തുടർ തോൽവികളിൽ മടുത്ത് ആരാധകർ! ബ്ലാസ്റ്റേഴ്സ്-ബി.എഫ്.സി മൽസരത്തിൻ്റെ ടിക്കറ്റുകൾ ഇനിയും ബാക്കി!

ബെംഗളൂരു: ഈ ശനിയാഴ്ചയാണ് ചിരവൈരികളായ കേരളാ ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും തമ്മിലുള്ള മൽസരം ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ. കേരള ബ്ലാസ്‌റ്റേഴ്സ് “ഹോം എവേ ഹോം” എന്ന് വിളിക്കുന്ന ബെംഗളൂരുവിൽ ടിക്കറ്റ് വിൽപ്പന മന്ദഗതിയിലാണ്. ബെംഗളൂരു എഫ് സി ആരാധകർക്കായി മാറ്റി വച്ചിട്ടുള്ള എല്ലാ സ്റ്റാൻ്റുകളിലേയും ബുക്കിംഗ് കഴിഞ്ഞതായാണ് ബുക്കിംഗ് വെബ്സൈറ്റായ “പേടിഎം ഇൻസൈഡർ” കാണിക്കുന്നത് അതേസമയം ബ്ലാസ്റ്റേഴ്സിൻ്റെ ആരാധകർക്കായി മാറ്റി വച്ചിരിക്കുന്ന നോർത്ത് സ്റ്റാൻ്റിൽ നിരവധി ടിക്കറ്റുകൾ ഇപ്പോഴും ലഭ്യമാണ്. ഈ ഐ.എസ്.എൽ സീസണിൽ ബ്ലാസ്റ്റേഴ്സിസിൻ്റെ പ്രകടനം ആശാവഹമല്ല എന്ന് മാത്രമല്ല തികച്ചും നിരാശപ്പെടുത്തുന്നതു…

Read More

ഐഎസ്എലില്‍ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം; മത്സരം ബെംഗളൂരുവിന്റെ തട്ടകമായ ശ്രീകണ്ഡീരവ സ്റ്റേഡിയത്തിൽ

ഐഎസ്എലില്‍ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ആദ്യ സെമിയുടെ രണ്ടാംപാദ മത്സരത്തില്‍ മുംബൈ ബാംഗ്ലൂരുവിനെ നേരിടും. രാത്രി 7.30ന് ബെംഗ്ലൂരിുവിന്റെ തട്ടകമായ ശ്രീകണ്ഡീരവ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ പാദ സെമിയില്‍ എതിരില്ലാത്ത ഒരുഗോളിന് ബെംഗ്ലൂരു ജയിച്ചിരുന്നു. ആദ്യ പാദ സെമിയില്‍ മുംബൈ സിറ്റിയെ അവരുടെ തട്ടകത്തില്‍ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസത്തോടെയെത്തുന്ന ബാംഗ്ലൂരുവിന് അനൂകൂലമായി നിരവധി ഘടങ്ങളാണുള്ളത്. ഗോള്‍ വ്യത്യാസത്തില്‍ ഒരു ഗോള്‍ മുന്നില്‍. തുടര്‍ച്ചയായ 10 വിജയങ്ങള്‍. സുനില്‍ ഛേത്രി നയിക്കുന്ന മുന്നേറ്റനിര. സന്ദേശ് ജിങ്കന്‍, ബ്രൂണോ റാമിറസ് സഖ്യത്തിന്റെ പ്രതിരോധം. നിര്‍ണായക മത്സരത്തിന് ഇറങ്ങുന്നത് സ്വന്തം…

Read More

ഐഎസ്എൽ സെമിയിൽ ഗോൾ രഹിത സമനില

ഹൈദരാബാദ് : തുടര്‍ച്ചയായ രണ്ടാം തവണയും ഐ എസ് എല്‍ ചാമ്പ്യന്‍ഷിപ്പ് നേട്ടത്തിലേക്ക് അടുക്കാന്‍ ഹൈദരാബാദ് എഫ് സിയും സീസണിലെ മികച്ച ഫോമില്‍ പന്ത് തട്ടുന്ന എ ടി കെ മോഹന്‍ ബഗാനും നേര്‍ക്കുനേര്‍ കളത്തിലെത്തിയപ്പോള്‍ ഗോള്‍ രഹിതസമനില. കഴിഞ്ഞ സീസണില്‍ സെമിയിലേറ്റ പരാജയത്തിന് കണക്ക് തീര്‍ക്കാന്‍ എ ടി കെയും അതേ എതിരാളികളെ വീണ്ടും തോല്‍പ്പിച്ച്‌ കലാശപ്പോരിന് ഇറങ്ങാന്‍ ഹൈദരാബാദും തുനിഞ്ഞെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. രണ്ടാം ലെഗ് മത്സരം തിങ്കളാഴ്ച നടക്കും

Read More

ബെംഗളൂരുവിന് ജയം

ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയോട് തോറ്റു. 1-0നായിരുന്നു ബെംഗളൂരുവിന്റെ ജയം. 32-ാം മിനിറ്റില്‍ റോയ് കൃഷ്ണയാണ് ഗോള്‍ നേടിയത്. കളം നിറഞ്ഞ് കളിച്ചെങ്കിലും ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കാത്തത് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായി. തോറ്റെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനം നിലനിര്‍ത്തി. ബെംഗളൂരു അഞ്ചാമതാണ്.

