6 ഭീകരർ കേരളത്തിലേക്ക് എത്തിയതായി ഐ. ബി റിപ്പോർട്ട്‌

തിരുവനന്തപുരം: മധുര ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയിലെ ആറു പേര്‍ കേരളത്തിലേക്കു കടന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന്‌ അതീവജാഗ്രത പുലര്‍ത്താന്‍ ജില്ലാ പോലീസ്‌ മേധാവിമാര്‍ക്കു നിര്‍ദേശം നൽകി. ഇവരെക്കുറിച്ചു കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്‌. ഇവരുമായി അടുപ്പമുള്ള രണ്ടു പേര്‍ ബെംഗളൂരുവിൽ ജയിലിലാണ്‌. കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നു റെയില്‍വേ സ്‌റ്റേഷന്‍, ബസ്‌ സ്‌റ്റേഷന്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങളിലും ഇന്റലിജന്‍സ്‌ വിഭാഗം തെരച്ചില്‍ ശക്‌തമാക്കി. സംസ്‌ഥാനത്തു സാമുദായിക സ്‌പര്‍ധ ആളിക്കത്തിക്കാന്‍ ചില സംഘടനകള്‍ ശ്രമിക്കുന്നതായി ആഭ്യന്തര വകുപ്പിനു വിവരം ലഭിച്ചിട്ടുണ്ട്‌. കഴിഞ്ഞ…

Read More

സർക്കാരിന് കീഴിലെ ആദ്യ ഒടിടി പ്ലാറ്റ്ഫോം കേരളത്തിൽ

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന് വേണ്ടി കെഎസ്‌എഫ്ഡിസി തയ്യാറാക്കിയ ഒടിടി പ്ലാറ്റ്‌ഫോമിന് തുടക്കം. ഔദ്യോഗിക പ്രഖ്യാപനവും നാമകരണവും മന്ത്രി സജി ചെറിയാന്‍ ഇന്ന് നിർവഹിച്ചു. രാവിലെ പത്തിന് തിരുവനന്തപുരം കലാഭവന്‍ തിയേറ്ററിലാണ് പരിപാടി നടന്നത്. സര്‍ക്കാരിന് കീഴില്‍ ഒടിടി സംവിധാനമൊരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. സുതാര്യത ഉറപ്പാക്കുന്നതും ചലച്ചിത്ര നിര്‍മാതാവിന് പ്രേക്ഷകരുടെ എണ്ണമനുസരിച്ചു വരുമാനം ലഭിക്കുകയും ചെയ്യുന്ന ഏറ്റവും ആധുനിക രീതിയിലുള്ള സ്ട്രീമിംഗ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. പ്രേക്ഷകന്റെ താല്പര്യപ്രകാരം തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ക്ക് മാത്രം തുക നല്‍കുന്ന പേ പെര്‍ വ്യൂ അടിസ്ഥാനത്തിലാണ് പ്ലാറ്റ്‌ഫോം…

Read More

കേരളത്തിൽ മൂന്ന് ദിവസം കൂടി കനത്ത മഴ; ജാ​ഗ്രതാ നിർദേശം

SCHOOL LEAVE

തിരുവനന്തപുരം: കേരളത്തിൽ മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തൃശൂർ മുതൽ കാസർ​ഗോഡ് വരെയുള്ള ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ജില്ലകളിലാണ് യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പൊന്നുമില്ല. എന്നാൽ രാവിലെ മുതൽത്തന്നെ കനത്ത മഴയാണ് തിരുവനന്തപുരത്ത് പെയ്യുന്നത്. മധ്യരേകേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമാകും. മണിക്കൂറിൽ 30 മുതൽ 40 വരെ കിലോമീറ്റർ വേ​ഗതയിൽ ശക്തമായ കാറ്റ് വീശിയടിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലുമുണ്ടാകും. മണ്ണിടിച്ചിൽ ശക്തമായതിനാൽ…

