എസ് എസ് എൽ സി ഫല പ്രഖ്യാപനം നാളെയോ? ജൂൺ 15 നോ?

തിരുവനന്തപുരം: എസ്എസ്‌എൽസി പരീക്ഷ ഫലങ്ങൾ 15-ന് പ്രസിദ്ധീകരിച്ചതായി ആദ്യം പുറത്ത് വന്ന റിപ്പോർട്ട്. എന്നാൽ നാളെ അതായത് ജൂൺ 10-ന് ഫലം പ്രഖ്യാപിക്കുമെന്നും ഇപ്പോൾ റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.keralaresults.nicin, keralapareekshabhavan.in എന്നീ വെബ്സൈറ്റുകൾ വഴിയാവും ഫലം പ്രസിദ്ധീകരിക്കുക. വിദ്യാർത്ഥികൾക്ക് തങ്ങളുടെ രജിസ്ട്രേഷൻ നമ്പർ, ജനനത്തീയതി എന്നിവ നൽകി ഫലങ്ങൾ പരിശോധിക്കാം. കഴിഞ്ഞ മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെ എസ്‌എസ്‌എൽസി പരീക്ഷകൾ നടന്നു. സർക്കാരിൻറെ വെബ്സൈറ്റുകൾ വഴി ഫലങ്ങൾ പരിശോധിക്കാം. നേരത്തെ ജൂൺ 15-നായിരുന്നു ഫലങ്ങൾ…

Read More

ബെംഗളൂരു- കൊച്ചി വ്യവസായ ഇടനാഴി തിരുവനന്തപുരത്തേക്ക് നീട്ടണം ; വ്യവസായ മന്ത്രി 

കൊച്ചി: ബെംഗളൂരു -കൊച്ചി വ്യവസായ ഇടനാഴി തിരുവനന്തപുരത്തേക്ക് നീട്ടണമെന്ന് വ്യവസായമന്ത്രി പി രാജീവ്. കേന്ദ്ര വ്യവസായമന്ത്രി പീയുഷ് ഗോയൽ കൊച്ചിയിൽ നിക്ഷേപകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി നിർദ്ദേശം മുന്നോട്ടുവച്ചത്. കേന്ദ്ര വാണിജ്യ കേന്ദ്രത്തിനുകീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡും ദേശീയ വ്യവസായ ഇടനാഴി വികസന കോർപ്പറേഷനും ചേർന്നാണ് “ഭാവിയിലേക്കായി നിക്ഷേപിക്കാം’ എന്ന പേരിൽ നിക്ഷേപകരുടെ സമ്മേളനം സംഘടിപ്പിച്ചത്. കേരളം ചെറിയ സംസ്ഥാനമാണെങ്കിലും ഒരു വലിയ മെട്രോ നഗരം പോലെയാണ്. തിരുവനന്തപുരത്തെ പുതിയ വികസന പ്രവർത്തനങ്ങളുടെ അടിസ്ഥാന വികസനവും കണക്കിലെടുക്കുമ്പോൾ…

Read More

ബെംഗളൂരുവിൽ മരിച്ചനിലയിൽ കണ്ടെത്തിയ ജംഷീദിന്‍റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് 

ബെംഗളൂരു: മെയ് 11ന് മാണ്ട്യയിലെ റയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്‍റെ മരണം തലക്കും നെഞ്ചിനുമേറ്റ പരിക്ക് മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ ഗ്രീസിന്‍റെ അംശം കണ്ടെത്തിയെന്നും ശക്തമായ ആഘാതത്തെ തുടർന്നുണ്ടായ പരിക്കുകളാണ് ശരീരത്തിൽ ഉള്ളതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒമാനിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ ജംഷീദ് സുഹൃത്തുക്കള്‍ക്കൊപ്പം ബെംഗളൂരുവിലേക്ക് യാത്ര പോവുകയും അവിടെവെച്ച് ജംഷീദിന് അപകടം പറ്റിയെന്നും സുഹൃത്തുക്കള്‍ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം പരാതി നൽകിയിരുന്നു.

Read More

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കോവിഡ്

തിരുവന്തപുരം: ഇന്ന് നടത്തിയ കോവിഡ് പരിശോധനയിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ നേരത്തെ നിശ്ചയിച്ച പരിപാടികളെല്ലാം മാറ്റിവച്ചതായി മന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.

Read More

ബെംഗളൂരുവിൽ നിന്നും എത്തിക്കും, നഗരത്തിൽ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചുള്ള ലഹരി കച്ചവടം 

തിരുവനന്തപുരം: നഗരത്തിലെ കോളേജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് വിതരണം നടത്തിയ ഗുണ്ടാസംഘം പോലീസ് പിടിയിൽ. ഓപ്പറേഷൻ കാവലിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് പ്രതികൾ. ശംഖുംമുഖത്തെ ആഭ്യന്തര ടെർമിനലിനു സമീപത്തെ ടൂറിസ്റ്റ് ഹോമിൽ നിന്നാണ് മാരക ലഹരി എം.ഡി.എം.എ.യും കഞ്ചാവുമായി ഇവർ പിടിയിലാകുന്നത്. കടപ്പള്ളി ചെറുവെട്ടുകാട് അനുഭവത്തിൽ ജോൺ ബാപ്റ്റിസ, വലിയതുറ ഡോൺ ബോസ്‌കോ ലെയ്‌നിൽ സ്റ്റെഫാൻ, ആഭ്യന്തര ടെർമിനലിനു സമീപം ലിസിറോഡ് സ്വദേശി സൂരജ്, കൊച്ചു തോപ്പ് സ്വദേശി എബി, ജൂസാറോഡ് സ്വദേശി ഫെബിൻ, വലിയതുറ വിശ്വഭാരതി റോഡ് സ്വദേശി രോഹിത് സ്റ്റീഫൻ എന്നിവരെയാണ്…

