കൊച്ചി: ഓടുന്ന ബൈക്കിൽ ലൈവായി കുളിപ്പിക്കുന്ന റീൽസ് ചെയ്ത യുവാവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കി. ബൈക്ക് ഓടിക്കുന്ന യുവാവിനെ പിന്നിലിരുന്ന സുഹൃത്ത് കുളിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ മോട്ടോർ വാഹന വകുപ്പ് ഉടൻ നടപടി സ്വീകരിച്ചു. നിയമലംഘനങ്ങൾ റീൽസ് ആക്കുന്നവരോട് എന്ന തലക്കെട്ടോടെ ട്രോൾ വീഡിയോ പങ്കുവെച്ചാണ് ലൈസൻസ് റദ്ദാക്കിയ കാര്യം എംവിഡി അറിയിക്കുന്നത്. ഹെൽമറ്റ് ധരിക്കാതെയാണ് രണ്ട് യുവാക്കൾ ബൈക്കിൽ ഇരിക്കുന്നത്. രണ്ടു പേർക്കുമിടയിൽ ബക്കറ്റ് വെച്ചാണ് പിന്നിലിരിക്കുന്നയാൾ മുൻപിലിരിക്കുന്നയാളെ സോപ്പ് തേച്ച് കുളിപ്പിക്കുന്നത്.
Read MoreTag: KOCHI
കൊച്ചി – ബെംഗളൂരു വ്യാവസായിക ഇടനാഴി സ്ഥലമെടുപ്പ് ഈ വർഷം പൂർത്തിയാകും
ബെംഗളൂരു: ബംഗളൂരുവിനെയും കൊച്ചിയേയും ബന്ധിപ്പിക്കുന്ന കൊച്ചി – ബംഗളൂരു വ്യാവസായിക ഇടനാഴിക്കായുള്ള ഭൂമിയേറ്റെടുക്കല്‍ ഇക്കൊല്ലം പൂര്‍ത്തിയാകും. അടുത്ത വര്‍ഷം നിര്‍മ്മാണം തുടങ്ങാനാണ് ലക്ഷ്യം. പദ്ധതിച്ചെലവിന്റെ 50 ശതമാനം വീതം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കും. നിലവില്‍ 1000 ഏക്കറോളം ഭൂമി ഏറ്റെടുത്തു. പാലക്കാട് കണ്ണമ്പ്രയില്‍ 312 ഏക്കറും പുതുശ്ശേരിയില്‍ ഒന്നാം ഘട്ടത്തില്‍ 653 ഏക്കറും രണ്ടാം ഘട്ടത്തില്‍ 558 ഏക്കറും മൂന്നാം ഘട്ടത്തില്‍ 375 ഏക്കറും ചേര്‍ന്ന് നാലിടങ്ങളിലായി 1898 ഏക്കര്‍ ഭൂമിയാണ് മൊത്തം ഏറ്റെടുക്കുക. 10,000 കോടിയുടെ നിക്ഷേപം ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രത്യക്ഷമായി…
Read Moreശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ഒരുങ്ങി ഫിലിം ചേമ്പര്‍
കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് ഫിലിം ചേമ്പര്‍. കഴിഞ്ഞദിവസം കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേമ്പര്‍ യോഗത്തിന്റേതാണ് തീരുമാനം. സിനിമ ലൊക്കേഷനുകളില്‍ സമയത്ത് എത്തുന്നില്ലെന്നും നിര്‍മ്മാതാക്കള്‍ക്ക് നഷ്ടം ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ താരത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുവെന്നും തുടങ്ങിയ പരാതികളിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഫിലിം ചേമ്പറിനു മുമ്പാകെ ശ്രീനാഥ് ഭാസി തന്റെ ഭാഗം ബോധ്യപ്പെടുത്താനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. താരസംഘടനയായ ‘അമ്മ’യില്‍ ശ്രീനാഥ് ഭാസിക്ക് അംഗത്വമില്ലാത്തതു കൊണ്ടാണ് നടപടിക്ക് ഫിലിം ചേമ്പര്‍ മുന്‍കൈയെടുത്തത്. ഇനിയുള്ള പ്രോജക്ടുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ ശ്രീനാഥ് ഭാസി ചേമ്പറുമായി ആലോചിക്കണമെന്ന് നിര്‍ദ്ദേശം…
Read Moreകൊച്ചി -ബെംഗളൂരു വ്യവസായ ഇടനാഴി ; സ്ഥലം വിട്ടു നൽകിയവർക്ക് നഷ്ടപരിഹാരം വൈകുന്നു
