ബെംഗളൂരു: മദ്യലഹരിയിൽ പോലീസിനോട് കയർക്കുകയും അസഭ്യംപറയുകയും ചെയ്ത യുവതിയെ പോലീസ് തന്നെ വീട്ടിൽ എത്തിച്ചു. ബെംഗളൂരു ചർച്ച് സ്ട്രീറ്റിലാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. പോലീസ് യുവതിയെ ഓട്ടോയിൽ കയറ്റി വീട്ടിലെത്തിക്കുകയായിരുന്നു. നിരവധി പബ്ബുകളും ബാറുകളും പ്രവർത്തിക്കുന്ന ചർച്ച് സ്ട്രീറ്റിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. നോ പാർക്കിങ് മേഖലയിൽ യുവതി വാഹനം നിർത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. യുവതി വാഹനം നിർത്തിയിരുന്നത് പാർക്കിങ് നിരോധിതമേഖലയിലാണെന്ന് കണ്ടെത്തിയതോടെ ട്രാഫിക് പോലീസുകാരൻ ഇത് ചോദ്യംചെയ്തു. ഇതോടെ യുവതി പോലീസുകാരന് നേരേ കയർത്തു. പോലീസും യുവതിയും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്നാണ് യുവതി പോലീസുകാരന്…
Read MoreTag: lady
ഏഴ് മാസം ഗർഭിണിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ഉപ്പുതറ: ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തേക്കര്‍ പുത്തൻവീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ഗ്രീഷ്മ (25) ആണ് മരിച്ചത്. ഗ്രീഷ്മ ഏഴു മാസം ഗര്‍ഭിണിയായിരുന്നു. 26നു വൈകിട്ട് നാലു മണിയോടെയാണ് ഗ്രീഷ്മയെ തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്. ഭര്‍തൃമാതാവ് ജോലി കഴിഞ്ഞെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. ഉടൻ തന്നെ ഇവര്‍ വിഷ്ണുവിനെ വിളിച്ചുവരുത്തി. വിളിച്ചിട്ടും വാതില്‍ തുറക്കാതെ വന്നതോടെ വീടിനു പിൻവശത്തെ വാതില്‍ തുറന്നപ്പോഴാണു ഗ്രീഷ്മയെ മുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മുണ്ടക്കയം ചോറ്റി വേങ്ങത്താനം…
Read Moreമൊബൈൽ ഫോണിൽ നിന്ന് ഗെയിം ഡിലീറ്റ് ചെയ്തു; 13 വയസ്സുകാരി ആത്മഹത്യ ചെയ്തു
ബെംഗളൂരു: അമ്മ മൊബൈൽ ഫോണിൽ നിന്ന് ഗെയിമുകൾ ഡിലീറ്റ് ചെയ്തതിൽ മനംനൊന്ത് കുടക് ജില്ലയിലെ ഒരു ഗ്രാമത്തിൽ 13 വയസ്സുകാരി ആത്മഹത്യ ചെയ്തു. പിതാവിന്റെ മൊബൈൽ ഫോണിൽ പെൺകുട്ടി 20-ലധികം ഗെയിമുകൾ ഡൗൺലോഡ് ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട അമ്മ മകളെ ഫോണിലെ കളികൾ അവസാനിപ്പിക്കുന്നതിനായി ഗെയിമുകളെല്ലാം ഡിലീറ്റ് ചെയ്യുകയും ചെയ്തു. പിന്നീട് രണ്ട് മാതാപിതാക്കളും ജോലിക്ക് പോയി. തിരികെ വീട്ടിലെത്തിയപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പെൺകുട്ടി ടോയ്‌ലറ്റിൽ തൂങ്ങിമരിച്ചെന്നാണ് സൂചന. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചതായി പോലീസ്…
Read Moreഞങ്ങൾക്ക് വേണ്ടത് പണമല്ല സാമുദായിക സൗഹാർദമാണ്; സിദ്ധരാമയ്യയോട് യുവതി
ബെംഗളൂരു: ഞങ്ങൾക്ക് വേണ്ടത് ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ നീതിയും സമാധാനവുമാണ് അല്ലാതെ നഷ്ടപരിഹാരമല്ല, എന്ന് രോഷാകുലയായ ബാഗൽകോട്ട് സ്വദേശി രാജ്മ ബിസ്മില്ല പറഞ്ഞു. കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ നഷ്ടപരിഹാര തുക നിരസിച്ചു കൊണ്ടാണ് രാജ്മ ഇത് പറഞ്ഞത്. അടുത്തിടെ നടന്ന കേരൂർ അക്രമത്തിൽ പരിക്കേറ്റവരിൽ ഒരാളുടെ ഭാര്യയാണ് രാജ്മ. സിദ്ധരാമയ്യ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം വാങ്ങാൻ യുവതി വിസമ്മതിക്കുക മാത്രമല്ല, വെള്ളിയാഴ്ച ബാഗൽകോട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവിന്റെ അകമ്പടി വാഹനത്തിന് നേരെ രണ്ട് ലക്ഷം രൂപ തിരികെ എറിയുകയും ചെയ്തു. ബദാമി…