Read More

ഐഎസ്എൽ ആദ്യ പകുതിയിൽ ഗോൾ വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് 

ബെംഗളൂരു: ഐഎസ്‌എല്ലില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ നിര്‍ണായക മത്സരത്തിന്‍റെ ആദ്യപകുതിയില്‍ ഗോള്‍ വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. 32-ാം മിനുറ്റില്‍ റോയ് കൃഷ്‌ണ വല ചലിപ്പിച്ചതോടെ ബിഎഫ്‌സിയുടെ മുന്‍തൂക്കത്തോടെ 1-0ന് ആദ്യപകുതി അവസാനിച്ചു. സീസണില്‍ റോയിയുടെ അഞ്ചാം ഗോളാണിത്. ഹാവി ഫെര്‍ണാണ്ടസിന്‍റേതായിരുന്നു അസിസ്റ്റ്. വീണ്ടുമൊരിക്കല്‍ കൂടി മോശം പ്രതിരോധമാണ് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായത്. സഹല്‍ അബ്‌ദുല്‍ സമദ് അക്രോബാറ്റിക് ഷോട്ടുകള്‍ക്ക് ഉള്‍പ്പടെ ശ്രമിച്ചെങ്കിലും ഗോള്‍ബാറിനെ ഭേദിച്ചില്ല. രണ്ട് മിനുറ്റ് ഇഞ്ചുറിസമയവും ബ്ലാസ്റ്റേഴ്‌സിന് മുതലാക്കാന്‍ കഴിയാതെപോയി.

Read More

നോര്‍ത്തീസ്റ്റ് യുണൈറ്റഡ് എഫ്സിയ്ക്കെതിരെ വിജയം നേടി ബെംഗളൂരു എഫ്സി

ബെംഗളൂരു: നോര്‍ത്തീസ്റ്റ് യുണൈറ്റഡ് എഫ്സിയ്ക്കെതിരെ ഏകപക്ഷീയമായ ഒരു ഗോള്‍ വിജയം നേടി ബെംഗളൂരു എഫ്സി. മത്സരം അവസാനിക്കുവാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ ബെംഗളൂരു വിജയം കുറിച്ചത്. ഐഎസ്‌എലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ബെംഗളൂരു എഫ്സി നോര്‍ത്തീസ്റ്റ് യുണൈറ്റഡ് എഫ്സി പോരാട്ടത്തിന് ആവേശകരമായ അന്ത്യം. മത്സരം സമനിലയിലേക്ക് പോകുമെന്ന തോന്നിച്ച നിമിഷത്തില്‍ മത്സരത്തിന്റെ 87ാം മിനുട്ടിലാണ് നോര്‍ത്തീസ്റ്റ് യുണൈറ്റഡിന്റെ ഹൃദയങ്ങള്‍ തകര്‍ത്ത ഗോള്‍ അലന്‍ കോസ്റ്റ നേടിയത്. ബെംഗളൂരു വിജയം ഉറപ്പിച്ചുവെന്ന് കരുതിയപ്പോള്‍ നോര്‍ത്തീസ്റ്റ് ഇഞ്ചുറി ടൈമില്‍ ഗോള്‍ മടക്കിയെങ്കിലും…

Read More

ഐ.എസ്.എൽ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം

കൊച്ചി : കോവിഡ് മഹാമാരിയുടെ രണ്ട് വർഷങ്ങളുടെ കണക്കുതീർത്ത് കലൂർ ജവർലാൽ നെഹ്റുവിനെ മഞ്ഞക്കടലാക്കിയ പതിനായിരങ്ങളെ സാക്ഷിയാക്കി ഐ.എസ്.എൽ ഒമ്പതാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഗംഭീര ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചത്. ബ്ലാസ്റ്റേഴ്സ് പരമ്പരാഗതമായ മഞ്ഞയും നീലയും കുപ്പായത്തിലും ഈസ്റ്റ് ബംഗാൾ വെള്ള ജേഴ്സിയിലുമാണ് കളിക്കിറങ്ങിയത്. ഇവാൻ കല്യൂഷിനി ഇരട്ടഗോളുകളുമായി കളിയിലെ താരമായപ്പോൾ ലൂണ ഒരു ഗോളുമായി കളം നിറഞ്ഞു. അലക്സാണ് ഈസ്റ്റ്ബംഗാളിന്റെ ആശ്വാസ ഗോൾ നേടിയത്. ഇന്നത്തെ മത്സരം ബെംഗളൂരു –…