പാലക്കാട്: കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിക്കുവേണ്ടി പാലക്കാട് ജില്ലയിൽ സ്ഥലം വിട്ടുനൽകിയ ഭൂവുടമകൾക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചില്ല. രേഖകൾ സർക്കാറിന്റെ പേരിലാക്കിയവരാണ് പ്രതിഫലത്തിനായി കാത്തിരിക്കുന്നവരിൽ കൂടുതലും. ഭൂമി ഏറ്റെടുക്കുന്ന പ്രദേശങ്ങളിൽ കൃഷിയിറക്കരുതെന്ന സർക്കാർ നിർദ്ദേശം കൂടിവന്നതോടെ കർഷകരുടെ വരുമാനം നിലച്ചു. മറ്റൊരു നാട്ടിലേക്ക് ജീവിതം മാറ്റാൻ പോലും ആകാതെ ദുരിതത്തിലാണ് പുതുശ്ശേരി സെൻട്രൽ വില്ലേജിലെ ആളുകൾ . നഷ്ടപരിഹാരം കിട്ടാതെ കാത്തുകിടക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. ഭൂമി ഏറ്റെടുക്കുന്ന പ്രദേശങ്ങളിൽ കൃഷി ഇറക്കരുത് എന്ന നിർദ്ദേശം വന്നതോടെ ഇവരുടെ പ്രധാന വരുമാന വഴിയും അടഞ്ഞു.…
Read Moreഫാക്ട് ഹൈഡ്രജൻ പൈപ്പ് ലൈൻ പൊട്ടി തെറി ; പ്ലാന്റ് താത്കാലികമായി അടച്ചു
കൊച്ചി: ഏലൂര്‍ ഫാക്‌ട് അമോണിയ പ്ലാന്റില്‍ ഹൈഡ്രജന്‍ പൈപ്പ്‌ലൈനില്‍ പൊട്ടിത്തെറി. ചെറിയ ചോര്‍ച്ചയാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് ഫാക്‌ട് അധികൃതര്‍ അറിയിച്ചു. പൊട്ടിത്തെറിയെ തുടര്‍ന്ന് പ്ലാന്റ് താത്കാലികമായി അടച്ചു. അറ്റകുറ്റപ്പണിക്ക് ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
Read Moreബെംഗളൂരു- കൊച്ചി വ്യവസായ ഇടനാഴി തിരുവനന്തപുരത്തേക്ക് നീട്ടണം ; വ്യവസായ മന്ത്രി
കൊച്ചി: ബെംഗളൂരു -കൊച്ചി വ്യവസായ ഇടനാഴി തിരുവനന്തപുരത്തേക്ക് നീട്ടണമെന്ന് വ്യവസായമന്ത്രി പി രാജീവ്. കേന്ദ്ര വ്യവസായമന്ത്രി പീയുഷ് ഗോയൽ കൊച്ചിയിൽ നിക്ഷേപകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി നിർദ്ദേശം മുന്നോട്ടുവച്ചത്. കേന്ദ്ര വാണിജ്യ കേന്ദ്രത്തിനുകീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡും ദേശീയ വ്യവസായ ഇടനാഴി വികസന കോർപ്പറേഷനും ചേർന്നാണ് “ഭാവിയിലേക്കായി നിക്ഷേപിക്കാം’ എന്ന പേരിൽ നിക്ഷേപകരുടെ സമ്മേളനം സംഘടിപ്പിച്ചത്. കേരളം ചെറിയ സംസ്ഥാനമാണെങ്കിലും ഒരു വലിയ മെട്രോ നഗരം പോലെയാണ്. തിരുവനന്തപുരത്തെ പുതിയ വികസന പ്രവർത്തനങ്ങളുടെ അടിസ്ഥാന വികസനവും കണക്കിലെടുക്കുമ്പോൾ…
Read Moreകമൽഹാസൻ നാളെ കൊച്ചിയിൽ
വിക്രം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കമല്ഹാസന് നാളെ കൊച്ചിയില്‍ എത്തും. വൈകിട്ട് 4.30ന് ലുലുമാളിലാണ് പരിപാടി. കമലിനെ കേരളത്തിലേക്ക് വരവേറ്റ് ചിത്രത്തിലെ അഭിനേതാവ് കൂടിയായ ഫഹദ് ഫാസിലും ചടങ്ങില്‍ പങ്കെടുക്കും. സംവിധായകന് ലോകേഷ് കനകരാജ്, മറ്റു താരങ്ങള്‍, അണിയറ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. വിജയ് സേതുപതി, നരേന്, ചെമ്പൻ വിനോദ് ജോസ്, കാളിദാസ് ജയറാം എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. രണ്ടേമുക്കാല്‍ കോടിയിലധികം കാഴ്ചക്കാരെയാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചത്. ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയ ഷിബുവിന്റെ എച്ച്.ആര്. പിക്ചേഴ്സാണ് വിക്രം…
