സിൽക്ക് ബോർഡിന് ‘ശാപമോക്ഷം’ ഇതാ”; ഇനി ‘പറന്നു’ പോകാം; ഡബിൾ ഡെക്കർ ഫ്ലൈഓവർ തുറക്കാൻ ദിവസങ്ങൾ മാത്രം!

ബെംഗളൂരു: ബെംഗളൂരുവിലെ ഏറ്റവും കുപ്രസിദ്ധമായ സിൽക്ക് ബോർഡ് ജംഗ്ഷനിലെ ഗതാഗതക്കുരുക്കിൽ ഇനി മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരില്ല. ഏറെക്കാലമായി കാത്തിരുന്ന ഡബിൾ ഡെക്കർ ഫ്ലൈഓവറിന്റെ രണ്ടാം ഘട്ടം ഉടൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ (BMRCL) അറിയിച്ചു. മാർച്ച് അവസാന വാരമോ ഏപ്രിൽ ആദ്യ വാരമോ ഉദ്ഘാടനം നടക്കാനാണ് സാധ്യത.

കുരുക്കഴിക്കാൻ 449 കോടിയുടെ പദ്ധതി ഏകദേശം 449 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ ഫ്ലൈഓവറിന് 3.36 കിലോമീറ്റർ നീളമാണുള്ളത്. ലൂപ്പുകളും റാമ്പുകളും ഉൾപ്പെടെ ആകെ 5.12 കിലോമീറ്റർ വിസ്തൃതിയുണ്ട്. 2024-ൽ റാഗിഗുദ്ദ മുതൽ ഹൊസൂർ റോഡ് വരെയുള്ള ഒരു ഭാഗം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുറന്നുകൊടുത്തിരുന്നു. എന്നാൽ മറുവശത്തെ പണി പൂർത്തിയാകാത്തത് ഗതാഗതക്കുരുക്കിന് പൂർണ്ണമായ പരിഹാരമായിരുന്നില്ല.

  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി

പണികൾ അവസാന ഘട്ടത്തിൽ ഫ്ലൈഓവറിന്റെ സിവിൽ ജോലികൾ പൂർത്തിയായിക്കഴിഞ്ഞു. പെയിന്റിംഗ്, ഇലക്ട്രിക്കൽ ജോലികൾ മാത്രമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഈ മാസം അവസാനത്തോടെ പണികൾ പൂർത്തിയാക്കി സുരക്ഷാ പരിശോധനകൾ നടത്താനാണ് ബിഎംആർസിഎൽ ലക്ഷ്യമിടുന്നത്.

നേട്ടം ആർക്കെല്ലാം? ഈ പാത തുറക്കുന്നതോടെ ഔട്ടർ റിംഗ് റോഡ്, എച്ച്എസ്ആർ ലേഔട്ട് എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് സിൽക്ക് ബോർഡ് ജംഗ്ഷനിലെ സിഗ്നലുകളിൽ കുടുങ്ങാതെ നേരിട്ട് യാത്ര ചെയ്യാം. നഗരത്തിലെ ഗതാഗത പ്രശ്നം പകുതിയോളം കുറയ്ക്കാൻ ഈ പുതിയ ഫ്ലൈഓവർ സഹായിക്കുമെന്നാണ് വാഹന ഉടമകളുടെ പ്രതീക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു
[masterslider id="10"]

Related posts