വിഷപ്പുക ശ്വസിച്ചു, ശ്വാസകോശ രോഗി മരിച്ചു

കൊച്ചി: കൊച്ചി വാഴക്കാലയിൽ ശ്വാസകോശ രോഗി മരിച്ചു. വാഴക്കാല  സ്വദേശി ലോറൻസ് ജോസഫാണ് മരിച്ചത്. മരണത്തിൽ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. ബ്രഹ്മപുരത്തെ മാലിന്യ പാൻറിൽ നിന്നുയരുന്ന പുക ശ്വസിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ ബുധനാഴ്ചയ്ക്ക് ശേഷമാണ് രോഗം മൂർച്ഛിച്ചത് . പുകയുടെ മണം കടുത്ത ശ്വാസതടസ്സമുണ്ടാക്കിയെന്നും ലോറൻസിൻറെ ഭാര്യ ലിസി പറഞ്ഞു. സംഭവത്തിൽ പ്രതികരിച്ച് ഹൈബി ഈഡനും രംഗത്തുവന്നു. ഒരാഴ്ചയായി ശ്വാസതടസ്സമുണ്ടായിരുന്ന ആളാണ് മരിച്ചത്. വിശപ്പുക ശ്വസിച്ചതാണ് മരണകാരണമെന്ന് കരുതുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ആരോഗ്യമന്ത്രിയെ അറിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More
Click Here to Follow Us