സുരഭി മികച്ച നടി;മോഹന്‍ ലാലിന് പ്രത്യേക ജൂറി പരാമര്‍ശം;അക്ഷയ് കുമാര്‍ മികച്ച നടന്‍;ആദ്യ സംഘട്ടന സംവിധാനത്തിന് ഉള്ള അവാര്‍ഡ്‌ പീറ്റര്‍ ഹൈനിന്

ന്യൂദല്‍ഹി: അറുപത്തി നാലാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചിത്രമായി തെരഞ്ഞെടുത്തു. ഇതേ ചിത്രത്തിന്റെ തിരക്കഥ രചിച്ച ശ്യാം പുഷ്‌കരന് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും ലഭിച്ചു.

റുസ്തം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് അക്ഷയ് കുമാര്‍ മികച്ച നടനുള്ള പുരസ്‌കാരം നേടി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സുരഭി മികച്ച നടിക്കുള്ള പുരസ്‌കാരവും നേടി. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.

സോനം കപൂറിന്റെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയമായ ചിത്രം നീരജയാണ് മികച്ച ഹിന്ദി ചിത്രം. സിനിമാ സൗഹൃദ സംസ്ഥാനമായി ഉത്തര്‍പ്രദേശിനെയും തെരഞ്ഞെടുത്തു. സംവിധായകന്‍ പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌ക്കാര നിര്‍ണയം നടത്തിയത്.

  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!

വിവിധ ഭാഷകളില്‍ നിന്നായി 380 സിനിമകളാണ് പ്രാഥമിക എന്‍ട്രിയായി സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഇവയില്‍ നിന്ന് അഞ്ച് പ്രാദേശിക ജൂറികള്‍ ചേര്‍ന്ന് തിരഞ്ഞെടുത്ത ചിത്രങ്ങളായിരുന്നു ദേശീയ ജൂറിക്കുമുന്നിലുണ്ടായിരുന്നത്. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമായി പതിനഞ്ച് എന്‍ട്രകളുമുണ്ടായിരുന്നു.

മഹേഷിന്റെ പ്രതികാരം, ഒറ്റയാള്‍ പാത, കമ്മട്ടിപ്പാടം, ഗപ്പി, കാട് പൂക്കുന്ന നേരം, പിന്നെയും, മിന്നാമിനുങ്ങ്, കാംബോജി, മാന്‍ഹോള്‍, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളാണ് കേരളത്തെ പ്രതിനിധീകരിച്ചത്.

അവാര്‍ഡുകള്‍

മികച്ച സിനിമാ സംസ്ഥാനം: ഉത്തര്‍പ്രദേശ്
മികച്ച ഹ്രസ്വചിത്രം: അബ

  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്

മികച്ച ഡോക്യുമെന്ററി: ചെമ്പൈ

മികച്ച മലയാളം സിനിമ: മഹേഷിന്‍റെ പ്രതികാരം

മികച്ച നടി : സുരഭി- മിന്നാമിനുങ്ങ്

മോഹന്‍ലാലിന് പ്രത്യേക ജൂറി പുരസ്കാരം

തിരക്കഥ : ശ്യാം പുഷ്കരന്‍- മഹേഷിന്‍റെ പ്രതികാരം

മികച്ച ശബ്ദ സംവിധാനം: ജയദേവന്‍- കാട് പൂക്കുന്ന നേരം

മികച്ച നടന്‍:അക്ഷയ്കുമാര്‍

മികച്ച സഹനടി: സൈറ വസിം

ബാലതാരം: ആദിഷ് പ്രവീണ്‍- കുഞ്ഞു ദൈവം

സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം: പിങ്ക്

ഫീച്ചര്‍ ഫിലിം: കസര്‍

ആക്ഷന്‍ ഡയറക്ടര്‍: പീറ്റര്‍ ഹെയ്ന്‍- പുലിമുരുകന്‍

സംഗീത സംവിധാനം: ബാബു പത്ഭനാഭ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിൽ പിതാവ് രണ്ട് പെൺമക്കളെ തൂക്കിലേറ്റി കൊലപ്പെടുത്തി; ആത്മഹത്യാശ്രമം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts