സിൽവർ ലൈൻ; ബസവരാജ് ബൊമ്മെ – പിണറായി വിജയൻ ചർച്ച ഇന്ന്

ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്. സിൽവർ ലൈൻ പദ്ധതി മംഗളൂരു വരെ നീട്ടുന്നത് സംബന്ധിച്ച ചർച്ചയാണ് വിഷയം. തലശ്ശേരി-മൈസൂർ, നിലമ്പൂർ-നഞ്ചൻകോട് റെയിൽവെ പാതകൾ സംബന്ധിച്ച് ഇരു മുഖ്യമന്ത്രിമാരും തമ്മിൽ ചർച്ച നടത്തും. നേരത്തെ സിൽവർ ലൈൻ ഉൾപ്പടെ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രി തലത്തിൽ ചർച്ച ചെയ്യാൻ കേരളവും കർണാടകവും തമ്മിൽ ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ ധാരണയായിരുന്നു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സിൽവർ ലൈൻ പാത മംഗളൂരുവിലേക്ക് നീട്ടണം എന്നാണ് കേരളത്തിന്റെ…

Read More

കർണാടക സ്വദേശി കുഴഞ്ഞു വീണ് മരിച്ചു

തിരുവനന്തപുരം: അഗസ്ത്യാർ കൂടത്തിൽ ട്രക്കിംഗിന് പോയ കർണാടക സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കർണ്ണാടക ഷിമോഗ സ്വദേശി മുഹമ്മദ് റാഫി (49) ആണ് മരിച്ചത്. ഇന്നലെ രാവിലെ 37 പേർ അടങ്ങുന്ന സംഘമാണ് അഗസ്ത്യാർ കൂടത്തിലേയ്ക്ക് പോയത്. ബോണക്കാട് നിന്നും ഒൻപത് കിലോമീറ്റർ അകലെ അട്ടയാർ – ഏഴ് മടങ്ങ് എന്ന സ്ഥലത്ത് വച്ചാണ് മുഹമ്മദ് റാഫി കുഴഞ്ഞുവീണത്. വൈകുന്നേരം അഞ്ച് മണിക്ക് ആയിരുന്നു സംഭവം.

Read More

സിന്തറ്റിക് മയക്കുമരുന്ന് നിർമ്മാണം കേരളത്തിലും

തൃശൂർ: ബംഗളൂരു, ഗുജറാത്ത്, ഡൽഹിയിലെ സിന്തറ്റിക്ക് ഡ്രഗ് ഉദ്പാദന കേന്ദ്രങ്ങളിൽനിന്നുള്ള സംസ്‌കൃതവസ്തുക്കൾ വിദഗ്ദരെയും കേരളത്തിൽ എത്തിച്ച മയക്കു മരുന്ന് നിർമാണം വ്യാപിച്ചതായി റിപ്പോർട്ട്. തിരക്കേറിയ പട്ടണങ്ങൾ കേന്ദ്രീകരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരിമരുന്ന് നിർമ്മണം തുടങ്ങിയതായാണ് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ. വാഹനങ്ങളിൽ ഏജൻറുമാർ മുഖേനയും കൊറിയയും മറ്റും സംസ്‌കൃത വസ്‌തുക്കൾ കേരളത്തിലേക്ക് എത്തിച്ചതാണ് നിർമ്മാണത്തിനുള്ള സൗകര്യം ഉണ്ടാക്കുന്നത്. പല ആളുകൾ ഇത് എന്താണ് വസ്തുക്കൾ എന്ന് പോലും അറിയാതെ രഹസ്യമായി നിർമ്മിത കേന്ദ്രങ്ങളിൽ എത്തിച്ചു നൽകി ഡ്രഗുകൾ ഉണ്ടാക്കാൻ സഹായിക്കുന്നുണ്ട് . മയക്കു മരുന്നിന് അടിമകളായ…

