നടൻ ഇന്നസെന്റ് അതീവഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുന്നു 

കൊച്ചി: നടൻ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് വിപിഎസ് ലേക്ഷോർ ഹോസ്പിറ്റൽ അറിയിച്ചു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇന്നസെന്റ് ചികിത്സയിൽ കഴിയുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. വിപിഎസ് ലേക്‌ഷോർ ഹോസ്‌പിറ്റൽ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇന്നസെന്റിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. അർബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് രണ്ട് ആഴ്ച്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read More

സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷികയായി പത്മ ലക്ഷ്മി

കൊച്ചി: നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമായി സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിഭാഷകയായി പത്മലക്ഷ്മി. ഞായറാഴ്ച അഭിഭാഷകരായി സനദ് എടുത്ത 1529 പേരില്‍ ഒന്നാമതായാണ് പത്മയുടെ പേര് വിളിച്ചത്. അഭിഭാഷകയാകണമെന്നായിരുന്നു പത്മലക്ഷ്മിയുടെ ആഗ്രഹം. ഭൗതികശാസ്ത്രത്തില്‍ ബിരുദമെടുത്ത ശേഷമാണ് എല്‍എല്‍ബിയ്ക്ക് ചേര്‍ന്നത്. എന്നാല്‍ പത്മലക്ഷ്മി അതുവരെ തന്റെ സത്വത്തെ സംബന്ധിച്ച്‌ ആരോടും വെളിപ്പെടുത്തിയില്ല. എല്‍എല്‍ബി അവസാന വര്‍ഷമാണ് അച്ഛനോടും അമ്മയോടും പോലും സ്വന്തം സ്വത്വത്തെക്കുറിച്ച്‌ സംസാരിയ്ക്കുന്നത്. കുടുംബത്തോട് സ്വത്വത്തെ കുറിച്ച്‌ പറയുന്നതിനു മുമ്പ് തന്നെ ഹോര്‍മോണ്‍ ചികിത്സ തുടങ്ങിയിരുന്നു. ട്യൂഷനെടുത്തും, ഇന്‍ഷുറന്‍സ് ഏജന്റായി ജോലി ചെയ്തും, പിഎസ് സി…

Read More

നടൻ ഇന്നസെന്റിന്റെ ആരോഗ്യ നിലയിൽ പുരോഗതി, പരിശോധനയ്ക്കായി പ്രത്യേക മെഡിക്കൽ സംഘം

കൊച്ചി: ന്യൂമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊച്ചി ലേക് ഷോറില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ഇന്നസെന്‍റിന്‍റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. ഇപ്പോള്‍ അദ്ദേഹത്തെ ചികിത്സയിക്കാനും പരിശോധിയ്ക്കാനും പ്രത്യേക മെഡിക്കല്‍ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചതോടെയാണ് നിലയില്‍ പുരോഗതി ഉണ്ടായത്. തിരുവനന്തപുരം ആര്‍സിസിയിലേയും തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളേജിലെയും വിദഗ്ധ ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് ആശപുത്രിയില്‍ പ്രവേശിപ്പിച്ചത്. മരുന്നുകള്‍ കാര്യമായി ഗുണം ചെയ്യാത്ത സ്ഥിതിവിശേഷമായിരുന്നു. നടന്‍ ഗണേഷ് കുമാറിന്‍റെയും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍റെയും ഇടപെടലിനെ തുടര്‍ന്നാണ്…

Read More

ഇന്നസെന്റിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി

കൊച്ചി: നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് റിപ്പോര്‍ട്ടുകള്‍. ശ്വാസകോശത്തിനുണ്ടായ അണുബാധയാണ് ആരോഗ്യം മോശമാകാന്‍ കാരണമായത്. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ചയോടെ അദ്ദേഹത്തിന്റെ അവസ്ഥ മോശമാകുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. നേരത്തെ അര്‍ബുദത്തെ അതിജീവിച്ച്‌ ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ് ഇന്നസെന്റ്.

Read More

കൊച്ചിയിൽ പെയ്ത മഴയിൽ ആസിഡ് സാന്നിധ്യം

കൊച്ചി: കൊച്ചിയില്‍ പെയ്ത വേനല്‍മഴയില്‍ ആസിഡ് സാന്നിധ്യമെന്ന് ശാസ്ത്ര ചിന്തകനായ ഡോ. രാജഗോപാല്‍ കമ്മത്ത്. ലിറ്റ്മസ് ടെസ്റ്റിലുടെയാണ് ആസിഡ് സാന്നിധ്യം തെളിയിച്ചത്. ഇതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ അദ്ദേഹം പങ്കുവയ്ക്കുയും ചെയ്തു. കൊച്ചിയിലെ വായുവിൽ രാസമലീനികരണ തോത് ക്രമാതീതമായി വര്‍ധിച്ചെന്ന് കേന്ദ്രമലീനികരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ ഈ വര്‍ഷത്തെ വേനല്‍ മഴയില്‍ രാസപദാര്‍ഥങ്ങളുടെ അളവ് കൂടുതലായിരിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Read More

വിഷപ്പുക ശ്വസിച്ചു, ശ്വാസകോശ രോഗി മരിച്ചു

കൊച്ചി: കൊച്ചി വാഴക്കാലയിൽ ശ്വാസകോശ രോഗി മരിച്ചു. വാഴക്കാല  സ്വദേശി ലോറൻസ് ജോസഫാണ് മരിച്ചത്. മരണത്തിൽ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. ബ്രഹ്മപുരത്തെ മാലിന്യ പാൻറിൽ നിന്നുയരുന്ന പുക ശ്വസിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ ബുധനാഴ്ചയ്ക്ക് ശേഷമാണ് രോഗം മൂർച്ഛിച്ചത് . പുകയുടെ മണം കടുത്ത ശ്വാസതടസ്സമുണ്ടാക്കിയെന്നും ലോറൻസിൻറെ ഭാര്യ ലിസി പറഞ്ഞു. സംഭവത്തിൽ പ്രതികരിച്ച് ഹൈബി ഈഡനും രംഗത്തുവന്നു. ഒരാഴ്ചയായി ശ്വാസതടസ്സമുണ്ടായിരുന്ന ആളാണ് മരിച്ചത്. വിശപ്പുക ശ്വസിച്ചതാണ് മരണകാരണമെന്ന് കരുതുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ആരോഗ്യമന്ത്രിയെ അറിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

നടൻ ബാബുരാജ് അറസ്റ്റിൽ

കൊച്ചി : വഞ്ചനാക്കേസില്‍ നടന്‍ ബാബുരാജ് അറസ്റ്റില്‍. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം അടിമാലി പോലീസ് സ്റ്റേഷനില്‍ ഹാജരയാപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോര്‍ട്ട് പാട്ടത്തിനു നല്‍കി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കുകയും ചോദ്യം ചെയ്യലിന് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ആനവിരട്ടി കമ്പി ലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് കോതമംഗലം സ്വദേശിക്ക് പാട്ടത്തിന് നല്‍കിയതു സംബന്ധിച്ചാണ് കേസ്.

Read More

കൊച്ചിയിൽ പട്ടാപ്പകൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു, പ്രതിയെ തേടി പോലീസ് ബെംഗളൂരുവിലേക്ക്

കൊച്ചി : കലൂരിൽ പട്ടാപ്പകൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ കണ്ടെത്താനാകാതെ പോലീസ്. സംഭവം നടന്ന് അഞ്ച് ദിവസം പിന്നിടുമ്പോഴും പ്രതിയെ കുറിച്ച് പോലീസിന് കൃത്യമായ വിവരങ്ങളില്ല. ഉത്തരാഖണ്ഡ് സ്വദേശിയായ പ്രതി ഫാറൂഖിന് വേണ്ടി ബെംഗളൂരുവിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ് പോലീസ്. കുറ്റകൃത്യം നടത്തിയ ശനിയാഴ്‌ച തന്നെ പ്രതി കേരളം വിട്ടുവെന്ന് എറണാകുളം നോർത്ത് പോലീസ് കണ്ടെത്തി. ബെംഗളൂരു ഉൾപ്പടെയുള്ള മെട്രോ നഗരങ്ങളിലേക്ക് കടന്നിരിക്കാനുള്ള സാധ്യതയാണ് പോലീസ് കാണുന്നത്. സ്‌പായിലെ ജോലി അറിയാവുന്ന പ്രതി മെട്രോ നഗരങ്ങളിൽ ജോലി തേടാനുള്ള സാധ്യതയും പോലീസ് പരിഗണിക്കുന്നുണ്ട്. കൂടുതൽ…

Read More

ഐ.എസ്.എൽ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം

കൊച്ചി : കോവിഡ് മഹാമാരിയുടെ രണ്ട് വർഷങ്ങളുടെ കണക്കുതീർത്ത് കലൂർ ജവർലാൽ നെഹ്റുവിനെ മഞ്ഞക്കടലാക്കിയ പതിനായിരങ്ങളെ സാക്ഷിയാക്കി ഐ.എസ്.എൽ ഒമ്പതാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഗംഭീര ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചത്. ബ്ലാസ്റ്റേഴ്സ് പരമ്പരാഗതമായ മഞ്ഞയും നീലയും കുപ്പായത്തിലും ഈസ്റ്റ് ബംഗാൾ വെള്ള ജേഴ്സിയിലുമാണ് കളിക്കിറങ്ങിയത്. ഇവാൻ കല്യൂഷിനി ഇരട്ടഗോളുകളുമായി കളിയിലെ താരമായപ്പോൾ ലൂണ ഒരു ഗോളുമായി കളം നിറഞ്ഞു. അലക്സാണ് ഈസ്റ്റ്ബംഗാളിന്റെ ആശ്വാസ ഗോൾ നേടിയത്. ഇന്നത്തെ മത്സരം ബെംഗളൂരു –…

Read More

ബ്ലൂടൂത്ത് സ്പീക്കറിനകത്ത് മയക്കു മരുന്ന് കടത്ത്, കൊച്ചിയിൽ യുവാവ് പിടിയിൽ

കൊച്ചി : കൊറിയർ വഴി ലക്ഷങ്ങൾ വില വരുന്ന മയക്ക്മരുന്ന് കടത്തിയ കേസിൽ ഒരാൾ പോലീസ് പിടിയിൽ. എറണാകുളം ചെങ്ങമനാട് നീലത്ത് പള്ളത്ത് വീട്ടിൽ അജ്മൽനെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. 200 ഗ്രാം എം.ഡി.എം.എ., 3.89 ഗ്രാം ഹാഷിഷ് ഓയിൽ, മൂന്ന് എൽ.എസ്.ഡി സ്റ്റാമ്പ് എന്നിവയാണ് കൊറിയർ വഴി വന്നത്. എം.ഡി.എം.എയ്ക്ക് മാത്രം 20 ലക്ഷം രൂപ വിലവരും. മുംബൈയിൽ നിന്നും രാഹുൽ എന്നയാളുടെ അഡ്രസിലാണ് മയക്കുമരുന്ന് വന്നത്. അങ്കമാലിയിലെ കൊറിയർ സ്ഥാപനത്തിൽ നിന്നും അജ്മൽ ഇത് കൈപ്പറ്റി മടങ്ങുമ്പോൾ പോലീസിന് ലഭിച്ച രഹസ്യ…

Read More