ഓൺലൈൻ തട്ടിപ്പ്, നൈജീരിയൻ സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: സൈബർ തട്ടിപ്പിലൂടെ 20 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ സ്വദേശി ബെംഗളൂരുവിൽ പിടിയിലായി. നൈജീരിയൻ സ്വദേശിയായ ഇമാനുവൽ ജെയിംസ് ലിഗബിട്ടിയാണ് കേരള പോലീസിന്റെ പിടിയിലായത്. കോഴിക്കോട് സിറ്റി സൈബർ പോലീസ് ബെംഗളൂരുവിൽ വച്ചാണ് ഇയാളെ പിടികൂടിയത്. മലയാളികളെ ഓൺലൈൻ തട്ടിപ്പിനിരയാകുന്ന നൈജീരിയൻ സംഘങ്ങളിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ഇയാളിൽ നിന്ന് ശേഖരിക്കുകയാണ് പോലീസ്. ആർബിഐയുടെ പേര് ഉപയോഗിച്ചും പ്രതി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾ ആർബിഐയിലെ മെയിൽ ഐഡി ഉപയോഗിച്ച്…

Read More

കേരളത്തിൽ 9 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: കേരളത്തിൽ അതിശക്തമായ മഴ ഈ മാസം 22 വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ആണ് ഇന്ന് യെല്ലോ അലേർട്ട് . മലയോര മേഖലകളിലും ലക്ഷദ്വീപിലും മഴ മുന്നറിയിപ്പുണ്ട്. അതേസമയം രണ്ട് ദിവസമായി സംസ്ഥാനത്ത് പെയ്യുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ 21 വരെ നിശ്ചയിച്ചിരുന്ന പോലീസ് കോൺസ്റ്റബിൾ തസ്‌തികയുടെ കായികക്ഷമതാ…

Read More

ബെംഗളൂരുവിൽ നിന്നും മയക്കുമരുന്നുമായി എത്തി, യുവതിയടക്കം 2 പേർ പിടിയിൽ

തൃപ്പൂണിത്തറ : മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി തൃപ്പൂണിത്തറ വടക്കേക്കോട്ട താമരകുളങ്ങര ശ്രീനന്ദനം വീട്ടിൽ മേഘ്‌ന, കാമുകൻ മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി തടിയംകുളം വീട്ടിൽ ഷാഹിദ് എന്നിവരെ തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് പിടികൂടി. പോലീസ് പ്രതികളെ ഇൻസ്റ്റാഗ്രാം വഴി ബന്ധപ്പെട്ട ലഹരി വേണം എന്ന വ്യാജേന കെണിയൊരുക്കി ചാത്താരി വൈമിതി റോഡു വശത്ത് നിന്ന് പിടികൂടുകയായിരുന്നു. ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ കാക്കനാട്ടെ വാടക വീട്ടിലെത്തിച്ച്‌ ചെറിയ പൗച്ചുകളിലാക്കി കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മുന്നോട്ട് നയിക്കുകയായിരുന്നു ഇവരുടെ രീതി. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ മേഘ്‌ന ആദ്യ…

Read More

മൂന്നു മാസത്തിനുള്ളിൽ ടൂറിസ്റ്റ് ബസുകളെല്ലാം വെള്ള നിറത്തിലേക്ക് മാറ്റണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: എല്ലാ ടൂറിസ്റ്റ് ബസുകളും മൂന്ന് മാസത്തിനുള്ളിൽ വെള്ള നിറമാക്കണമെന്ന് ഗതാഗത വകുപ്പിന്റെ നിർദ്ദേശം. ഫിറ്റ്നസ് കാലയളവ് അവസാനിക്കുന്നത് വരെ കാത്തിരിക്കാതെ ഏകീകൃത നിറം അടിക്കണം. ബസുകളിലെ നിയമലംഘനങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് നടപടി കർശനമാക്കുന്നത്. കഴിഞ്ഞ വർഷം ജൂണിലാണ് ഏകീകൃത കളർ സ്കീം പ്രാബല്യത്തിൽ വന്നത്. അതിനുമുമ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളുള്ള ബസുകൾക്ക് രണ്ട് വർഷത്തെ സാവകാശം നൽകിയിരുന്നു. നിലവിലുള്ള നിയമലംഘനങ്ങളുടെ പശ്ചാത്തലത്തിൽ ഇളവ് നൽകേണ്ട എന്നാണ് തീരുമാനം. ടൂറിസ്റ്റ് ബസ് ഡ്രൈവർമാർക്കുള്ള പരിശീലനവും പരിഗണനയിലുണ്ട്. അമിതവേഗം, അശ്രദ്ധമായ ഡ്രൈവിംഗ്, മദ്യപിച്ച് വാഹനമോടിക്കൽ എന്നിവയ്ക്ക് ശിക്ഷിക്കപ്പെട്ടവരേയും…

Read More

കേരളത്തിൽ നാളെ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്. കോട്ടയം, എറണാകുളം, മലപ്പുറം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബർ 9 മുതൽ 11 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.

