‍ ഐതൂര്‍ പഞ്ചായത്ത് ഓഫീസ് പരിസരത്ത് കര്‍ണാടക ആര്‍ടിസി ബസും കുടുംബം സഞ്ചരിച്ച കാറും കൂട്ടിയിടിച്ച്‌ 12 കാരന്‍ മരിച്ചു. കെആര്‍ പേട്ടയിലെ നടേശിന്റെ മകന്‍ പ്രിത്വിയാണ് മരിച്ചത്. പിതാവ് നടേശ് (45), മാതാവ് രൂപ (30), ബന്ധുക്കളായ രോഹിണി (20), കൃഷ്ണ ഗൗഡ (45), രവി (38), പാര്‍വതി (38) എന്നിവരെ പരിക്കുകളോടെ ആദ്യം പുത്തൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരു ഗവ. വെന്റ്ലോക് ആശുപത്രിയിലേക്ക് മാറ്റി. കഡബ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം…

Read More

എയ്റോ ഇന്ത്യയെ പ്രശംസിച്ച് ബസവരാജ് ബൊമ്മെ 

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദര്‍ശനമായ എയ്റോ ഇന്ത്യ 2023-ന് ആതിഥേയത്വം വഹിക്കാന്‍ കഴിഞ്ഞത് സംസ്ഥാനത്തിന് അഭിമാനകരമായ കാര്യമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. എല്ലാ വര്‍ഷവും ആതിഥേയത്വം വഹിക്കുന്നത് കര്‍ണാടകയ്‌ക്ക് ഒരു ശീലമായിരിക്കുന്നു. പ്രതിരോധ, വ്യോമയാന മേഖലകളില്‍ ഇന്ത്യയുടെ ശക്തി വിളിച്ചോതുന്നതാണ് എയ്‌റോ ഇന്ത്യ പരിപാടിയെന്നും ബൊമ്മൈ പറഞ്ഞു. വിമാനത്തിന്റെ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന എല്ലാ ഭാഗങ്ങളും ബെംഗളൂരു നിര്‍മ്മിക്കുന്നു. അതിനാല്‍ ബെംഗളൂരുവില്‍ ഇന്ത്യക്കായി സ്വന്തം വിമാനം നിര്‍മ്മിക്കുന്ന ദിവസം വിദൂരമാകരുത് എന്നതാണ് എന്റെ സ്വപ്‌നമെന്ന് ബൊമ്മെ കൂട്ടിച്ചേർത്തു.

Read More

സന്തോഷ്‌ ട്രോഫി, കേരളത്തിനു കർണാടകയോട് തോൽവി

ബെംഗളൂരു: സന്തോഷ് ട്രോഫിയിലെ രണ്ടാം മത്സരത്തിൽ ചാമ്പ്യൻമാരായ കേരളത്തെ തോൽപ്പിച്ച് കർണാടക . മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരളം കർണാടകയോട് തോൽവി ഏറ്റുവാങ്ങിയത്. 20-ാം മിനിറ്റിലാണ് കളിയിലെ ഏക ഗോൾ പിറന്നത്. വലതു വിങ്ങിൽ നിന്ന് ലഭിച്ച ക്രോസ് കർണാടകയുടെ അഭിഷേക് ശങ്കർ വലയിലാക്കുകയായിരുന്നു. പിന്നീട് ഒരു ഘട്ടത്തിലും പ്രതിരോധം കടന്ന് ഗോൾ കണ്ടെത്താൻ കർണാടക കേരളത്തെ അനുവദിച്ചില്ല.  നിരവധി തവണ മികച്ച അവസരങ്ങൾ കേരളത്തിനു മുന്നിൽ തുറന്നുവന്നു. എന്നാൽ, ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. തോൽവിയോടെ ഗ്രൂപ്പ് ‘എ’യിൽ കർണാടക ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. കേരളം…

Read More

ബെംഗളൂരു- എറണാകുളം ഇന്റർസിറ്റി വഴി തിരിച്ചുവിടും

ബെംഗളൂരു: കെ.എസ്.ആർ ബെംഗളൂരു-എറണാകുളം-കെ.എസ്.ആർ ബെംഗളൂരു ഇന്റർസിറ്റി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വഴി തിരിച്ചുവിടുമെന്ന് ദക്ഷിണ പശ്ചിമ വിമാനത്താവളം അറിയിച്ചു. ബെംഗളൂരു – ഹൊസൂർ പാതയിൽ നവീകരണപ്രവൃത്തി നടക്കുന്നതിനാൽ ഈ മാറ്റം. കെ.എസ്.ആർ ബംഗളൂരു റെയിൽവേ സ്റ്റേഷനിൽനിന്ന് രാവിലെ 6.10ന് പുറപ്പെടുന്ന ട്രെയിൻ പതിവ് ഷെഡ്യൂൾ പ്രകാരമുള്ള കാർമലാരം, ഹൊസൂർ, ധർമപുരി തുടങ്ങിയ സ്റ്റോപ്പുകൾ ഒഴിവാക്കും. ഹൊസൂർ-സേലം പാതക്കുപകരം കെ.ആർ പുരം- ബംഗാർപേട്ട്- സേലം പാതയിലൂടെയാണ് സർവിസ് നടത്തുക. ബംഗളൂരു കന്റോൺമെന്റ് കഴിഞ്ഞാൽ പിന്നീട് സേലത്തു സ്റ്റോപ്പുണ്ടാവുകയുള്ളൂ എന്ന് അറിയിച്ചു.