Read More

ബ്ലൂടൂത്ത് സ്പീക്കറിനകത്ത് മയക്കു മരുന്ന് കടത്ത്, കൊച്ചിയിൽ യുവാവ് പിടിയിൽ

കൊച്ചി : കൊറിയർ വഴി ലക്ഷങ്ങൾ വില വരുന്ന മയക്ക്മരുന്ന് കടത്തിയ കേസിൽ ഒരാൾ പോലീസ് പിടിയിൽ. എറണാകുളം ചെങ്ങമനാട് നീലത്ത് പള്ളത്ത് വീട്ടിൽ അജ്മൽനെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. 200 ഗ്രാം എം.ഡി.എം.എ., 3.89 ഗ്രാം ഹാഷിഷ് ഓയിൽ, മൂന്ന് എൽ.എസ്.ഡി സ്റ്റാമ്പ് എന്നിവയാണ് കൊറിയർ വഴി വന്നത്. എം.ഡി.എം.എയ്ക്ക് മാത്രം 20 ലക്ഷം രൂപ വിലവരും. മുംബൈയിൽ നിന്നും രാഹുൽ എന്നയാളുടെ അഡ്രസിലാണ് മയക്കുമരുന്ന് വന്നത്. അങ്കമാലിയിലെ കൊറിയർ സ്ഥാപനത്തിൽ നിന്നും അജ്മൽ ഇത് കൈപ്പറ്റി മടങ്ങുമ്പോൾ പോലീസിന് ലഭിച്ച രഹസ്യ…

Read More

മസ്തിഷ്‌കമരണം സംഭവിച്ച മലയാളിയുടെ കൈകൾ ഇനി കർണാടക സ്വദേശിയിലൂടെ ജീവിക്കും

ബെംഗളൂരു: വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ച വിനോദിന്റെ കൈകൾ ഇനി കർണാടക സ്വദേശി അമരേഷി (25) ലൂടെ ജീവിക്കും. അവയവദാതാക്കളുടെ കുടുംബാംഗങ്ങള്‍ക്ക് ശസ്ത്രക്രിയക്ക് വിധേയരായവരെ കാണുന്നതിനായി ഒരുക്കിയ ചടങ്ങിൽ മരിച്ച വിനോദിന്റെ ഭാര്യ സുജാതയും മകളും കൊച്ചുമകനും അമരേഷിനെ കണ്ടത്. വിഗാരനിർഭയയായ നിമിഷങ്ങൾ കണ്ടുനിന്ന ഏവരുടെയും കണ്ണുകൾ നിറഞ്ഞു. ഡോ. സുബ്രഹ്‌മണ്യ അയ്യര്‍ സുജാതയെ ചൂണ്ടിക്കാണിച്ചപ്പോള്‍ അമരേഷ് ചെരിപ്പുകളൂരി, കുനിഞ്ഞ് പ്രവര്‍ത്തനക്ഷമമായ ഇടതുകൈകൊണ്ട് അവരുടെ ഇരുകാലുകളിലും തൊട്ടു. ആ കൈകള്‍ സുജാത വിതുമ്പലോടെ മുഖത്തോട് ചേര്‍ത്തു, ചുംബിച്ചു. മതിവരാതെ വീണ്ടും വീണ്ടും തഴുകി. വാഹനാപകടത്തെ…

Read More

ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് ലഹരി കടത്തി, യുവാവ് അറസ്റ്റിൽ

ആലപ്പുഴ : ബെംഗളൂരുവിൽ നിന്നും മാരക മയക്കുമരുന്ന് നാട്ടിലെത്തിച്ച്‌ വില്‍പന നടത്തുന്ന യുവാവിനെ പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ വെള്ളക്കിണര്‍ വാര്‍ഡ് നടുവില്‍പറമ്പില്‍ അബ്ദുല്‍ മനാഫാണ് (26) പിടിയിലായത്. കഴിഞ്ഞമാസം അറസ്റ്റിലായ റിന്‍ഷാദ്, ഇജാസ് എന്നിവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത് അബ്ദുല്‍ മനാഫാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് മനാഫിനെ അറസ്റ്റ് ചെയ്തത്. ബി.ടെക് ബിരുദധാരിയായ പ്രതി ബംഗളൂരുവില്‍ പോയി താമസിച്ചശേഷം മയക്കുമരുന്ന് വാങ്ങി മടങ്ങുകയായിരുന്നു പതിവ് രീതിയെന്ന് പോലീസ് പറഞ്ഞു. ബസിലാണ് സ്ഥിരം യാത്ര.

Read More

കേരള ഓണം ബമ്പർ 2022; 200 കോടി രൂപ കവിഞ്ഞ് വിൽപന

തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബമ്പർ വിൽപന 200 കോട‍ി കവിഞ്ഞു. ഇന്നലെ വൈകിട്ടോടെ 41.55 ലക്ഷം ഓണം ബമ്പർ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. റെക്കോർഡ് വിൽപ്പനയാണ് ഇക്കുറി ഓണം ബമ്പർനേടിയിരിക്കുന്നത് സെപ്റ്റംബർ 18 ന് നറുക്കെടുപ്പ് നടക്കുന്നത് വരെ വിൽപ്പന തുടരും. കഴിഞ്ഞ വർഷം 300 രൂപയായിരുന്ന ബമ്പറിന് ഇക്കുറി 500 രൂപയാക്കിയെങ്കിലും വിൽപ്പനയിൽ കുറവ് വന്നിട്ടില്ല. കഴിഞ്ഞ വർഷം 54 ലക്ഷം ഓണം ബമ്പർ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഇതിനകം ടിക്കറ്റ് വിൽപ്പനയിൽ ഈ വർഷത്തെ വിറ്റുവരവും ലോട്ടറി വകുപ്പിന്റെ അറ്റാദായവും 2021 ലെ…