Read More

ബെംഗളൂരുവിന്റെ ചരിത്രത്തിൽ ഇതാദ്യം; ഐഎസ്എൽ ഫൈനലിന്റെ ലൈവ് സ്ട്രീമിങ് കാണാനെത്തിയത് മൂവായിരത്തിലധികം ആളുകൾ

ബെംഗളൂരു : ഗോവയിൽ വെച്ച് നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 ഫൈനൽ കൂട്ടമായി കാണാൻ ബാംഗ്ലൂർ മലയാളീസ് സ്‌പോർട് ക്ലബ് ഒരുക്കിയ ലൈവ് സ്ട്രീമിങ് കാണാൻ ഐഎസ്എൽ ഫാൻ പാർക്കിൽ എത്തിയത് മൂവായിരത്തിലധികം ആളുകൾ. കേരളം സമാജം ബെംഗളൂരു, മഞ്ഞപ്പട ബെംഗളൂരു എന്നിവരുടെ സഹകരണത്തോടെ ആണ് ബാംഗ്ലൂർ മലയാളീസ് സ്‌പോർട് ക്ലബ് തത്സമയ സംപ്രേക്ഷണം സംഘടിപ്പിച്ചത്. ഗോവ മഡ്ഗാവിലെ ഫത്തോര്‍ഡ സ്‌റ്റേഡിയത്തിലായിരുന്നു ഫൈനല്‍. 2014, 2016 സീസണുകള്‍ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ പ്രവേശിക്കുന്നത് ഇതാദ്യമായാണ്. എന്നാൽ മഞ്ഞപ്പടയുടെ ആദ്യ കിരീട ധാരണം…

Read More

ബെംഗളൂരുവിന്റെ പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ചു.

പനാജി: ഐഎസ്‌എൽ ഇന്നലെ നടന്ന മത്സരത്തില്‍ എടികെ മോഹന്‍ ബാഗാനെതിരെ ബെംഗളൂരു എഫ്‌സിക്ക് തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് എടികെ ബെംഗളൂരുവിനെ കീഴടക്കിയത്. തോല്‍വിയോടെ ബെംഗളൂരുവിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചപ്പോള്‍, എടികെ പ്രതീക്ഷകള്‍ സജീവമാക്കി. മത്സരത്തിന്‍റെ ആദ്യ പകുതിയുടെ അധിക സമയത്ത് ഫ്രീകിക്കിലൂടെ ലിസ്റ്റണ്‍ കൊളാസോയാണ് എടികെയ്‌ക്കായി ആദ്യം ലക്ഷ്യം കണ്ടത്. തുടര്‍ന്ന് 85ാം മിനിറ്റിലാണ് മന്‍വീര്‍ സിങ്ങിന്‍റെ ഗോള്‍ നേട്ടം. ജയത്തോടെ 18 മത്സരങ്ങളില്‍ 34 പോയിന്‍റുള്ള എടികെ മൂന്നാമത് തുടരുകയാണ്. 19 മത്സരങ്ങളില്‍ 26 പോയിന്‍റുള്ള ബെംഗളൂരു ആറാം സ്‌ഥാനത്താണ്…

Read More

ഐഎസ്എൽ ; ബെംഗളുരു എഫ്‌സിക്ക് ദയനീയ തോൽവി

ബെംഗളൂരു : ജിഎംസി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് അസൈൻമെന്റിൽ ബെംഗളുരു എഫ്‌സിക്ക് ദയനീയ തോൽവി. 3-1 ന് ആണ് മുംബൈ സിറ്റി എഫ്‌സി ബെംഗളൂരു എഫ്‌സിയെ പരാജയപ്പെടുത്തിയത്. അപാരമായ സംയമനത്തോടെ ഉള്ള കിക്കിൽ ഇഗോർ അംഗുലോ (9′) പെനാൽറ്റി ഗോളാക്കി മാറ്റി. ക്ലീറ്റൺ സിൽവ (20′) പിന്നീട് ഒരു മികച്ച ലോംഗ്-റേഞ്ച് ഡയറക്ട് ഫ്രീ-കിക്കിലൂടെ സ്കോർ ചെയ്തു, ഗെയിമിനെ തുല്യ നിലയിലേക്ക് കൊണ്ടുവന്നു.

Read More
Click Here to Follow Us