Read Moreവിവാഹത്തെ ചൊല്ലി തർക്കം; ഓടുന്ന കാറിൽ നിന്ന് രണ്ടുകുട്ടികളുടെ അമ്മയായ കാമുകിയെ തള്ളിയിട്ട് യുവാവ്
തൃശൂർ: കുന്നംകുളത്ത് ഓടുന്ന കാറിൽനിന്ന് കാമുകിയെ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച് യുവാവ്. മുനമ്പം സ്വദേശിയായ ഇരുപത്തിരണ്ടുകാരിയെ കാവീട് സ്വദേശിയായ അർഷാദാണ് തള്ളിയിട്ടത്. രണ്ട് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചാണ് യുവതി യുവാവിനൊപ്പം പോയത്. കുറച്ചു ദിവസങ്ങളായി ലിവിങ് ടുഗെദർ ബന്ധത്തിലായിരുന്നു ഇരുവരും. വിവാഹം കഴിക്കണമെന്ന ആവശ്യം യുവാവ് നിരസിച്ചതോടെ കാറിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്നാണ് അർഷാദ് യുവതിയെ തള്ളിയിട്ടതെന്നാണ് പൊലീസ് പറയുന്നത്. റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതര പരുക്കേറ്റ യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreകർണാടക സ്വദേശിനി കോഴിക്കോട് ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട്: നഗരത്തിലെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശി സെൽമ (20) ആണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലായിലാണ് കണ്ടെത്തിയത്. പോലീസ് ഇൻക്വസ്റ്റ് നടപടി തുടങ്ങി. ഈ മാസം 24 മുതലാണ് സെൽമ കോഴിക്കോട് സ്വദേശിയായ യുവാവിന് ഒപ്പം ലോഡ്ജിൽ താമസം തുടങ്ങിയത്.
Read Moreജിമ്മിൽ യുവതിയുടെ മരണം: പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
ബെംഗളൂരു: ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച 44 കാരിയായ യുവതിയുടെ അനൂറിസം പൊട്ടിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാട്ടി പോലീസ് പറഞ്ഞു. ഹൃദയാഘാതമോ ഹൃദയസ്തംഭനമോ മൂലമാണ് യുവതി മരിച്ചതെന്ന മുൻ ധാരണയാണ് ഇതോടെ ഇല്ലാതായത്. മാർച്ച് 26 ന് രാവിലെ 8 മണിയോടെയാണ് കിഴക്കൻ ബെംഗളൂരുവിലെ ജിഎം പാല്യയിലെ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ വിനയ കുമാരി വിട്ടൽ കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതി മരിച്ചതായി സ്ഥിരീകരിച്ചു. യുവതിക്ക് ഹൃദയാഘാതമോ ഹൃദയസ്തംഭനമോ സംഭവിച്ചതായി അധികാരപരിധിയിലുള്ള ബൈയപ്പനഹള്ളി പോലീസ് ആദ്യം സംശയിച്ചു. എന്നാൽ…
Read Moreബെംഗളൂരു ജയിലിൽ കഴിയുന്ന യുവതിക്ക് പാക്ക് പൗരത്വം നൽകി.
ബെംഗളൂരു: ജയിലിൽ കഴിയുന്ന ഒരു സ്ത്രീക്ക് പാകിസ്ഥാൻ പൗരത്വ സർട്ടിഫിക്കറ്റ് നൽകി, ഇതോടെ നാല് വയസ്സുള്ള മകളുമായി രാജ്യത്തേക്ക് മടങ്ങുന്നതിനാണ് യുവതിക്ക് വഴിയൊരുങ്ങിയിരിക്കുന്നത്. നാഷണൽ ഡാറ്റാബേസ് ആൻഡ് റെഗുലേറ്ററി അതോറിറ്റി അവരുടെ കുടുംബാംഗങ്ങളെ ഡോൺ റിപ്പോ പരിശോധിച്ചതായും ശേഷം ബെംഗളൂരുവിലെ തടങ്കൽ കേന്ദ്രത്തിൽ കഴിയുന്ന സുമൈറയ്ക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകിയതായും ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് അറിയിച്ചു. സർട്ടിഫിക്കറ്റ് വിദേശകാര്യ മന്ത്രാലയത്തിന് അയച്ചിട്ടുണ്ടെന്നും മകളോടൊപ്പം പാകിസ്ഥാനിലേക്ക് മടങ്ങാൻ അനുവദിക്കുന്ന യാത്രാ രേഖ ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ അവർക്ക് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്ഥാൻ…
Read More