തിരക്ക് പിടിച്ച ജീവിതത്തിൽ ഇന്ന് ഒട്ടുമിക്ക സ്ത്രീകളിലും കണ്ടുവരുന്ന ഒന്നാണ് മൂഡ് സ്വിംഗ്സ്. മൂഡ് സ്വിംഗ്സ് ഉള്ളവരില്‍ സന്തോഷവും ആവേശവും ഉണ്ടാകുമ്പോൾ വളരെ പെട്ടെന്നാകും സങ്കടമോ ദേഷ്യമോ ഉണ്ടാകുന്നത്. സ്ത്രീകളില്‍ മൂഡ് സ്വിംഗ്സ് ഉണ്ടാകുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. ആർത്തവസമയത്തും ഗർഭകാലത്തും മൂഡ് സ്വിംഗ്സ് ഉണ്ടാകുന്നത് സ്വാഭാവികമാണ്. സ്ത്രീകളില്‍ മൂഡ് സ്വിംഗ്സ് കാരണങ്ങള്‍ ഇതൊക്കെ *ഹോർമോണുകളിലെ മാറ്റങ്ങള്‍* ഹോർമോണ്‍ വ്യതിയാനങ്ങള്‍ മാനസികാവസ്ഥയ്ക്ക് കാരണമാകും. ഇത് സാധാരണയായി പ്രായപൂർത്തിയാകുമ്പോ, ആർത്തവം, ഗർഭം, അല്ലെങ്കില്‍ ആർത്തവവിരാമം തുടങ്ങിയ സമയങ്ങളില്‍ ഉണ്ടാകുന്നു. ഒരു സ്ത്രീയുടെ ശരീരം വലിയ ഏറ്റക്കുറച്ചിലുകളോടെ…
Read MoreTag: latest news
കഞ്ചാവ് കേസിലെ പ്രതി ആശുപത്രിയിൽ വെച്ച് മരിച്ചു
ബെംഗളൂരു: കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച പ്രതി പിറ്റേദിവസം ആശുപത്രിയില്‍ വെച്ച് മരിച്ചു. മീഞ്ച പതംഗളയിലെ മൊയ്തീന് ആരിഫ് (22) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആരിഫിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു. ആരിഫ് അബ്ദുല്‍ റഷീദ് എന്ന ബന്ധുവിനൊപ്പം ഇരുചക്രവാഹനത്തിലാണ് സ്റ്റേഷനില്‍ നിന്നും മടങ്ങിയത്. പോലീസ് സ്റ്റേഷനില്‍ നിന്ന് വീട്ടിലെത്തിയ മൊയ്തീന് ആരീഫ് നിരന്തരം ഛര്‍ദിച്ചതിനെ തുടര്‍ന്ന് ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന് മംഗളൂരു…
Read Moreകേരള മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ ആംബുലൻസ് അപകടത്തിൽപ്പെട്ടു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ ആംബുലന്‍സ് കാറുമായികൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വഴി മണിമല പ്ലാച്ചേരിക്ക് സമീപമായിരുന്നു അപകടമുണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ ഏറ്റവും പിന്നിലായിരുന്നു ആംബുലന്‍സ്. മുഖ്യമന്ത്രിയും അദ്ദേഹത്തെ അനുഗമിക്കുന്ന എസ്കോട്ട് വാഹനങ്ങളും കടന്ന് പോയ ശേഷം അല്പം പിന്നിലായിട്ടാണ് ആബുലന്‍സ് കടന്ന് വന്നത്. എതിര്‍വശത്തു കൂടി കടന്ന് വന്ന മറ്റൊരു കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിക്കുകയായിരുന്നു. കരിമ്പന കുളം സ്വദേശികളായ തോമസ്, റാണിമോള്, മിനി, അഞ്ച് വയസുകാരന് ജുവാന്‍, ആറു വയസുകാരന് ഇവാന് എന്നിവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.…
Read Moreബെംഗളൂരു കഫേ സ്ഫോടനം; നാലുപേർ കസ്റ്റഡിയിൽ
ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനത്തില്‍ നാല് പേർ കസ്റ്റഡിയില്‍. ധാർവാഡ്, ഹുബ്ബള്ളി, ബെംഗളുരു സ്വദേശികളാണ് കസ്റ്റഡിയിലുള്ളതെന്നാണ് റിപ്പോർട്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് സെൻട്രല്‍ ക്രൈം ബ്രാഞ്ച് അറിയിച്ചു. മാധ്യമങ്ങള്‍ വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്ന് സിറ്റി പോലീസ് കമ്മീഷണർ അഭ്യർത്ഥിച്ചു. അതേസമയം, സ്ഫോടനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. സ്ഫോടക വസ്തു ടൈമർ ഉപയോഗിച്ച് നിയന്ത്രിച്ചെന്നാണ് സംശയം. ടൈമറിന്റെ ചില അവശിഷ്ടങ്ങള്‍ കഫേയില്‍ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയെന്ന് സൂചനയുണ്ട്. പരിക്കേറ്റവരില്‍ നാല്‍പ്പത്തിയാറുകാരിയുടെ കർണപുടം തകർന്ന നിലയിലാണ്. അപകടനില തരണം ചെയ്തെങ്കിലും…
Read Moreശബരിമല വെർച്വൽ ക്യൂ ബുക്കിങ് പരിധി കുറച്ചു
ശബരിമല: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് പരിധി 80000 ആക്കി കുറച്ചു. ബുക്കിങ് പരിധി 90000 ആയപ്പോൾ ഉണ്ടായ ക്രമാതീതമായ ഭക്തജന തിരക്ക് കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാന സർക്കാരും ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡൻറും സംയുക്തമായി നടത്തിയ കൂടിയാലോചനകൾക്കൊടുവിലാണ് പിരിധി കുറക്കാൻ തീരുമാനമായത്. എന്നാൽ, നേരത്തെ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ അയ്യപ്പഭക്തർക്കായി സ്പോട്ട് ബുക്കിങ് സൗകര്യം ഉണ്ടായിരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
Read Moreഅധ്യാപകനും വിദ്യാർത്ഥിയും മുങ്ങി മരിച്ചു
ബെംഗളൂരു: ഉള്ളൂറു ബൊബ്ബര്യന കൊഡ്ലു തടാകത്തില്‍ കോളജ് അധ്യാപകനും വിദ്യാര്‍ഥിയും മുങ്ങി മരിച്ചു.കുന്താപുരത്തിനടുത്ത ശങ്കരനാരായണ മദര്‍ തെരേസ കോളജ് അധ്യാപകൻ രാജേന്ദ്ര ഷെട്ടിഗാര്‍(28),ശങ്കര നാരായണ ഹൈസ്കൂള്‍ വിദ്യാര്‍ഥി ഭരത് ഷെട്ടിഗാര്‍(16) എന്നിവരാണ് മരിച്ചത്. വരാഹി ജലസേചന പദ്ധതിയുടെ ഭാഗമായ നാലേക്കര്‍ വിസ്തൃതിയുള്ള തടാകക്കരയില്‍ വന്നതായിരുന്നു ആറംഗ സംഘം. ഭരത് കുളിക്കാൻ ചാടി. പത്തടി ആഴമുള്ള തടാകത്തില്‍ നീന്തല്‍ വശമില്ലാത്ത ഭരത് മുങ്ങിത്താഴുന്നത് കണ്ട് രാജേന്ദ്രയും ഇറങ്ങി. നീന്തല്‍ അറിയാതെ മുങ്ങിയ അധ്യാപകനേയും വിദ്യാര്‍ഥിയേയും അഗ്നിശമന സേന എത്തി പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മംഗളൂരു സ്വകാര്യ കോളജ്…
Read Moreമൈസൂരുവിൽ ഗുണ്ടയെ നടുറോഡിൽ വെട്ടിക്കൊന്നു
ബെംഗളൂരു: മൈസൂരു നഗരത്തിൽ ഗുണ്ടയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. കാളിദാസ റോഡിൽ കഴിഞ്ഞ ദിവസം അഞ്ചോടെയാണ് സംഭവം. വൊണ്ടിക്കൊപ്പൽനിവാസിയായ ചന്ദ്രു (45) ആണ് കൊല്ലപ്പെട്ടത്. റോഡിൽ പരിചയക്കാരനായ തയ്യൽക്കാരനുമായി സംസാരിക്കുന്നതിനിടെ ആറംഗസംഘമെത്തി ചന്ദ്രുവിനെ ആക്രമിക്കുകയായിരുന്നു. തലയിലും അടിവയറിലും ഒന്നിലധികം വെട്ടേറ്റ ചന്ദ്രുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, പ്രതികളെ പിടികൂടാൻ പോലീസ് കമ്മിഷണർമാരുടെ നേതൃത്വത്തിൽ നാല് സംഘങ്ങൾ രൂപവത്കരിച്ചു. ദേവരാജ, നരസിംഹരാജ, വിജയനഗർ, സിറ്റി ക്രൈംബ്രാഞ്ച് തുടങ്ങിയ അസിസ്റ്റന്റ് കമ്മിഷണർമാരുടെ നേതൃത്വത്തിലാണ് സംഘങ്ങൾ. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്താൽ…