Read More

ജാതിമതഭേദമില്ലാതെ തിരുവോണാഘോഷത്തിൽ മുഴുകി മലയാളികൾ

ബെംഗളൂരു: ഇന്ന് തിരുവോണം. സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഉത്സവത്തില്‍ മലയാളികള്‍. വറുതിയുടെ കര്‍ക്കിടത്തിന് ശേഷം സമൃദ്ധിയുടെ ചിങ്ങമാസത്തിലെ തിരുവോണം മലയാളിയുടെ ഉത്സവമാണ്. രണ്ട് വര്‍ഷം മഹാമാരിയുടെ കെട്ടില്‍പെട്ട് നിറംമങ്ങിയ ഓണം വീണ്ടും ആഘോഷമാക്കുകയാണ് മലയാളി. ഓണക്കോടിയും, പൂക്കളവും, സദ്യവും, വര്‍ണ്ണാഭമായ പരിപാടികളുമായി ലോകമെങ്ങുമുള്ള മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുകയാണ്. ഓണം എന്നത് മലയാളികൾക്ക് എന്നും കൂട്ടായ്മയുടെ ഉത്സവമാണ്. ഓണസദ്യയും പൂക്കളവും പുലിക്കളിയുമൊക്കെ കുടുംബത്തിനും കൂട്ടുകാർക്കൊപ്പവും ആഘോഷിക്കുന്നതാണ് മലയാളിയുടെ രീതി. അരിപ്പൊടിക്കോലങ്ങളെഴുതിയും പൂക്കളമിട്ടും തൃക്കാരയപ്പനെ പൂജിച്ചും മാവേലയെ മലയാളി വരവേല്‍ക്കും. അകലങ്ങളിലിരുന്നാണെങ്കിലും മനസ്സുകൊണ്ട് ഒന്നായി മലയാളികള്‍ ഓണമാഘോഷിക്കും.…

Read More

ലഹരിമരുന്ന് കേസിൽ നൈജീരിയൻ സ്വദേശിനി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനിയായ നൈജീരിയന്‍ യുവതി പോലീസ് പിടിയിൽ. നൈജീരിയന്‍ പൗരനായ ഒകാഫോര്‍ എസെ ഇമ്മാനുവലിന്‍റെ കൂട്ടാളിയാണ് യുവതി. പാലാരിവട്ടം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്ത് കൊച്ചിയിലെത്തിച്ചത്. ബെംഗളൂരുവില്‍ നിന്ന് ആറ് മാസത്തിനുള്ളില്‍ 4.5 കിലോഗ്രാം എംഡിഎംഎയാണ് സംഘം കേരളത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം. ഓഗസ്റ്റ് ഏഴിനാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറില്‍ നിന്ന് രണ്ട് കവറുകളിലായി 102.04 ഗ്രാം മയക്കുമരുന്നുമായി ഹാറൂണ്‍ സുല്‍ത്താന്‍ എന്നയാള്‍ അറസ്റ്റിലായത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍…

Read More

ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും

കൊച്ചി : സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും. ഓഗസ്റ്റ് 23 മുതൽ തുടങ്ങിയ കിറ്റുവിതരണമാണ് ഉത്രാട ദിനമായ ഇന്ന് അവസാനിക്കുന്നത്. റേഷൻ കടകളിലേക്കെത്തിച്ച 87 ലക്ഷം കിറ്റുകളിൽ ഇന്നലെ വൈകിട്ടു വരെയുള്ള കണക്കുകൾ പ്രകാരം 82 ലക്ഷം കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 14 ഉൽപ്പന്നങ്ങൾ അടങ്ങിയ കിറ്റാണ് ഇക്കുറി ഓണത്തിന് വിതരണം ചെയ്തത്. മിൽമ നെയ്യും ക്യാഷു കോർപ്പറേഷനിലെ കശുവണ്ടി പരിപ്പും ഇക്കുറി കിറ്റിൽ ഇടം പിടിച്ചു. കശുവണ്ടി 50 ഗ്രാം, മിൽമ നെയ് 50 മി.ലി ശബരി മുളക്…

Read More
Click Here to Follow Us