എറണാകുളത്തേക്ക് 3500 കോഴിക്കോടേക്ക് 2100 യാത്രക്കാരെ മുതലെടുത്ത് സ്വകാര്യ ബസുകൾ 

ബെംഗളൂരു: ഓണാവധിക്ക് ബെംഗളൂരുവിൽ നിന്ന് നാട്ടിലെത്താനാഗ്രഹിക്കുന്ന മലയാളികളെ മുതലെടുത്ത് സ്വകാര്യബസുകൾ. വിമാന ടിക്കറ്റിനേക്കാൾ കൂടിയ നിരക്കാണ് മിക്ക സ്വകാര്യ ബസുകളും ടിക്കറ്റിന് നിലവിൽ ഈടാക്കുന്നത്. ഉൽസവകാലങ്ങളിൽ നിരക്ക് വർദ്ധന പതിവാണെങ്കിലും, കൊള്ളയടി അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഈ മാസം ആറിന് ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് ടിക്കറ്റ് ഒന്നിന് 3500 രൂപ. ഇതേദിവസം വിമാനത്തിൽ പോയാൽ നിരക്ക് രണ്ടായിരത്തിനും നാലായിരത്തിനും ഇടയിൽ മാത്രമാണ്. കോഴിക്കോട്ടേയ്ക്കും കണ്ണൂരിലേക്കും ബസ് നിരക്ക് 2100 രൂപ. കേരളത്തിലേക്കുള്ള തീവണ്ടികളും, കേരള-കർണാടക ആർടിസി ബസുകളിലും ടിക്കറ്റ് ലഭിക്കാത്ത സാധാരണക്കാരോടാണ്…

Read More

കർണാടക, കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മറ്റന്നാൾ വരെ മത്സ്യബന്ധനം പാടില്ല 

കർണാടക: മോശം കാലാവസ്ഥയായതിനാൽ കർണാടക, കേരള ലക്ഷദ്വീപ് തീരങ്ങളിൽ സെപ്റ്റംബർ മൂന്നുവരെ മത്സ്യബന്ധനം പാടില്ലെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്നുള്ള തെക്കൻ തമിഴ്നാട് തീരം, തെക്കു-പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്നുള്ള തെക്കു- കിഴക്ക് ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Read More

മദ്യപിച്ചു വാഹനം ഓടിച്ചാൽ മാത്രമല്ല, മയക്കുമരുന്നടിച്ച് വാഹനമോടിച്ചാലും പിടി വീഴും

തിരുവനന്തപുരം : മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച് റോഡപകടങ്ങൾ വരുത്തുന്നത് തടയാൻ നടപടിയുമായി പോലീസ്. ഡ്രൈവർമാർ ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ അൽക്കോ സ്‌കാൻ ബസ് സംവിധാനമുപയോഗിച്ച്‌ ശാസ്ത്രീയമായി പരിശോധിച്ച് ഇനി നിയമ നടപടികൾ സ്വീകരിക്കും. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ആധുനിക ഉപകരണവും കിറ്റുമുപയോഗിച്ചായിരിക്കും പരിശോധന നടത്തുക. ഡ്രൈവറെ ബസിനുള്ളിൽ കയറ്റി ഉമിനീർ പരിശോധിച്ചാണ് ലഹരിയുപയോഗം അറിയുക. അര മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുകയും ചെയ്യും. രാജ്യത്ത് ആദ്യമായാണ് ഈ സംവിധാനം നടപ്പാക്കാൻ ഒരുങ്ങുന്നത്. പരിശോധനയ്ക്കുള്ള ആൽക്കോ സ്‌കാൻ ബസ് റോട്ടറി ക്ലബ്ബ് പോലീസിന് കൈമാറി.…

Read More

ബസിൽ തർക്കം, പോലീസ് പരിശോധനയിൽ കണ്ടെത്തിയത് എം.ഡി.എം.എ

ബെംഗളൂരു: ബെംഗളുരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന സ്വകാര്യ ബസില്‍ രണ്ട് പേർ തമ്മില്‍ തര്‍ക്കം. തുടര്‍ന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് ഇവരിൽ നിന്നും  മാരക ലഹരി മരുന്ന് ആയ എംഡിഎംഎ കണ്ടെടുത്തത്. ഇരുവരും ലഹരിയിലായിരുന്നു. തിരുവല്ല സ്വദേശി റോഷന്‍, ചങ്ങനാശേരി സ്വദേശി ഷാരോണ്‍ എന്നിവരെയാണ് ചേര്‍ത്തല പോലീസ് പിടികൂടിയത്. റോഷനെതിരെ കഞ്ചാവ് കടത്ത് അടക്കം 18 ഓളം കേസുകൾ നിലവിൽ ഉണ്ട്. കാപ്പയും ചുമത്തിയിട്ടുണ്ട്.