Read Moreസിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് പ്രവീൺ സൂദിന് സാധ്യത
ന്യൂഡൽഹി :സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ തലപ്പത്തേക്ക് മൂന്ന് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥർ പരിഗണനയിൽ. പ്രവീൺ സൂദ് (ഡി.ജി.പി കർണാടക), സുധീർ സക്സേന (ഡി.ജി.പി മധ്യപ്രദേശ്), താജ് ഹാസൻ എന്നിവരെ സി.ബി.ഐ ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം. കർണാടകയിൽ കോൺഗ്രസ് നേതാക്കൾക്കെതിരേ കേസ് എടുത്തത് ശ്രദ്ധേയനായ 1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് പ്രവീൺ സൂദ് . പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, ലോക്സഭാ പ്രതിപക്ഷ നേതാവ് എന്നിവർ ചേർന്ന് ഉന്നത തല സമിതിയാണ് സി.ബി.ഐ ഡയറക്ടറെ നിർദ്ദേശിക്കുന്നത്. സി.ബി.ഐ ഡയറക്ടർ സുബോധ്…
Read Moreവന്ദേഭാരതിനു നേരെ വീണ്ടും കല്ലേറ്
ചെന്നൈ: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുനേരെ ചെന്നൈയിലും കല്ലേറ്. കഴിഞ്ഞ ദിവസം ചെന്നൈക്കടുത്ത അറകോണത്തിന് സമീപം വെച്ചാണ് അജ്ഞാതരായ അക്രമികൾ കല്ലേറ് നടത്തിയത്. മൈസൂരിൽ നിന്ന് ചെന്നൈ എം.ജി.ആർ സെൻട്രൽ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു ട്രെയിൻ. യാത്രക്കാർക്ക് പരിക്ക് പറ്റിയില്ലെങ്കിലും സി.എട്ട് കൊച്ചിൻറെ ജനൽ തകർന്നു. അറകോണം ആർ.പി.എഫ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മാർച്ചിലും സമാന സംഭവം റിപ്പോർട്ട് ചെയ്തു. മൈസൂരുവിലേക്കുള്ള വഴിയിൽ വന്ദേഭാരത് എക്സ്പ്രസിനുനേരെ കല്ലെറിഞ്ഞ 21കാരനെ ജോലാർപേട്ട് പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ ജനുവരിയുടെ പരിധിയിൽ 2022 ഫെബ്രുവരി മുതൽ 2023 ഫെബ്രുവരി…
Read Moreപ്രധാനമന്ത്രിക്കെതിരെ പരാതിയുമായി കോൺഗ്രസ്
ബെംഗളൂരു:കോണ്‍ഗ്രസിനെ ഭീകരവാദികളുമായി താരതമ്യം ചെയ്തുവെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് പരാതി നൽകി. പാര്‍ടിയെ അപമാനിക്കുകയെന്ന ദുരുദ്ദേശ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ പ്രവൃത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. കോണ്‍ഗ്രസിന്റെ ചരിത്രം ഭീകര പ്രവര്‍ത്തനത്തെയും ഭീകരരെയും പ്രീണിപ്പെടുത്തുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. സര്‍ജികല്‍ സ്ട്രൈകുകളും ഭീകര പ്രവര്‍ത്തനങ്ങളും നടന്നപ്പോള്‍ രാജ്യത്തെ പ്രതിരോധ സേനയെ കോണ്‍ഗ്രസ് പാര്‍ടി ചോദ്യം ചെയ്തു. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ കഴിഞ്ഞദിവസം നടന്ന പ്രചാരണറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ ചരിത്രം സംസ്ഥാനത്തെ ജനങ്ങള്‍ ഒരിക്കലും മറക്കില്ല. ഡെല്‍ഹി ബാട്ല ഹൗസ് ഏറ്റുമുട്ടല്‍ നടന്നപ്പോള്‍ ഭീകരവാദിയുടെ മരണം അറിഞ്ഞ് കോണ്‍ഗ്രസ് നേതാവ്…
Read More