Read More

കേരളം വീണ്ടും ലോക്ക്ഡൗണിലേക്കോ

തിരുവനന്തപുരം : കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിൽ. ദിനംപ്രതി രോഗികളുടെ എണ്ണം വർധിക്കുകയാണ് കേരളത്തിൽ. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ തുടർച്ചയായി പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിനു മുകളിലാണ്. ഈ സാഹചര്യം കണക്കിലെടുത്ത് പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്. ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തി അവിടങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കാനും സാധ്യതയുണ്ട്. കേരളത്തിലെ 11 ജില്ലകളിലും കേസുകൾ ഉയരുന്നുവെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്യുന്നത് എറണാകുളം ജില്ലയിലാണ്. രാജ്യത്തെ പ്രതിദിന കേസുകളിൽ 31ശതമാനവും കേരളത്തിൽ നിന്നെന്നാണ്…

Read More

വിജയ് ബാബു ഇന്ന് നാട്ടില്‍ എത്തില്ല; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ

കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിയായ വിജയ് ബാബു ഇന്ന് നാട്ടില്‍ എത്തില്ല.യാത്ര മാറ്റിയതായി ഹൈക്കോടതിയെ അറിയിക്കും.മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഈ നീക്കം.വിമാനത്താവളത്തിൽ എത്തിയാൽ പോലീസ് അറസ്റ്റിന് ശ്രമിക്കുന്ന സാഹചര്യത്തിലാണ് യാത്ര മാറ്റിയത്. വിജയ് ബാബു നാട്ടില്‍ എത്താതെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കാന്‍ ആകില്ലെന്ന് കോടതി നേരത്തെ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇടക്കാല ഉത്തരവ് വേണമെന്നാണ് വിജയ് ബാബുവിന്റെ വാദം. നിലവില്‍ ദുബായിലുള്ള വിജയ് ബാബു ഇന്ന് കൊച്ചിയില്‍ തിരിച്ചുവരും എന്നായിരുന്നു ഹൈക്കോടതിയെ അറിയിച്ചിരുന്നതെങ്കിലും യാത്ര മാറ്റിയതായി അഭിഭാഷകന്‍ കോടതിയെ അറിയിക്കും. നിയമത്തിന്റെ കണ്ണില്‍…

Read More

കർണാടകയിൽ കാലവർഷം ജൂൺ രണ്ടിന് എത്തും; കേരളത്തിൽ കാലവർഷം നേരത്തെ

SCHOOL LEAVE

ബെംഗളൂരു: തെക്കുപടിഞ്ഞാറൻ മൺസൂൺ ഷെഡ്യൂളിനേക്കാൾ മൂന്ന് ദിവസം മുമ്പ് ഞായറാഴ്ച കേരളത്തിൽ മൺസൂൺ എത്തി, എന്നാൽ ജൂൺ 2 ഓടെ കർണാടകയുടെ ചില ഭാഗങ്ങളിൽ എത്താൻ സാധ്യതയുണ്ടെന്നും ഇത് സാധാരണ നാല് മാസം വരെ നീണ്ടുനിൽക്കുന്ന മഴക്കാലമായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളം, തമിഴ്‌നാട്, ഉപ-ഹിമാലയൻ പശ്ചിമ ബംഗാൾ, ബീഹാർ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയാണ് ഉണ്ടായതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഞായറാഴ്ച രാവിലെ 8.30 ന് രേഖപ്പെടുത്തിയ കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിലെ 14 കാലാവസ്ഥാ സ്റ്റേഷനുകളിൽ കുറഞ്ഞത് 10 എണ്ണത്തിലും…

Read More

വിസ്മയ കേസ് വിധി പ്രസ്താവിച്ചു 

കൊല്ലം: നിലമേല്‍ സ്വദേശി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍കുമാറിന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. തടവ് ശിക്ഷയ്ക്ക് പുറമെ പന്ത്രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചട്ടുണ്ട് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് വിധി പുറപ്പെടുവിച്ചത്. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

Read More

വിസ്മയ കേസ് വിധി ഇന്ന്

കൊല്ലം: വിസ്മയ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച കേസില്‍, കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ്‌ കോടതി ഇന്ന്‌ വിധി പ്രസ്‌താവിക്കും. സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീധനം ആവശ്യപ്പെടൽ എന്നീ കുറ്റങ്ങളാണ് ഭർത്താവ് കിരണിനെതിരെ ചുമത്തിയിരിക്കുന്നത്. വിസ്‌മയ മരിച്ച്‌ ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പാണ് വിധിയെത്തുന്നത്‌. നിലമേല്‍ കൈതോട്‌ കെ.കെ.എം.പി ഹൗസില്‍ ത്രിവിക്രമന്‍ നായരുടെയും സജിതയുടെയും മകള്‍ വിസ്‌മയ (24)യെ 2021 ജൂണ്‍ 21-നാണ്‌ ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ചുമയത്തിയിരിക്കുന്ന വകുപ്പുകള്‍ പ്രകാരമുളള കുറ്റങ്ങളെല്ലാം തെളിയിക്കാനായാല്‍ പത്തു…

Read More
Click Here to Follow Us