Read More

ഏയ്റോ ഇന്ത്യ പ്രദർശനത്തിനു ഇന്ന് തുടക്കം, പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യും 

ബെംഗളൂരു: 14 മത് ഏയ്‌റോ ഇന്ത്യ പ്രദർശനം ഇന്ന് പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് യെലഹങ്ക വ്യോമസേന താവളത്തിൽ പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യുന്ന ആകാശ പ്രകടനം 5 ദിവസത്തിനു ശേഷം ഫെബ്രുവരി 17 ന് അവസാനിക്കും. പോർ, സിവിലിയൻ, ചരക്കു വിമാനങ്ങളുടെ കരുത്ത് പ്രകടമാക്കുന്നതാണ് ഈ ആകാശ പ്രകടനം. പ്രദർശനത്തിനു രജിസ്റ്റർ ചെയ്തിരിക്കുന്ന 809 കമ്പനികളിൽ 110 എണ്ണം വിദേശ രാജ്യങ്ങളിൽ നിന്നുള്ളവയാണ്. 3 വിഭാഗങ്ങൾ ആയാണ് ടിക്കറ്റ് നൽകുന്നത് , എയർ ഡിസ്പ്ലേ വ്യൂവിംഗ് ഏരിയയിൽ പ്രവേശിക്കാൻ…

Read More

നഗരത്തിൽ പ്രണയദിനം ആഘോഷിക്കാൻ അനുവദിക്കരുത്, സിറ്റി പോലീസ് കമ്മീഷ്ണർക്ക് കത്ത്

ബെംഗളൂരു: നഗരത്തില്‍ ഒരു കാരണവശാലും പ്രണയദിനം ആഘോഷിക്കാന്‍ ആരെയും അനുവദിക്കരുതെന്ന് കാട്ടി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കത്ത്. പ്രണയദിനം കൗ ഹഗ് ഡേയായി ആഘോഷിക്കാനുള്ള തീരുമാനം ഏറെ വിവാദമായതോടെ കേന്ദ്രം അത് പിന്‍വലിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പുതിയ ആവശ്യവുമായി ഹിന്ദു ജനജാഗ്രത സമിതി രംഗത്തെത്തിയത്. പ്രണയദിനം പല പെണ്‍കുട്ടികളെയും പ്രണയക്കെണിയില്‍ വീഴ്ത്താനുളള ദിനമാണ്. പുല്‍വാമ ആക്രമത്തിന്റെ വാര്‍ഷിക ദിനത്തില്‍ പ്രണയദിനം ആഘോഷിക്കുന്നത് ശരിയല്ല. അതിനാല്‍ ഫെബ്രുവരി 14 മാതാപിതാക്കളെ ബഹുമാനിക്കുന്ന ദിനമായി ആഘോഷിക്കമെന്നാണ് ജനജാഗ്രത സമിതി നേതാവ് പ്രതികരിച്ചത്. ബംഗളൂരുവില്‍ പ്രണയദിനം ആഘോഷിക്കുന്നവര്‍ക്കെതിരെ ആക്രമണങ്ങള്‍…

Read More

ബെംഗളൂരുവിന് ജയം

ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയോട് തോറ്റു. 1-0നായിരുന്നു ബെംഗളൂരുവിന്റെ ജയം. 32-ാം മിനിറ്റില്‍ റോയ് കൃഷ്ണയാണ് ഗോള്‍ നേടിയത്. കളം നിറഞ്ഞ് കളിച്ചെങ്കിലും ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കാത്തത് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായി. തോറ്റെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനം നിലനിര്‍ത്തി. ബെംഗളൂരു അഞ്ചാമതാണ്.

Read More

ഐഎസ്എൽ ആദ്യ പകുതിയിൽ ഗോൾ വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് 

ബെംഗളൂരു: ഐഎസ്‌എല്ലില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ നിര്‍ണായക മത്സരത്തിന്‍റെ ആദ്യപകുതിയില്‍ ഗോള്‍ വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. 32-ാം മിനുറ്റില്‍ റോയ് കൃഷ്‌ണ വല ചലിപ്പിച്ചതോടെ ബിഎഫ്‌സിയുടെ മുന്‍തൂക്കത്തോടെ 1-0ന് ആദ്യപകുതി അവസാനിച്ചു. സീസണില്‍ റോയിയുടെ അഞ്ചാം ഗോളാണിത്. ഹാവി ഫെര്‍ണാണ്ടസിന്‍റേതായിരുന്നു അസിസ്റ്റ്. വീണ്ടുമൊരിക്കല്‍ കൂടി മോശം പ്രതിരോധമാണ് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായത്. സഹല്‍ അബ്‌ദുല്‍ സമദ് അക്രോബാറ്റിക് ഷോട്ടുകള്‍ക്ക് ഉള്‍പ്പടെ ശ്രമിച്ചെങ്കിലും ഗോള്‍ബാറിനെ ഭേദിച്ചില്ല. രണ്ട് മിനുറ്റ് ഇഞ്ചുറിസമയവും ബ്ലാസ്റ്റേഴ്‌സിന് മുതലാക്കാന്‍ കഴിയാതെപോയി.

Read More
Click Here to Follow Us