ബെംഗളൂരു: പട്ടം പറത്തുന്നതിനിടെ ഹൈ ടെൻഷൻ കമ്പിയുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്ന് പൊള്ളലേറ്റ 13 വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. നോർത്ത് ബെംഗളൂരുവിലെ എച്ച്എംടി ലേഔട്ടിലെ ദാസപ്പ ഗാർഡനിൽ താമസിക്കുന്ന മുഹമ്മദ് അബൂബക്കർ ഖാനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. എച്ച്എംടി ലേഔട്ടിലെ ആറാം ‘ബി’ ക്രോസ് റോഡിലെ വിശ്വേശ്വരയ്യ പാർക്കിൽ പട്ടം പറത്തുകയായിരുന്നു അബൂബക്കറും സുഹൃത്തും. പട്ടം പറത്തുന്നതിനിടെ പാർക്കിനോട് ചേർന്നുള്ള ജനവാസകേന്ദ്രത്തിൽ നിന്ന് ഒന്നരയടിയോളം അകലെയുള്ള ഹൈടെൻഷൻ കമ്പിയിൽ പട്ടം കുടുങ്ങിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ സമീപത്തെ വീടിന്റെ ടെറസിൽ…
Read MoreTag: kid
ഒരു രക്ഷിതാവും തന്റെ കുട്ടി ദുരുപയോഗം ചെയ്യപ്പെട്ടതായി ആരോപിക്കില്ല: കർണാടക ഹൈക്കോടതി
ബെംഗളൂരു: കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് യാതൊരു കാരണവുമില്ലാതെ ഒരു രക്ഷിതാവും പരാതി നൽകില്ലന്ന് ഹൈക്കോടതി. ചിക്കമംഗളൂരുവിലെ എൻആർ പുരയിൽ നിന്നുള്ള ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകനെതിരെയുള്ള നടപടികൾ റദ്ദാക്കാൻ വിസമ്മതിച്ച കർണാടക ഹൈക്കോടതി അടുത്തിടെ ഇറക്കിയ ഉത്തരവിലാണ് നിരീക്ഷണം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354 എ പ്രകാരമുള്ള കുറ്റകൃത്യങ്ങൾക്കും പെൺകുട്ടികളെ അനുചിതമായി സ്പർശിച്ചതിനും 2012 ലെ കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമത്തിലെ വകുപ്പുകൾ പ്രകാരവും തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളെയാണ് ഹർജിക്കാരൻ ചോദ്യം ചെയ്തത്. ഈ എഫ്ഐആറുകളെ ചോദ്യം ചെയ്തുകൊണ്ട്,, എല്ലാ…
Read Moreമർദ്ദനമേറ്റ് തലയോട്ടി പൊട്ടി; രണ്ട് വയസുകാരി വെൻ്റിലേറ്ററിൽ.
കൊച്ചി: എറണാകുളം തൃക്കാക്കരയ്ക്ക് സമീപം രണ്ട് വയസ്സുകാരിയെ അമ്മയുടെ ബന്ധു ക്രൂരമായി മർദ്ദിച്ചു. തലക്ക് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടിയിപ്പോൾ കോലഞ്ചേരി മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലാണ്. കുട്ടിയ്ക്ക് കൈക്ക് ഒടിവുണ്ട്. പൊള്ളലും ഏറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് രണ്ട് വയസുകാരിയെ കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. ഡോക്ടർമാരുടെ പരിശോധനയിൽ തലയ്ക്കും മുഖത്തും സാരമായ പരിക്കുള്ളതായി വ്യക്തമായി. പിന്നീട് കുഞ്ഞിനെ കൊണ്ടു വന്ന അമ്മയോടും അമ്മൂമ്മയോടും ഡോക്ടർമാർ വിവരങ്ങൾ ആരാഞ്ഞപ്പോൾ അമ്മയും അമ്മൂമ്മയും പരസ്പര വിരുദ്ധമായ മൊഴിയാണ് നൽകിയത്. ഹൈപ്പർ ആക്ടീവായ കുട്ടി കളിക്കുന്നതിനിടെ വീണുവെന്നാണ്…
Read Moreഒമിക്രോൺ ഭീതി; കുട്ടികളിൽ കൊവിഡ് കേസുകൾ വർദ്ധിക്കുമെന്ന് വിദഗ്ധർ ഭയപ്പെടുന്നു.
ബെംഗളൂരു: സംസ്ഥാനത്ത് അറിയപ്പെടുന്ന ഒമിക്രോൺ കേസുകളിൽ നാലിലൊന്നിൽ താഴെ കുട്ടികളാണ്. കേസുകൾ സങ്കീർണതകളില്ലാതെ കോവിഡ് -19-നെ അതിജീവിച്ചതായി പ്രാഥമിക ഡാറ്റ സൂചിപ്പിക്കുമ്പോൾ, പ്രതിരോധ കുത്തിവയ്പ്പുകളുടെ ലഭ്യതക്കുറവ് കാരണം കുട്ടികളുടെ അണുബാധയ്ക്ക് കാരണമാകുന്ന “അനിവാര്യമായ” കുതിച്ചുചാട്ടത്തെക്കുറിച്ച് വിദഗ്ധർ ആശങ്കാകുലരാണ്. മൂന്നാം തരംഗത്തിൽ 3,270 നും 4,861 നും ഇടയിൽ പീഡിയാട്രിക് ആശുപത്രി പ്രവേശനം ഉണ്ടാകുമെന്ന് സർക്കാർ വിദഗ്ധർ ആഗസ്ത് മാസത്തെ പ്രവർത്തന പദ്ധതി റിപ്പോർട്ടുകൾ പ്രകാരം അറിയിച്ചു. ഡെൽറ്റയേക്കാൾ ഉയർന്ന പുനരുൽപാദന സംഖ്യയുള്ള ഒമിക്റോണിന്റെ ആവിർഭാവത്തിന് മുമ്പാണ് ഈ പ്രവചനങ്ങൾ നടത്തിയത്. ഇതിനകം, സൗത്ത് ആഫ്രിക്കയിൽ…
Read Moreനാല് വയസ്സിന് താഴെയുള്ള കുട്ടികൾക്കായി ഇരുചക്രവാഹനങ്ങളിൽ കർശന നിയമം
ബംഗളൂരു: റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിന്റെ (മോർത്) കരട് വിജ്ഞാപനമനുസരിച്ച്, പിന്നിലിരിക്കുന്ന കുട്ടികൾക്ക് സാഡിൽ അപ്പ് ചെയ്യേണ്ടിവരും. മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ ഇരുചക്രവാഹനങ്ങളിൽ അശ്രദ്ധമായി കൊണ്ടുപോകുന്ന നിരവധി കേസുകളാണ് ലഭിച്ചവരുന്നത്, എന്നാൽ നാലു വയസ്സിൽ താഴെയുള്ള കുട്ടികളെ ഇരുചക്രവാഹനങ്ങളിൽ നിരോധിക്കുക സാധ്യമല്ല കാരണം കുട്ടികളെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന പല കുടുംബങ്ങൾക്കും ഇരുചക്രവാഹനമാണ് ഏക ഗതാഗതം. ആയതിനാൽ നാല് വയസ്സിന് താഴെയുള്ള യാത്രക്കാരുള്ള റൈഡർമാർ സ്വീകരിക്കേണ്ട വിവിധ സുരക്ഷാ നടപടികൾ വിജ്ഞാപനത്തിൽ വ്യക്തമായി വിവരിക്കുന്നു. ഈ നിയമങ്ങൾ അവരെ നിയന്ത്രിക്കും. അതിനായി സർക്കാർ ഒരു…
Read Moreതിളച്ചവെള്ളം ദേഹത്ത് വീണ് കുഞ്ഞ് മരിച്ചു
ബെംഗളുരു; ദേഹത്ത് തിളച്ച വെള്ളം വീണ് പിഞ്ച് കുഞ്ഞ് മരിച്ചു. ഇരിക്കൂർ സ്വദേശിയും ബെംഗളുരുവിൽ വ്യാപാരിയുമായ മിനിക്കൽ ഹൗസിൽ എം അബ്ദുൽ റസാഖിന്റെയും പെരുവളത്ത് പറമ്പ് തട്ടുപറമ്പിൽ ഫാത്തിമയുടെയും ഇളയ കുട്ടി ഫൈസാൻ (1) ആണ് മരിച്ചത്. കുഞ്ഞിന്റെ ദേഹത്തേക്ക് തിളച്ച വെള്ളം അബദ്ധത്തിൽ കുഞ്ഞിന്റെ മറിയുകയായിരുന്നു. ഉടനടി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ എം റഫാൻ. കണ്ണൂർ ഇരിക്കൂർ സ്വദേശികളായ അബ്ദുൽ റസാഖും കുടുംബവും ജോലിയുടെ ആവശ്യത്തിനായി ബെംഗളുരുവിലാണ് താമസം.
Read Moreരണ്ടു വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ; ഏൽക്കേണ്ടി വന്നത് ക്രൂര മർദ്ദനവും പൊള്ളലും
ബെംഗളുരു; രണ്ടുവയസുള്ള കുഞ്ഞിനെ ബെളഗാവിയിൽ കരിമ്പിൻ തോട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ക്രൂരമായ മർദ്ദനങ്ങൾക്ക് കുട്ടി ഇരയായിട്ടുണ്ട്. ദേഹമാസകലം പൊള്ളിയിട്ടും ഉണ്ട്. അത്താനി താലൂക്കിലെ കരിമ്പിൻ തോട്ടത്തിലാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പോലീസെത്തിയാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്. കുട്ടി അപകട നില തരണം ചെയ്തെന്നു പോലീസ് അറിയിച്ചു, ദുർമന്ത്രവാദത്തിന് കുട്ടിയെ ഉപയോഗിച്ചതാകാം എന്നാണ് പോലീസിന്റെ നിഗമനം.
