റെക്കോർഡ് പ്രദർശനവുമായി “1971 ബിയോണ്ട് ബോർഡേഴ്സ് “;ബെംഗളൂരുവിൽ ആദ്യ ദിവസം 40 പ്രദർശനം;പിന്നിലാക്കുന്നത് പുലി മുരുകനെ.

ബെംഗളൂരു : കേരളം കഴിഞ്ഞാൽ  ഏറ്റവും കൂടുതൽ മലയാളികൾ താമസിക്കുന്ന സ്ഥലമാണ് ബെംഗളൂരു എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല. കേരളത്തിന്റെ സ്വകാര്യ അഭിമാനം ബംഗളൂരു മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. തമിഴ്, കന്നട, തെലുഗ്, ഹിന്ദി സുഹൃത്തുക്കൾക്ക് മുന്നിൽ ലാലേട്ടനെ കുറിച്ച് പറയുമ്പോഴുള്ള വികാരം അതൊന്നു വേറെ തന്നെയാണ്.കഴിഞ്ഞ വര്ഷം ഇറങ്ങിയ മനമന്ത,ജനത ഗാരേജ്,മാന്യം പുലി,കണുപാപ എന്നീ തെലുഗു ചിത്രങ്ങള്‍ അന്യ നാട്ടുകാരുടെ മുന്നിലും മോഹന്‍ ലാലിന്‍റെ താര മൂല്യം ഉയര്‍ത്തി യിരിക്കുന്നു.

  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!

ഒരു പത്തു വര്ഷം മുന്‍പ് ബെന്ഗലൂരുവില്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നത് രണ്ടു തീയെറ്റരുകളില്‍ മാത്രമായിരുന്നു ശിവജി നഗറിലെ “സംഗീത”,മേക്രി സര്‍ക്കിള്‍ ലെ “മനോരഞ്ജന്‍” എന്നിവയായിരുന്നു അവ.പിന്നീട് മാര്‍ത്തഹള്ളിയിലെ “പാപ്പിലോണ്‍ ” ഇന്നത്തെ ഇന്നവോറ്റിവ് മള്‍ടിപ്ലെക്സ് മലയാള സിനിമകള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങി.പക്ഷെ ഇതെല്ലം കേരളത്തില്‍ റിലീസ് ചെയ്ത് ഏതാനും ദിവസങ്ങള്‍ക്കു ശേഷം മാത്രം.

എന്നാല്‍ ഇപ്പോള്‍ നഗരത്തിലെ ഇരുപതോളം സ്ക്രീനുകള്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങി അതും കേരളത്തിലെ  റിലീസ് ദിവസം തന്നെ.ഇന്ന് റിലീസ് ആകുന്ന മോഹന്‍ ലാല്‍ -മേജര്‍ രവി കൂട്ടുകെട്ടിന്റെ ” 1971 ബിയോണ്ട് ബോർഡേഴ്സ് ” ബെന്ഗലൂരുവില്‍  മറ്റൊരു നാഴിക കല്ലുകൂടി പിന്നിടുകയാണ്.  ആദ്യ ദിവസം നഗരത്തിലെ തീയെറ്റരുകളില്‍ 40 പ്രദര്‍ശനങ്ങള്‍ നടത്തുന്ന ആദ്യ മലയാള സിനിമ യായി മാറുകയാണ്‌.  മോഹന് ലാലിന്റ  തന്നെ സിനിമയായ   പുളിമുരുകന്റെ 35 പ്രദര്‍ശനം എന്നാ റെക്കോര്‍ഡ്‌  ആണ് പഴം കഥ ആകുന്നതു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശാപം മാറാത്ത കന്നഡ സിംഹാസനം; 70 വർഷത്തിനിടെ അഞ്ച് വർഷം തികച്ചത് വെറും 3 പേർ! ചരിത്രം ആവർത്തിക്കുന്നു; അറിയണം കർണാടക രാഷ്ട്രീയത്തിലെ ഈ ഞെട്ടിക്കുന്ന കഥകൾ
[masterslider id="10"]

Related posts