സ്വ​​​ന്തം കാ​​​ണി​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ൽ ബ്ലാസ്റ്റേഴ്സ് ഇന്ന് ജീവന്മരണപോരാട്ടത്തിന്.

  കൊച്ചി: സ്വന്തം കാണികള്‍ക്ക് മുന്നിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ജീവന്മരണപോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന ഹോം മത്സരത്തിൽ ചെന്നൈയിന്‍ എഫ് സിയാണ് എതിരാളികള്‍. രാത്രി എട്ടിനാണ് മത്സരം തുടങ്ങുന്നത്. അവസാന നാലില്‍ നിന്ന് അധികം അകലെയല്ല കേരള ബ്ലാസ്റ്റേഴ്സ്. ജംഷഡ്പൂരും ഗോവയും ഈയാഴ്ച ജയം കൈവിട്ടതോടെ മഞ്ഞപ്പട വീണ്ടും പ്ലേ ഓഫ് പ്രതീക്ഷകളിലായി. എങ്കിലും ഇന്ന് തോറ്റാൽ ബ്ലാസ്റ്റേഴ്സിന് ഈ സീസണിലെ കിരീടപ്രതീക്ഷകള്‍ അവസാനിപ്പിക്കാം. 24 പോയിന്റുമായി അ‌ഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന്‍റെ അവസാന മത്സരം ബംഗളൂരുവിന്‍റെ തട്ടകത്തിലാണ്. ചെന്നൈയിൽ വിനീതിന്‍റെ…

Read More

ബ്ലാസ്റ്റേഴ്സിന് വീണ്ടും ഗോൾ രഹിത സമനില.

ആദ്യ ജയം തേടി ഇറങ്ങിയ ബ്ലാസ്റ്റേഴ്സും ജെംഷെഡ്പൂരും പക്ഷെ കൊച്ചിയിലെ  മുപ്പത്തി ആറായിരം കാണികളുടെ മുൻപിൽ നടന്ന മത്സരത്തിൽ ഗോൾ രഹിത സമനിലയിൽ കളി അവസാനിപ്പിക്കുക ആയിരുന്നു. കളിയുടെ ഭൂരിഭാഗം സമയത്തും ബോൾ കയ്യിൽ വച്ച ബ്ലാസ്റ്റേഴ്‌സ് മിഡ്‌ഫീൽഡ് പക്ഷെ മികച്ച അവസരങ്ങൾ ഉണ്ടാകുന്നതിൽ പരാജയപ്പെട്ടു. അതേസമയം  ജെംഷെഡ്പൂരിനു കിട്ടിയ അവസരങ്ങൾ മുതലാകാനും അവർക്കു ആയില്ല, ബ്ലാസ്റ്റേഴ്‌സ് ഗോളി രാഹുബ്ക്ക യുടെ മിന്നുന്ന സേവുകളാണ് ബ്ലാസ്റ്റേഴ്സിന് സമനിലയുമായി രക്ഷപെടാൻ സഹായിച്ചത്. ടൂർണമെന്റിലെ ഇതേവരെ ഇറങ്ങിയ ഏക വിദേശ ഗോളി എന്ന നിലക്ക്ഒത്ത പ്രകടനം തന്നെ അദ്ദേഹം നടത്തി. നല്ല റിഫ്ലെക്സും…

Read More

വീണ്ടും സമനില, കളം നിറഞ്ഞു കളിച്ചു നോർത്തീസ്റ്റ്.

ഉത്‌ഘാടന മത്സരത്തിലെ അലസതയെല്ലാം മാച്ചുകളഞ്ഞ രണ്ടാം മത്സരത്തിൽ നോർത്തിയ്സ്റ് ഗുവഹാത്തിയിലെ നിറഞ്ഞ സ്റ്റേഡിയത്തിൽ ജെംഷെഡ്പൂർ ഫ്‌സിയെ  തൊണ്ണൂറു മിനുട്ടും വെള്ളം കുടിപ്പിച്ചു. കളം നിറഞ്ഞു കളിച്ച നോർത്ത് ഈസ്റ്റ് തന്നെയാണ് ഇന്ന് കളിയുടെ ഗതി നിർണയിച്ചത്. എന്നാൽ ജെംഷെഡ്പൂരിനു  ഇടയ്ക്കു കിട്ടിയ നല്ല അവസരങ്ങൾ മുതലാക്കാനും കഴിഞ്ഞില്ല. നിശ്ചിത സമയത്തിലും രണ്ടു ടീമിനും ഗോളിലൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും കാണികളെ മുഴുവൻ സമയവും ആവേശത്തിൽ നിർത്താൻ ഇന്നത്തെ കളിക്കായി. ഇന്ത്യൻ സൂപ്പർലീഗിനു സുപരിചിതനായ ഒരുപറ്റം കളിക്കാരും ആയി ഇറങ്ങിയ ആശാന്റെ ടീമിനെതിരെ യുവ നോർതേയ്സ്റ്റ്പട തുടക്കത്തിലേ താളം കണ്ടെത്തി. മലയാളികളെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാവുന്ന ഒരു നിമിഷം, മൂന്നു മലയാളികൾ…

Read More

ബ്ലാസ്റ്റേഴ്സിന് തിളക്കമില്ലാത്ത തുടക്കം.

ഇന്ത്യൻ സൂപ്പർലീഗിന്റെ നാലാം സീസണിലെ ഉത്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സും  കൊൽക്കത്തയും വിരസമായ തൊണ്ണൂറു മിനിറ്റ് കളിക്ക് ശേഷം ഒരു ഗോൾ പോലും അടിക്കാതെ ഓരോ പോയിന്റ് വീതം പങ്കിട്ടെടുത്തു് സമനിലയിൽ പിരിഞ്ഞു.  ഈ സീസണിലെ കൊൽക്കത്തയുടെ പ്രമുഖ സൈനിംഗുകൾ ആയ റോബി കെയ്ൻ, കാൾ  ബേക്കർ, ജയേഷ് റാണെ, അശുതോഷ് മെഹ്ത എന്നിവരുടെ അഭാവവും,  സ്റ്റേഡിയം നിറഞ്ഞു നിന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പിന്തുണയും, കൂടെ ഉണ്ടായിട്ടും മുൻ ചാമ്പ്യന്മാരെ മുട്ടുകുത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് ആയില്ല എന്നുള്ളത് ബ്ലാസ്റ്റേഴ്സിന്റെ  ഇന്നത്തെ കളിയുടെ നിലവാരം വിളിച്ചു പറയുന്നു. മധ്യനിരയും ഫോർവേഡ്‌സും പ്രതീക്ഷക്കൊത്തു ഉയരാതെപോയപ്പോൾ അല്പമെങ്കിലും ആശ്വാസം നൽകിയത് ബ്ലാസ്റ്റേഴ്‌സ് ഡിഫെൻസ് മാത്രം ആണ്.…

Read More
Click Here to Follow Us