നടൻ ഇന്നസെന്റിന്റെ ആരോഗ്യ നിലയിൽ പുരോഗതി, പരിശോധനയ്ക്കായി പ്രത്യേക മെഡിക്കൽ സംഘം

കൊച്ചി: ന്യൂമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊച്ചി ലേക് ഷോറില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ഇന്നസെന്‍റിന്‍റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി.

ഇപ്പോള്‍ അദ്ദേഹത്തെ ചികിത്സയിക്കാനും പരിശോധിയ്ക്കാനും പ്രത്യേക മെഡിക്കല്‍ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചതോടെയാണ് നിലയില്‍ പുരോഗതി ഉണ്ടായത്.

  വാടകവീടുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം; ബെംഗളൂരുവിൽ ഏഴ് സ്ത്രീകൾ പിടിയിൽ

തിരുവനന്തപുരം ആര്‍സിസിയിലേയും തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളേജിലെയും വിദഗ്ധ ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് ആശപുത്രിയില്‍ പ്രവേശിപ്പിച്ചത്. മരുന്നുകള്‍ കാര്യമായി ഗുണം ചെയ്യാത്ത സ്ഥിതിവിശേഷമായിരുന്നു.

നടന്‍ ഗണേഷ് കുമാറിന്‍റെയും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍റെയും ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാരില്‍ നിന്നും മെഡിക്കല്‍ സംഘത്തെ രൂപീകരിക്കാനുള്ള തീരുമാനമുണ്ടാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബക്രീദ് പ്രമാണിച്ച് ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം; വാഹനമോടിക്കുന്നവർക്കായി ട്രാഫിക് പോലീസിന്റെ പ്രത്യേക നിർദ്ദേശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts