കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ ജൂലൈ നാല് വരെയും, കര്‍ണാടക തീരങ്ങളില്‍ ഇന്ന് മുതല്‍ ജൂലൈ രണ്ടുവരെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ ദിവസങ്ങളില്‍ കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളിലും മുന്നറിയിപ്പുള്ള പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ അറിയിച്ചു. ഇന്ന് മുതല്‍ ജൂലൈ ഒന്നുവരെ കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും,…

Read More

കർണാടക പോലീസിന്റെ തെളിവെടുപ്പിനിടെ പ്രതി ചാടിപ്പോയി

തിരുവനന്തപുരം : കർണാടക പോലീസ് തെളിവെടുപ്പിനായി തിരുവനന്തപുരം  തമ്പാനൂരിൽ  കൊണ്ട് വന്ന പ്രതി  തെളിവെടുപ്പിനിടെ ഓടിപ്പോയി. വലിയതുറ സ്വദേശി വിനോദ് ആണ് പോലീസിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ടത്. ബെംഗളൂരു പോലീസിന്റെ കയ്യിൽ നിന്നുമാണ് മോഷണ കേസ് പ്രതി ഓടി രക്ഷപ്പെട്ടത്. ബെംഗളൂരുവിലെ ഒരു സ്വർണ കവർച്ച കേസുമായി ബന്ധപ്പെട്ട് ജൂൺ 27 നാണ് വിനോദിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ 1 മണിക്ക് തിരുവനന്തപുരത്ത് തെളിവെടുപ്പിനായി വന്ന പ്രതി രാവിലെ 8 മണിക്ക് താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ഹെന്നൂർ പോലീസിന്റെ…

Read More

കേരളത്തിൽ  കോവിഡ് മരണം 15, ആശങ്കയിൽ ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവ്. 4459 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച ഇത് 2993 കേസായിരുന്നു. 1500 ഓളം കേസുകൾ വർദ്ധനയാണ് ഉണ്ടായത്. 15 പേർ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. തൊട്ടുപിന്നിലായി തിരുവനന്തപുരം ജില്ലയുമുണ്ട്. 1161കേസുകളാണ് എറണാകുളത്ത്. തിരുവനന്തപുരത്ത് ഇത് 1081 ആണ്. കോഴിക്കോട് ജില്ലയിൽ അഞ്ചുപേർ കൊവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു. എറണാകുളം മൂന്ന്, തിരുവനന്തപുരം, കോട്ടയം, ഇടുക്കി…

Read More

കേരളത്തിലും കർണാടകയിലെ സമീപ പ്രദേശങ്ങളിലും ഭൂചലനം

ബെംഗളൂരു: കേരളത്തിലെ കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ ചില ഭാഗങ്ങളിലും കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലും ചൊവ്വാഴ്ച രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. കാസർഗോഡ് ജില്ലയിലെ ഹൊസ്ദുർഗ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന പനത്തടി വില്ലേജിലും കേരളത്തിലെ കണ്ണൂരിലെ ചെറുപുഴയിലും രാവിലെ 7.45 ഓടെ വലിയ ശബ്ദം കേൾക്കുകയും ചെറിയ ഭൂചലനം അനുഭവപ്പെടുകയും ചെയ്തതായിട്ടാണ് വൃത്തങ്ങൾ അറിയിച്ചത്. ഭൂമികുലുക്കം ഏതാനും നിമിഷങ്ങൾ നീണ്ടുനിന്നു. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേ സമയം, പനത്തടി ഗ്രാമത്തിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള കർണാടകയിലെ…

Read More

അൽ സലം തീവ്രവാദികൾ കേരളത്തിൽ എത്തിയതായി സൂചന

തിരുവനന്തപുരം : ‘അല്‍ സലം’ എന്ന തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തകരായ ആറു പേര്‍ തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലേക്ക് പുറപ്പെട്ടതായി സൂചന. പോലീസ്‌ അതീവ ജാഗ്രതയില്‍ തുടരുകയാണ്. ഇവര്‍ക്കായി ഇന്റലിജന്‍സ്‌ ഏജന്‍സികളും വലവിരിച്ചു കഴിഞ്ഞു. അല്‍ സലമിന്റെ സ്‌ഥാപക നേതാവിന്റെ സഹോദരപുത്രനായ 21 വയസുകാരനും കൂട്ടരും കേരളത്തിലേക്കു പുറപ്പെട്ടെന്നു മധുര ജയിലിലുള്ള രണ്ട്‌ അല്‍ സലം നേതാക്കളില്‍നിന്നാണ്‌ പോലീസിനു വിവരം ലഭിച്ചത്‌. 21 വയസുകാരന്റെ ഒപ്പമുള്ളവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇവര്‍ കേരളത്തിലെത്തിയോ എന്നും വ്യക്‌തമല്ല. എന്നാല്‍, മധുരയില്‍ നിന്നു കേരളത്തിലെത്താന്‍ 24 മണിക്കൂര്‍ പോലും…

Read More

ജൂൺ 25 വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തിൽ 25 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണമെന്നും ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ഇത്തരം മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ഇടിമിന്നൽ ലക്ഷണം കണ്ടാൽ തുറസായസ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. ഇടിമിന്നൽ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണെന്നും മുന്നറിയിപ്പിൽ നിർദ്ദേശിച്ചു.