Read More

അതിജീവിത നല്‍കിയ ഹര്‍ജി; ഹൈക്കോടതിയില്‍ ഇന്ന് രഹസ്യവാദം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി മാറ്റിയതിനെതിരേ അതിജീവിത നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹര്‍ജിയില്‍ രഹസ്യവാദം വേണമെന്ന നടിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാകും ഹര്‍ജിയില്‍ പ്രത്യേക വാദം നടക്കുന്നത്. വിചാരണ എറണാകുളം പ്രത്യേക സിബിഐ കോടതിയില്‍ നിന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സിലേക്ക് മാറ്റിയതാണ് നടി ചോദ്യം ചെയ്യുന്നത്. വിചാരണക്കോടതി ജഡ്ജിയായിരുന്ന ഹണി എം വര്‍ഗീസ് കോടതി മാറിയ പശ്ചാത്തലത്തിലാണ് കേസും അങ്ങോട്ടേക്ക് മാറ്റിയത്. ഈ നടപടി നിയമവിരുദ്ധമാണെന്നും ഹണി എം വര്‍ഗീസിന്‍റെ ഭര്‍ത്താവും കേസിലെ എട്ടാം പ്രതി…

Read More

കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞു; എം വി ഗോവിന്ദന്‍ പകരക്കാരന്‍

തിരുവനന്തപുരം:  കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറിപദം ഒഴിഞ്ഞു. അനാരോഗ്യത്തെത്തുടര്‍ന്നാണ് കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിയുമായ എം് വി ഗോവിന്ദനാണ് പാര്‍ട്ടിയുടെ പുതിയ സംസ്ഥാന സെക്രട്ടറി. ഞായറാഴ്ച ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതിനു മുന്‍പായി അവൈലബിള്‍ പിബി യോഗവും ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തിരുന്നു. കോടിയേരിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിങ്കളാഴ്ച ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് പാര്‍ട്ടിയുടെ…

Read More

കർണാടകയിൽ നിന്ന് മോഷ്ടിച്ച ജീപ്പുമായി യുവാവ് അപകടത്തിൽ പെട്ടു

പുതുപ്പരിയാരം: കർണാടകയിൽ നിന്ന് മോഷ്ടിച്ച ജീപ്പുമായി നാട്ടിലെത്തിയ യുവാവ് കേരളത്തിൽ വാഹനാപകടത്തിൽ കുടുങ്ങിയതോടെ കർണാടക പോലീസ് പിടികൂടിയത് അന്തർ സംസ്ഥാന വാഹനമോഷ്ടാവിനെയും മോഷ്ടിച്ച വാഹനംവും. കേസിന് തുമ്പുണ്ടാക്കാൻ സഹായിച്ച ഹേമാംബിക നഗർ പോലീസിന് കർണാടക പൊലീസ് നന്ദി അറിയിച്ചു. മുട്ടുളങ്ങര മാഹാളി വീട്ടിൽ സുധിൽ ആണ് പോലീസ് പിടിയിലായത്. കർണാടക പോലീസ് ഹേമാംബിക നഗർ സ്റ്റേഷനിലെത്തി പ്രതിയെയും വാഹനത്തെയും കസ്റ്റഡിയിലെടുത്തു. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ പുതുപ്പരിയാരം ഭാഗത്ത് തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടു കൂടി ജീപ്പും ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം. സംഭവത്തിൽ ഓട്ടോ യാത്രക്കാരന് പരിക്കേറ്റു.…

Read More

സ്പെഷ്യൽ ബസ് ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു

ബെംഗളൂരു: കേരളത്തിലേക്ക് ഉള്ള സ്പെഷ്യൽ ബസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. സെപ്റ്റംബർ 2 മുതൽ 7 വരെയുള്ള സർവീസുകൾ ആണ് ആദ്യ ഘട്ടത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്കിംഗ് പൂർത്തിയാക്കുന്നതിനനുസരിച്ച് കൂടുതൽ സ്പെഷ്യൽ ബസുകൾ ലഭിക്കുമെന്ന് കേരള ആർടിസി ബെംഗളൂരു കൻട്രോളിംഗ് ഇൻസ്‌പെക്ടർ പി. ഗോവിന്ദൻ അറിയിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്കാണ് നിലവിൽ സ്പെഷ്യൽ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. മൈസൂർ റോഡിലെ സാറ്റ്ലൈറ്റ് ബസ് ടെർമിനലിൽ നിന്നാണ് സ്പെഷ്യൽ ബസുകൾ പുറപ്പെടുക. ബസുകളുടെ സമയം, റൂട്ട്, ടിക്കറ്റ് നിരക്ക്…

Read More

തെക്കൻ കേരളത്തിലേക്ക് സ്പെഷ്യൽ ബസുകൾ സേലം വഴി

ബെംഗളൂരു: ഓണം അവധിയോടനുബന്ധിച്ച് തെക്കൻ കേരളത്തിലേക്കുള്ള കേരള ആർടി സിയുടെ സ്പെഷ്യൽ ബസുകൾ പൂർണമായും സേലം, കോയമ്പത്തൂർ വഴിയാക്കിയത് യാത്രക്കാർക്ക് ഗുണകരം. മുൻ വർഷങ്ങളിൽ മൈസൂരു, കോഴിക്കോട് വഴിയാണ് തെക്കൻ കേരളത്തിലേക്ക് കൂടുതലും സർവീസുകൾ ഉണ്ടായിരുന്നത്. ഈ വഴിയുള്ള യാത്ര സമയവും കൂടുതൽ ആയിരുന്നു. അതുകൊണ്ട് തന്നെ യാത്രക്കാർ കൂടുതലും ആശ്രയിച്ചിരുന്നത് കർണാടക ആർടിസി യെയും പ്രൈവറ്റ് ബസുകളെയും ആയിരുന്നു.

Read More

കർണാടക- കേരള – ലക്ഷദ്വീപ് തീരങ്ങളിൽ നാളെ വരെ ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: കേരള-ലക്ഷദ്വീപ്-കർണ്ണാടക തീരങ്ങളിൽ നാളെ വരെ മൽസ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക്-കിഴക്കൻ അറബിക്കടലിലും, കർണ്ണാടക തീരത്തും അതിനോട് ചേർന്നുള്ള മധ്യ-കിഴക്കൻകടലിലും മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും കാലാവസ്ഥയ്ക്കും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മുന്നറിയിപ്പ് നൽകിയത്.

Read More
Click Here to Follow Us