Read Moreഅത്യപൂർവ്വ രോഗവുമായി ഒന്നര വയസുള്ള കുഞ്ഞ്; വേണ്ടത് 16 കോടി
ബെംഗളുരു; സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച കുഞ്ഞിന് ചികിത്സക്കായി വേണ്ടി വരുക 16 കോടി. പേശികളെയും ഞരമ്പുകളെയും ബാധിയ്ക്കുന്ന അപൂർവ്വ രോഗമാണിത്. 16 കോടിയാണ് കുഞ്ഞിന്റെ ചികിത്സക്കായി വേണ്ടി വരികയെന്നുള്ളവ ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നോട്ടീസ്. കുട്ടിയുടെ പിതാവ് നവീൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എസ് കൃഷ്ണ എസ് ദീക്ഷിത്തിന്റെ നടപടി. ഏകദേശം 8 കോടിയോളം വരുന്ന ഭീമമായ തുക പലരിൽ നിന്നായി സമാഹരിച്ചെടുത്തെന്നും ശേഷിക്കുന്ന തുക കേന്ദ്രം നൽകണമെന്നുമാണ് ആവശ്യം. ഒക്ടോബർ ഒന്നിനാണ് കേസ് വീണ്ടും പരിഗണിയ്ക്കുക.
Read Moreഒരേ കുടുംബത്തിലെ അഞ്ച് പേരുടെ കൂട്ട ആത്മഹത്യ; വിശദമായ അന്വേഷണത്തിന് പോലീസ്
ബെംഗളുരു; കഴിഞ്ഞ ദിവസം മാഗഡി റോഡിൽ തിഗളാറപാറയിലെ ഒരേ കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ വിഷയത്തിൽ സാമ്പത്തിക പ്രതിസന്ധികൾ കുടുംബം നേരിട്ടിരുന്നതായി പോലീസ് വ്യക്തമാക്കി. മരണപ്പെട്ട ഭാരതിയുടെ ഭർത്താവ് ശങ്കറിൽ നിന്ന് മൊഴി എടുത്തതോടെയാണ് സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചുള്ള സൂചനകൾ ലഭിയ്ച്ചത്. കൂടാതെ മൃതദേഹങ്ങൾക്കിടയിൽ നിന്നും പോലീസ് കണ്ടെത്തുമ്പോൾ അബോധാവസ്ഥയിലായിരുന്ന കുഞ്ഞിനെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സിഞ്ജന(34), ഭാരതി (51), മധുസാഗർ (25), സിന്ധൂരി(31), അവരുടെ കുഞ്ഞ് എന്നിവരാണ് മരിച്ച നിലയിൽ കണ്ടെത്തിയവർ. കൂട്ടത്തോടെ ജീവനൊടുക്കിയതാകാമെന്നും മൃതദേഹങ്ങൾക്ക് നാല് ദിവസം പഴക്കമുണ്ടാകുമെന്നും പോലീസ്…
Read Moreപ്രാർഥനകൾ വിഫലം; കുഴൽ കിണറിൽ കുടുങ്ങിയ രണ്ട് വയസുകാരൻ മരണത്തിന് കീഴടങ്ങി
ബെംഗളുരു; ബെലഗാവിയിൽ കുഴൽ കിണറിൽ അകപ്പെട്ട രണ്ട് വയസുകാരൻ മരണത്തിന് കീഴടങ്ങി. ബെലഗാവിയിലെ റായ്ബാഗ് ഗ്രാമത്തിലാണ് ശരദ് സിദ്ധപ്പ ഹസിരെ എന്ന രണ്ട് വയസുകാരൻ കഴിഞ്ഞ ദിവസം കുഴൽ കിണറിൽ അകപ്പെട്ടത്. വീടിനുള്ളിൽ നിന്നും കഴിഞ്ഞ ദിവസം കുട്ടിയെ കാണാതായതോടെ തട്ടിക്കൊട്ട് പോയതാകാമെന്ന ധാരണയിൽ പോലീസിൽ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ട് പോയതാകാമെന്ന രീതിയിലാണ് ആദ്യം അന്വേഷണം പുരോഗമിച്ചത്. പക്ഷേ, പോലീസ് അന്വേഷണം തുടങ്ങിയതോടെയാണ് സമീപത്തെ ഉപേക്ഷിക്കപ്പെട്ട കരിമ്പിൻ പാടത്തുള്ള കുഴൽ കിണറിൽ കുട്ടി വീണു കിടക്കുന്നത് കണ്ടെത്തിയത്. പോലീസും ഫയർഫോഴ്സും അടക്കമുള്ളവർ…
Read More