Read More

കേരളത്തില്‍ ഇന്നും അതിതീവ്ര മഴ

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും അതി ശക്തമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി തീവ്ര മഴക്കും സാധ്യത. വടക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. സംസ്ഥാനത്ത് 27ന് കാലവര്‍ഷം തുടങ്ങാന്‍ സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്താെട്ടാകെ ഇന്ന് വ്യാപകമായി മഴ പെയ്യും. അറബിക്കടലിലെയും ബംഗാള്‍ ഉള്‍ക്കടലിലെയും ചക്രവാതച്ചുഴിയെ തുടര്‍ന്നുണ്ടായ ശക്തമായ…

Read More

കേരളത്തിൽ ട്വന്റി 20യുമായി എഎപി സഖ്യം; അരവിന്ദ് കെജ്രിവാൾ കൊച്ചിയിൽ യോഗത്തെ അഭിസംബോധന ചെയ്തു

കൊച്ചി: കേരളത്തിൽ എഎപിയുടെ ചിറകുകൾ വിരിയിക്കാൻ ലക്ഷ്യമിട്ട്, ന്യൂഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ ഞായറാഴ്ച ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ ഒരു ബിസിനസ് ഗ്രൂപ്പ് പ്രോത്സാഹിപ്പിക്കുന്ന ട്വന്റി 20 എന്ന രാഷ്ട്രീയ പാർട്ടിയുമായി പാർട്ടിയുടെ രാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ചു. യുവാക്കൾക്ക് ജോലി നൽകുന്നതിൽ താൽപ്പര്യമില്ലെന്ന് ആരോപിച്ച് സംസ്ഥാനത്തെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ കിറ്റെക്‌സ് ഗ്രൂപ്പ് പ്രമോട്ട് ചെയ്യുന്ന ട്വന്റി 20 സംഘടിപ്പിച്ച പൊതുയോഗത്തിൽ പങ്കെടുക്കവേ, കലാപമുണ്ടാക്കാനും ഗുണ്ടായിസം പ്രചരിപ്പിക്കാനും കഴിയുന്ന ആളുകളെയാണ് ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾ വേണ്ടതെന്നും മറിച്ച്…

Read More

ബെംഗളൂരുവിൽ നിന്നും ലഹരി എത്തിച്ച് വിൽപ്പന നടത്തിയിരുന്നവരിൽ കോളേജ് വിദ്യാർത്ഥിനിയും

കൊച്ചി: ഇടപ്പള്ളിയിൽ എം.ഡി.എം.എയുമായി പിടിയിലായ വിദ്യാർതിസംഘം വിദ്യാർത്ഥികളെ മറയാക്കി നഗരത്തിലെ പ്രമുഖ കോളേജുകളിൽ മയക്കുമരുന്ന് എത്തിച്ചിരുന്നതായി പോലീസ് റിപ്പോർട്ട് . തമ്മനം നിസാം നിയാസ്, കളമശേരി എച്ച്.എം.ടി കോളനി സ്വദേശി അജി സാൽ, മൂലംപിള്ളി സ്വദേശിനി ഐശ്വര്യ പ്രസാദ്, ആലപ്പുഴ തിരുവമ്പാടി സ്വദേശി എബിൻ മുഹമ്മദ്, ആലപ്പുഴ സൗത്ത് ആര്യാട് സ്വദേശി സച്ചിൽ സാബു, കളമശേരി സ്വദേശി നിസാം നിയാസ്, നഗറിൽ വിഷ്ണു എസ്.വാര്യർ എന്നിവരെ  പോലീസ് ഇന്നലെ ചോദ്യം ചെയ്തു. കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിൽപന നടത്തുന്നതിനായി വന്തോതിൽ സിന്തറ്റിക്ക് മയക്കുമരുന്നുകളും കഞ്ചാവും ആഡംബര…

Read More

പ്രളയ സാധ്യത; എൻഡിആർഎഫ് സംഘം കേരളത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിൽ മിന്നൽ പ്രളയത്തിന് സാധ്യയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷൻ. ഈ പശ്ചാത്തലത്തിൽ ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക് തിരിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും മിന്നൽ പ്രളയത്തിനുള്ള സാധ്യതയുണ്ടെന്നാണ് ജല കമ്മീഷൻ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പ്. പത്തനംതിട്ട കല്ലൂപ്പാറയിലെ മണിമലയാറ്റിലെ ജല നിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണെന്നും മറ്റ് നദികളിലെ ജലനിരപ്പ് ജാഗ്രതയോടുകൂടി നിരീക്ഷിച്ച് വരികയാണെന്നുമാണ് ജല കമ്മീഷൻ അറിയിച്ചത്. അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചത്. എറണാകുളം,…

