മൊബൈൽ ഫോണിൽ നിന്ന് ഗെയിം ഡിലീറ്റ് ചെയ്തു; 13 വയസ്സുകാരി ആത്മഹത്യ ചെയ്തു

ബെംഗളൂരു: അമ്മ മൊബൈൽ ഫോണിൽ നിന്ന് ഗെയിമുകൾ ഡിലീറ്റ് ചെയ്തതിൽ മനംനൊന്ത് കുടക് ജില്ലയിലെ ഒരു ഗ്രാമത്തിൽ 13 വയസ്സുകാരി ആത്മഹത്യ ചെയ്തു.

പിതാവിന്റെ മൊബൈൽ ഫോണിൽ പെൺകുട്ടി 20-ലധികം ഗെയിമുകൾ ഡൗൺലോഡ് ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട അമ്മ മകളെ ഫോണിലെ കളികൾ അവസാനിപ്പിക്കുന്നതിനായി ഗെയിമുകളെല്ലാം ഡിലീറ്റ് ചെയ്യുകയും ചെയ്തു. പിന്നീട് രണ്ട് മാതാപിതാക്കളും ജോലിക്ക് പോയി.

  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

തിരികെ വീട്ടിലെത്തിയപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പെൺകുട്ടി ടോയ്‌ലറ്റിൽ തൂങ്ങിമരിച്ചെന്നാണ് സൂചന. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts