കേരളത്തിലേക്ക് കഞ്ചാവ് കടത്ത് മലയാളി അറസ്റ്റിൽ

ബെംഗളൂരു: വിശാഖപട്ടണത്ത് നിന്ന് കേരളത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി മലയാളി യുവാവ് മംഗളൂരുവിൽ അറസ്റ്റിൽ. കാസർകോട് സ്വദേശി കിരൺ രാജ് ഷെട്ടിയെയാണ് സിറ്റി ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 27.100 കിലോഗ്രാം കഞ്ചാവ് പോലീസ് പിടികൂടി. കാറും മൊബൈലും ഉൾപെടെ 9,88,500 രൂപയുടെ സാധനങ്ങൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Read More

സംസ്ഥാന സർക്കാർ സാഹിത്യോത്സവത്തിൽ നിന്നും ദളിത് എഴുത്തുകാരെ ഒഴിവാക്കിയതിൽ പ്രതിഷേധം 

ബെംഗളൂരു: കർണാടകയിലെ ഹാവേരിയിൽ സംസ്ഥാന സർക്കാർ നടത്തുന്ന സാഹിത്യോത്സവത്തിൽ നിന്ന് ഇത്തവണ മുസ്ലിം, ദളിത് എഴുത്തുകാരെ ഒഴിവാക്കിയതായി ആരോപണം. സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ബംഗളുരുവിൽ ഇടത് നിലപാടുള്ള എഴുത്തുകാർ ബദൽ സാഹിത്യസമ്മേളനം സംഘടിപ്പിച്ചു. ഇതൊരു പ്രതിരോധമാണ്. എല്ലാത്തരം മനുഷ്യരും എൻറെ നാടിൻറെ സ്വന്തമാണെന്ന് കന്നഡയിൽ ഒരു ചൊല്ലുണ്ട്. ദളിതരെയും മുസ്ലിങ്ങളെയും സ്ത്രീകളെയും വിവേചനത്തോടെ കാണുന്ന സർക്കാരാണിത്. ഇവിടെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നാണ് ബദൽ സാഹിത്യ സമ്മേളനത്തിലെത്തിയ ട്രാൻസ് ജെൻഡർ ആക്റ്റിവിസ്റ്റായ അക്കായ് പദ്മശാലി പറഞ്ഞത്.

Read More

മലയാളം മിഷൻ, പുതിയ മലയാളം ക്ലാസ്സ് ആരംഭിച്ചു 

ബെംഗളൂരു: ബെംഗളൂരു സൗത്ത് മേഖല, അനേക്കലിൽ മലയാളം മിഷന്റെ പുതിയ മലയാളം ക്ലാസ്സ് ഉദ്ഘാടനം 2023 ജനുവരി 8 ന് ബ്യാഗദേനഹള്ളിയിലെ വി ബി എച്ച് സി വൈഭവ അപ്പാർട്ട്മെന്റിന്റെ മുൻവശത്തുള്ള ലെമണല്ലോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്സ് സെന്ററിൽ വെച്ച് നടന്നു. ശ്രീമതി സിന്ധു ഗാഥയുടെ നേതൃത്വത്തിൽ നടന്ന പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരി ശ്രീമതി രമ പ്രസന്ന പിഷോരടി നിർവഹിച്ചു. മുഖ്യാതിഥിയായി മലയാളം മിഷൻ കർണാടക ചാപ്റ്റർ സെക്രട്ടറി ശ്രീ ടോമി ആലുങ്കൽ, ആശംസകളുമായി ഡബ്ല്യൂ എം എഫ് ബെംഗളൂരു…

Read More

സ്വന്തമായി രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുന്നതി നെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് സുമലത 

ബെംഗളൂരു: ബിജെപിയിലേക്കില്ലെന്ന് മണ്ഡ്യയിലെ സ്വതന്ത്ര എംപി സുമലത അംബരീഷ്. അടുത്തിടെ മണ്ഡ്യയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടിയുടെ പോസ്റ്ററില്‍ സുമലതയുടെ ചിത്രവുമുണ്ടായിരുന്നു. ഇതോടെ സുമലത ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് വിശദീകരണവുമായി നേതാവ് രംഗത്തെത്തിയത്. ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നില്ലെന്ന് സുമലത അംബരീഷ്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസിന്‍റെ നിഖില്‍ കുമാരസ്വാമിയെ പരാജയപ്പെടുത്തിയാണ് സുമലത വിജയിച്ചത്. ബി.ജെ.പിയും കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. സുമലതയുടെ അടുത്ത അനുയായി സച്ചിദാനന്ദ ബിജെപിയില്‍ ചേര്‍ന്നിരുന്നു. അതിനാല്‍ സുമലതയും വൈകാതെ ബി.ജെ.പിയില്‍ എത്തുമെന്ന പ്രചാരണമുണ്ടായിരുന്നു. സച്ചിദാനന്ദ…