Read Moreറിലീസിന് മുമ്പ് റോക്കി ഭായ് ഇന്ന് കേരളത്തിൽ
റിലീസിന് ദിവസങ്ങൾ മാത്രം ഇരിക്കെ കെജിഎഫ് 2 വിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റോക്കി ഭായ് ഇന്ന് കേരളത്തിലെത്തും. കൊച്ചിയിലാണ് യഷ് വരുന്നത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടുകൂടിയാണ് യഷ് കൊച്ചി ലുലു മാളിലേക്ക് വരുന്നത്. മലയാളികളെ നേരിട്ട് കണ്ട് സിനിമ കാണണം എന്ന് അഭ്യര്‍ത്ഥിക്കാനാണ് യഷ് എത്തുന്നത്. കെജിഎഫ് ബുക്കിങ് ആരംഭിച്ചതും ചൂടപ്പം പോലെയാണ് ടിക്കറ്റുകള്‍ വിറ്റ് പോയത്. ഏപ്രില്‍ 14 നാണ് ചിത്രം ലോകമെമ്പാടും റിലീസിനെത്തുന്നത്. രണ്ടാം ഭാഗം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് പ്രിത്വിരാജ് പ്രൊഡക്ഷന്‍സാണ്. ഒരൊറ്റ ഇന്ത്യന്‍ ഇന്‍ഡസ്ട്രിയായി വളര്‍ത്തിയെടുക്കുക എന്ന പ്രിത്വിരാജിന്റെ…
Read Moreടെലിഗ്രാം വഴി ലഹരി ബിസിനസ് ; ‘ഇക്കയെ’ അന്വേഷിച്ച് പോലീസ്
കൊച്ചി : സ്ലീപ്പര്‍ സെല്ലുകളെ ഉപയോഗിച്ച് ലഹരി വില്പനയും കൈമാറ്റവും നടത്തിയ കേസില്‍ അറസ്റ്റിലായ ഐ.ടി വിദഗ്ദ്ധന് മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്നത് മലയാളിയെന്ന് എക്‌സൈസിന് വിവരം ലഭിച്ചു. ഇക്ക യെന്നാണ് ഇയാള്‍ ലഹരി സംഘങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്നത്. കൊച്ചി സ്വദേശിയാണെങ്കിലും ഇക്കയെ ഇതുവരെയും പോലീസിന് കണ്ടെത്താനായിട്ടില്ല. ബെംഗളൂരുവിൽ നിന്നും എത്തിക്കുന്ന ലഹരി ഉത്പന്നങ്ങൾ ടെലിഗ്രാം എക്സ് വഴിയാണ് ആളുകളിലേക്ക് ഇയാൾ എത്തിക്കുന്നത്. ടെലിഗ്രാം വഴി ലഹരി ബിസിനസ് നടത്തിയ ചേര്‍ത്തല അരൂര്‍ സ്വദേശി ഹരികൃഷ്ണനെ എക്‌സൈസ് പിടികൂടിയതിനു പിന്നാലെയാണ് ഇക്ക യെന്നയാൾ ഒളിവില്‍പ്പോയതെന്നാണ് പോലീസ് നിഗമനം.…
Read Moreദുൽഖറിന്റെ വിലക്ക് നീങ്ങി
കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാന് ഫിയോക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ഇനിയുള്ള സിനിമകള്‍ തീയേറ്ററിന് നല്‍കുമെന്ന് ദുല്‍ഖര്‍ അറിയിച്ചു. ദുല്‍ഖറിനേയും നിര്‍മ്മാണ കമ്പനിയായ വേഫേറര്‍ ഫിലിംസിനേയും മാര്‍ച്ച് 15നാണ് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് വിലക്കുന്നത്. ദുൽഖർ ചിത്രം സല്യൂട്ട് ഒടിടി യിൽ റിലീസ് ചെയ്തതിനെ തുടർന്നായിരുന്നു നടപടി. തീയേറ്റര്‍ റിലീസ് വാഗ്ദാനം ചെയ്ത് ദുല്‍ഖര്‍ വഞ്ചിച്ചുവെന്ന് പറഞ്ഞാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഇനിമുതല്‍ ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളോ അദ്ദേഹം അഭിനയിക്കുന്ന ചിത്രങ്ങളോ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്നായിരുന്നു ഫിയോക്കയുടെ വിലക്ക്. എന്നാൽ ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയുടെ പ്രതിനിധി നല്‍കിയ…
Read More