Read More

റോഡരികിൽ നിന്നും കർണാടക മദ്യം പിടികൂടി 

കാസര്‍ഗോഡ്: വില്‍പ്പനയ്ക്കായി റോഡരികിലെ കുറ്റിക്കാട്ടില്‍ സൂക്ഷിച്ച കര്‍ണ്ണാടക മദ്യ ശേഖരം എക്സൈസ് സംഘം പിടികൂടി. ചെര്‍ക്കള ടൗണില്‍ നടത്തിയ പരിശോധനയില്‍ ചെര്‍ക്കള – കാഞ്ഞങ്ങാട് റോഡിന്റെ കിഴക്ക് വശത്തെ കുറ്റിക്കാട്ടിലാണ് രണ്ട് ചാക്കു കെട്ടുകളിലായി ഒളിപ്പിച്ച നിലയില്‍ മദ്യം കണ്ടെത്തിയത്. 180 മില്ലിയുടെ 244 കുപ്പി കര്‍ണാടക മദ്യമാണ് എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ സി.കെ.വി സുരേഷും സംഘവും പിടികൂടിയത്. റെയ്ഡില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ പ്രഭാകരന്‍ എം.എ, ഡ്രൈവര്‍ പ്രവീണ്‍ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

Read More

ഉമ തോമസ് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: തൃക്കാക്കര നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ച ഉമ തോമസ് എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 ന്  നിയമസഭാ സമുച്ചയത്തിലെ സ്പീക്കറുടെ ചേമ്പറിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്   നടന്നത്. ദൈവനാമത്തിലാണ് ഉമ തോമസ് സത്യവാചകം ചൊല്ലിയത്. സ്പീക്കർ എം.ബി രാജേഷ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, യു.ഡി.എഫ് എം.എൽ.എമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പി ടി തോമസിൻറെ നിലപാടുകൾ പിന്തുടരുമെന്ന് ഉമ തോമസ് പറഞ്ഞു. സ്ത്രീകളുടെ പ്രശ്നങ്ങൾക്ക്…

Read More

കേരളത്തിൽ എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് വൈകിട്ട് 3 മുതൽ: അറിയാനുള്ള ലിങ്കുകൾ വിശദമായി അറിയാം

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം വൈകീട്ട് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി ആര്‍ ചേംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും. 2,961 സെന്ററുകളിലായി പരീക്ഷ എഴുതിയ 4,26,469 വിദ്യാര്‍ത്ഥികളുടെ റിസള്‍ട്ടാണ് പ്രഖ്യാപിക്കുന്നത്. ഫലപ്രഖ്യാപന ശേഷം വൈകിട്ടു നാലു മുതല്‍ പിആര്‍ഡി ലൈവ്, സഫലം 2022 എന്നീ ആപ്പുകളിലും ലഭിക്കും. ഇതോടൊപ്പംതന്നെ ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.  www.prd.kerala.gov.in, result.kerala.gov.in, examresults.kerala.gov.in, https://pareekshabhavan.kerala.gov.in,   https://sslcexam.kerala.gov.in, https://results.kite.kerala.gov.in, എന്നീ വെബ്സൈറ്റുകളിലും ഫലം ലഭിക്കും.…

Read More

വാഹനങ്ങളിലെ സൺ ഫിലിം: കേരളത്തിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: കൂളിംഗ് ഫിലിം ഒട്ടിച്ച വാഹനങ്ങൾക്കെതിരെ പരിശോധന കേരളത്തിൽ കർശനമാക്കും.വാഹനങ്ങളുടെ ​ഗ്ലാസിൽ ഒരു തരത്തിലുളള ഫിലിമുകളും ഒട്ടിക്കരുതെന്ന് നിയമം വരുന്നത് 2012ലാണ്. നാളെ മുതൽ കർശന നടപടി സ്വീകരിക്കാൻ ഗതാഗത കമ്മീഷണർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നടപടിയുടെ ഭാഗമായി നാളെ മുതൽ സ്‌പെഷ്യൽ ഡ്രൈവ് നടത്തും. കൂടാതെ പരിശോധനാ വിവരം റിപ്പോർട്ട് ചെയ്യാൻ മന്ത്രി ആന്റണി രാജു ഗതാഗത കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേന്ദ്ര മോട്ടോര്‍ വാഹനചട്ടത്തില്‍ വ്യക്തമാക്കിയിട്ടുള്ളത് പ്രകാരം വാഹനങ്ങളുടെ മുമ്പില്‍ സേഫ്റ്റി ഗ്ലാസ്സുകളില്‍ കുറഞ്ഞത് 70 ശതമാനവും വശങ്ങളില്‍ 50…

Read More
Click Here to Follow Us