Read More

പൂനെ – ബെംഗളൂരു ഹൈവേയിൽ കണ്ടെയ്നറും ട്രക്കും ഇടിച്ച് അപകടം 

ബെംഗളൂരു: പൂനെ -ബെംഗളൂരു ഹൈവേയിൽ ഞായറാഴ്ച ആക്‌സിൽ കണ്ടെയ്‌നറിൽ ട്രക്ക് ഇടിച്ച് അപകടം. ആറ് എംജി ഹെക്ടർ എസ്‌യുവികൾ കയറ്റിക്കൊണ്ടുപോകുന്ന കണ്ടെയ്‌നറിൽ തുണികൊണ്ടുള്ള റോളുകളുമായെത്തിയ ട്രക്കാണ് ഇടിച്ചത്. അപകടത്തിൽ രണ്ട് വാഹനങ്ങളും തീപിടിക്കുകയും കണ്ടെയ്നറിലെ എസ്.യു.വി.യും ട്രക്കിലെ തുണിയും പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ സതാര ജില്ലയിലുള്ള ഖംബത്കി ഘട്ടിലെ ദത്ത മന്ദിറിന് സമീപം ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കൂറാണ് അപകടമുണ്ടായത്. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Read More

മയക്കുമരുന്നുമായി കാസർക്കോട് സ്വദേശി പിടിയിൽ

ബെംഗളൂരു: മയക്കുമരുന്നുമായി കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ അറസ്റ്റിലായി. മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബി അബ്ദുല്ല എന്ന സദ്ദാമിനെയാണ് കൊണാജെ പോലീസ് അറസ്റ്റുചെയ്തത്. എട്ട് ഗ്രാം എംഡിഎംഎ യുവാവില്‍ നിന്ന് കണ്ടെത്തി. യമഹ എഫ്സെഡ് ബൈക്കില്‍ എത്തിയ യുവാവ് വിജയനഗര്‍ നടേക്കലില്‍ എംഡിഎംഎ മയക്കുമരുന്ന് വില്‍പന നടത്തുന്നതിനിടെയാണ് പിടിയിലായതെന്നും എംഡിഎംഎ വില്‍പനയ്ക്കായാണ് കൊണ്ടുവന്നതെന്ന് ഇയാള്‍ സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് അബ്ദുല്ലയെ പിടികൂടിയത്. 40,000 രൂപ വില മതിക്കുന്ന എംഡിഎംഎ, 1,56,000 രൂപ വില വരുന്ന ബൈക്ക് എന്നിവ കസ്റ്റഡിയിലെടുത്തായി…

Read More

ലൈംഗികാരോപണം, മൈസൂരു ബിഷപ്പിനെ സ്ഥാനത്ത് നിന്ന് മാറ്റി

ബെംഗളൂരു: ലൈംഗികാരോപണവും തട്ടിക്കൊണ്ടുപോകലുമടക്കമുള്ള പരാതികൾ ഉയർന്നതിനെ തുടർന്ന് മൈസൂരു ബിഷപ്പിനെ സ്ഥാനത്ത് നിന്ന് മാറ്റി വത്തിക്കാൻ. ബിഷപ്പ് കനികദാസ് എ വില്യാമിനോട് അവധിയിൽ പോകാനാണ് വത്തിക്കാൻ നിർദ്ദേശം നൽകിയത്. പകരം ബെംഗളൂരു മുൻ ആർച്ച്‌ ബിഷപ്പ് ബെർണാഡ് മൊറസിനാണ് മൈസൂരുവിന്റെ ഭരണ ചുമതല. ലൈംഗികാരോപണവും തട്ടിക്കൊണ്ടുപോകലിനും പുറമെ അഴിമതി ആരോപണങ്ങളും ബിഷപ്പ് നെതിരെ ഉയർന്നിരുന്നു. കുറച്ചുവർഷങ്ങളായി ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം സംശയനിഴലിലായിരുന്നു. 2019ൽ മൈസുരു ജില്ലയിലെ വിവിധ ഇടവകകളിൽ നിന്ന് 37 വൈദികരാണ് ബിഷപ്പിനെതിരെ ഗുരുതരമായ പരാതികളുയർത്തി വത്തിക്കാൻ കത്ത് നൽകിയത്. ബിഷപ്പ് തന്നോട്…