Read More

കഞ്ചാവ് കേസിലെ പ്രതി ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: കേരളത്തിലേക്ക് കഞ്ചാവെത്തിച്ച്‌ വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയെ പോലീസ് ബെംഗളൂരുവിൽ നിന്നും പിടികൂടി. ചെര്‍ക്കാപ്പാറയിലെ അസ്രു എന്ന് വിളിക്കുന്ന എ.ജി. അസ്ഹറുദ്ദീനെയാണ് പോലീസ് പിടികൂടിയത്. ബേക്കല്‍ ഡിവൈ.എസ്.പി സി.കെ. സുനില്‍കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ യു.പി. വിപിന്റെ നിര്‍ദേശാനുസരണം ബേക്കല്‍ എസ്.ഐ എം. രജനീഷും സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ സന്തോഷ്‌ കെ. ഡോണ്‍, സനീഷ് കുമാര്‍ എന്നിവരുമാണ് ഇയാളെ പിടികൂടിയത്. ഇക്കഴിഞ്ഞ ആഗസ്റ്റ് ഏഴിന് അസ്ഹറുദ്ദീന്റെ വീട്ടില്‍ വില്പനക്കായി സൂക്ഷിച്ച രണ്ടുകിലോ കഞ്ചാവ് പോലീസ് പിടികൂടിയിരുന്നു. കേസിലെ ഒന്നാം…

Read More

ഭാരത് ജോഡോ ഇന്ന് കേരളം കടക്കും, നാളെ മുതൽ കർണാടകയിൽ

മലപ്പു​റം: രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാത്ര ഇ​ന്ന് കേ​ര​ളം ക​ട​ക്കും. 19 ദി​വ​സ​ത്തെ കേ​ര​ള​ത്തി​ലെ പര്യടനത്തിന് ശേ​ഷം ക​ര്‍​ണാ​ട​ക​യി​ലേ​ക്കാ​ണ് യാ​ത്ര പ്ര​വേ​ശി​ക്കു​കയാണ്. നാളെ ​ഗു​ണ്ട​ല്‍​പേ​ട്ട​യി​ല്‍ നിന്ന് 21 ദി​വ​സ​ത്തെ ക​ര്‍​ണാ​ട​ക പ​ര്യ​ട​നം ആ​രം​ഭി​ക്കും. കേ​ര​ള​ത്തി​ലെ യാ​ത്ര​യി​ല്‍ പ്ര​തീ​ക്ഷി​ച്ച​തി​ലും വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യെ​ന്നും കോ​ണ്‍​ഗ്ര​സി​ന്‍റെ തി​രി​ച്ചു വ​ര​വി​നാ​യി ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വാ​ണി​തെ​ന്നും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ല്‍ പറഞ്ഞു.

Read More

ബെംഗളൂരുവിൽ നിന്ന് ലഹരി മരുന്ന് കടത്തുന്നത് കൂടുതലും ട്രെയിൻ മാർഗം

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും ട്രെയിൻ വഴി എം.ഡി.എം.എ ഉൾപ്പെടെയുള്ള സിന്ററ്റിക് ലഹരി മരുന്നുകൾ കേരളത്തിലേക്ക് ഒഴുകുന്നു. ചെറിയ കവറുകളിൽ ശരീരത്തിലും വസ്‌ത്രത്തിലും ഭദ്രമായി ഒളിപ്പിച്ച്‌ കടത്താമെന്നതിനാൽ എം.ഡി.എം.എയുടെ ഒഴുക്ക് വർധിക്കുകയാണ്. എക്സൈനും പോലീസിനും ഇവരെ പിടികൂടാനും വളരെ പ്രയാസകരമാണ്. വിവരങ്ങൾ സംഘത്തിൽപ്പെട്ടവരിൽ നിന്ന് ചെരുമ്പോൾ ആണ് അന്വേഷണ സംഘത്തിന് പിടികൂടാൻ കഴിയുക. രഹസ്യാന്വേഷണത്തിന്റെയും നിരീക്ഷണത്തിന്റെയും ഭാഗമായ ഇത്തരക്കാരെ പിടികൂടാനാകൂ. ഗന്ധമില്ലാത്തതിനാൽ വീട്ടുകാർക്ക് ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനും കഴിയില്ല. കാരണം മറ്റ് ലഹരിവസ്‌തുക്കളേക്കാൾ എം.ഡി.എം.എ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നത്. മദ്യം, കഞ്ചാവ് ഇവയുടെ ഉപയോക്താക്കൾക്ക് വേഗം മനസിലാക്കാനും…

Read More

ഇന്നത്തെ ഹർത്താൽ നിയമവിരുദ്ധമെന്ന് ഹൈക്കോടതി

കൊച്ചി : എൻഐഎ റെയ്ഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെ പോപ്പുലർ ഫ്രണ്ട് നടത്തുന്ന മിന്നൽ ഹർത്താൽ നിയമവിരുദ്ധമെന്ന് ഹൈക്കോടി. ഹർത്താൽ നടത്തരുതെന്ന് കോടതി വിധിക്കെതിരായ നടപടി കോടതിയലക്ഷ്യത്തിന് ആഹ്വാനം ചെയ്തവർക്കെതിരെയും ആക്രമണങ്ങൾ അഴിച്ചുവിടുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്നും കോടതി പറഞ്ഞു. മിന്നൽ ഹർത്താലിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഹർത്താൽ അനുകൂലികളുടെ ആക്രമണങ്ങളിൽ നിന്നും പൊതു-സ്വകാര്യ സ്വത്ത് സംരക്ഷിക്കാൻ പോലീസ് നടപടി ഉറപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. നിയമവിരുദ്ധ ഹർത്താലിനെ പിന്തുണയ്ക്കുന്നവരെ നിരീക്ഷിക്കണം. പൊതുമുതൽ, നശിപ്പിച്ചവർക്കെതിർക്കെതിരെ കേസ് എടുക്കണമെന്നും ഇതിന്റെ വിശദാംശങ്ങൾ അറിയിക്കണമെന്നും…

Read More

സംസ്ഥാനത്ത് നാളെ ഹർത്താൽ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചു . പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള സർക്കാരിന്റെ ഭരണകൂടത്തിനെതിരെയാണ് ഹർത്താലെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി പറഞ്ഞു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി അറിയിച്ചു.

Read More
Click Here to Follow Us