Read More

മഴയിൽ കുതിർന്ന് കേരളം; 24 മണിക്കൂറിനിടെ റെക്കോർഡ് മഴ

തിരുവനന്തപുരം: ഇടവമാസം പിറന്ന ദിവസം തന്നെ ഇടവപ്പാതിക്കു സമാനമായ മഴയിൽ മുങ്ങിക്കുളിച്ച് കേരളം. പതിവിലും ഒരാഴ്ച മുൻപേ കാല വർഷത്തിനു മുൻപുള്ള വേനൽമഴ ശക്തമായതോടെ സംസ്ഥാനമെങ്ങും കനത്ത മഴയിൽ കുതിർന്നു. ഞായറാഴ്ച രാവില എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ സംസ്ഥാനത്തു പെയ്തിറങ്ങിയത് മേയ് മാസത്തിലെ തന്നെ റെക്കോർഡ് മഴയാണ്. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് ഏറ്റവും ശക്തമായ മഴ രേഖപ്പെടുത്തിയത്; 200 മില്ലീമീറ്റർ (20 സെന്റീമീറ്റർ).   _മറ്റിടങ്ങളിലെ കനത്ത മഴയുടെ കണക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐഎംഡി) രേഖപ്പെടുത്തിയത് ഇങ്ങനെ_ (സെന്റീമീറ്ററിൽ): ആലുവ 19,…

Read More

ബെംഗളൂരുവിൽ കൊല്ലപ്പെട്ട യുവാവിന്റെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

കോഴിക്കോട്: കർണാടകയിലെ മാണ്ഡ്യയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്. കൂട്ടുകാരുടെ മൊഴി പ്രകാരം ട്രെയിൻ തട്ടിയാണ് ജംഷീദ് കൊല്ലപ്പെട്ടത് എന്ന് വിശ്വാസയോഗ്യമല്ലെന്നും ട്രെയിൻ തട്ടിയതിന്റെ ലക്ഷണങ്ങളൊന്നും മൃതദേഹത്തിൽ ഇല്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്. കൂടാതെ ജംഷീദിന്റെ ഫോൺ നഷ്ടപെട്ടതിലും ദുരൂഹതയുണ്ടെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഒമാനിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ ജംഷിദ് കഴിഞ്ഞ ശനിയാഴ്ച്ചയാണ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം ബെംഗളൂരുവിലേക്ക് യാത്രപോയത്. ചൊവ്വാഴ്ച മടങ്ങും വഴി രാത്രിയിൽ മാണ്ഡ്യയിൽ റെയിവെ ട്രാക്കിന് സമീപം കാർ…

Read More

കേരളത്തിൽ മഴ കനക്കുന്നു; എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ സജ്ജമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ശക്തി പ്രാപിക്കുന്ന കാറ്റും ആന്ധ്രാതീരത്തെ അന്തരീക്ഷ ചുഴിയുമാണ് മഴ കനക്കാനുള്ള കാരണം. കൊല്ലം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ സജ്ജമാക്കാൻ ഇന്നലെ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു. ഇത്പ്രകാരം ജില്ലാ താലൂക്ക് അടിസ്ഥാനത്തിൽ മുഴുവൻ സമയവും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. തദ്ദേശവകുപ്പിന്റെ നേതൃത്വത്തിലും കൺട്രോൾ റൂമുകൾ ഉണ്ടാകും. അടിയന്തിര സാഹചര്യം നേരിടാൻ തയ്യാറായിരിക്കണമെന്ന് പൊലീസിനും പ്രത്യേക നിർദേശമുണ്ട്. എല്ലായിടങ്ങളിലും സുരക്ഷാ ഉപകരണങ്ങൾ സജ്ജമാക്കണം. ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും…

Read More
Click Here to Follow Us