Read More

ശ്രീരാമസേന ജില്ലാ പ്രസിഡന്റിനും ഡ്രൈവർക്കും വെടിയേറ്റു 

ബെംഗളൂരു: കർണാടക ബെലഗാവിയിലുണ്ടായ വെടിവയ്പിൽ ശ്രീരാമസേനയുടെ ജില്ലാ പ്രസിഡന്റ് രവി കോകിത്കർക്കും ഡ്രൈവർക്കും വെടിയേറ്റു. അജ്ഞാതന്റെ വെടിയേറ്റ ഇരുവര്‍ക്കും സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. ഇരുവരെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹിന്ദാൽഗയിലേക്ക് പോവുന്നതിനിടെ മറാത്തി സ്കൂളിന് സമീപത്തെ സ്പീഡ് ബ്രേക്കറിനടുത്ത് വച്ച്‌ കാറിന്റെ വേഗത കുറച്ചതിന് പിന്നാലെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിയുതിർത്തത്. രവിയുടെ തോളിലും ഡ്രൈവറുടെ കയ്യിലുമാണ് വെടിയേറ്റത്. `വിരാട് ഹിന്ദു സമാവേശ്’ എന്ന പേരില്‍ തീവ്രഹിന്ദുസംഘടനകളുടെ സമ്മേളനം നടക്കാനിരിക്കെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ കേസ് എടുത്തതായും പ്രതികളെ പിടികൂടുന്നതിൽ അന്വേഷണം…

Read More

വീണ്ടും ഭക്ഷ്യവിഷബാധ, പെൺകുട്ടി മരിച്ചു

കാസർകോട് : സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം. കാസർഗോഡ് തലക്ലായി സ്വദേശി അഞ്ജുശ്രീ പാർവതി(19) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഈ മാസം ഒന്നാം തീയതിയാണ് ഹോട്ടലിൽ നിന്ന് വാങ്ങിയ കുഴിമന്തി കഴിച്ചതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഇതിനു പിന്നാലെ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു  കുറച്ചു ദിവസങ്ങളായി കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് വിവരം.

Read More

വിമാനത്തിൽ മൂത്രമൊഴിച്ച സംഭവം, ശങ്കർ മിശ്രയെ കമ്പനി പുറത്താക്കി

ന്യൂഡൽഹി : വിമാനത്തിൽ ലക്കുകെട്ട് സഹയാത്രികയായ വൃദ്ധയുടെ മേൽ മൂത്രമൊഴിച്ചയാളെ ജോലിയിൽ നിന്ന് പുറത്താക്കി അന്താരാഷ്ട്ര ധനകാര്യസേവന കമ്പനിയായ ‘വെൽസ് ഫാർഗോ’. സ്ഥാപനത്തിന്റെ ഇന്ത്യന്‍ ശാഖയുടെ വൈസ് പ്രസിഡന്റ് പദവിയില്‍ നിന്നാണ് മുപ്പത്തിരണ്ടുകാരനായ ശങ്കര്‍ മിശ്ര പുറത്താക്കപ്പെട്ടത്. നവംബര്‍ 26ന് ന്യൂയോര്‍ക്ക്–ഡല്‍ഹി വിമാനത്തില്‍ സംഭവമുണ്ടായതിനു പിന്നാലെ മിശ്ര വൃദ്ധയോട് പരാതി നല്‍കരുതെന്ന് കരഞ്ഞപേക്ഷിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വൃദ്ധയ്ക്ക് നഷ്ടപരിഹാരം നല്‍കിയെന്നും എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷം അവരുടെ മകള്‍ പണം തിരിച്ചുനല്‍കിയെന്നും ശങ്കര്‍ മിശ്ര അഭിഭാഷകര്‍ വഴി മാധ്യമങ്ങളെ അറിയിച്ചു.

Read More