സർക്കാരിന് കീഴിലെ ആദ്യ ഒടിടി പ്ലാറ്റ്ഫോം കേരളത്തിൽ

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന് വേണ്ടി കെഎസ്‌എഫ്ഡിസി തയ്യാറാക്കിയ ഒടിടി പ്ലാറ്റ്‌ഫോമിന് തുടക്കം. ഔദ്യോഗിക പ്രഖ്യാപനവും നാമകരണവും മന്ത്രി സജി ചെറിയാന്‍ ഇന്ന് നിർവഹിച്ചു. രാവിലെ പത്തിന് തിരുവനന്തപുരം കലാഭവന്‍ തിയേറ്ററിലാണ് പരിപാടി നടന്നത്.

സര്‍ക്കാരിന് കീഴില്‍ ഒടിടി സംവിധാനമൊരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. സുതാര്യത ഉറപ്പാക്കുന്നതും ചലച്ചിത്ര നിര്‍മാതാവിന് പ്രേക്ഷകരുടെ എണ്ണമനുസരിച്ചു വരുമാനം ലഭിക്കുകയും ചെയ്യുന്ന ഏറ്റവും ആധുനിക രീതിയിലുള്ള സ്ട്രീമിംഗ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. പ്രേക്ഷകന്റെ താല്പര്യപ്രകാരം തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ക്ക് മാത്രം തുക നല്‍കുന്ന പേ പെര്‍ വ്യൂ അടിസ്ഥാനത്തിലാണ് പ്ലാറ്റ്‌ഫോം പ്രവര്‍ത്തിക്കുക.
നവംബര്‍ ഒന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ ഓട്ടോ മിനിമം ചാർജ് 50 രൂപയാക്കാൻ നീക്കം
  ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് തടവ് ശിക്ഷ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts