സ്വ​​​ന്തം കാ​​​ണി​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ൽ ബ്ലാസ്റ്റേഴ്സ് ഇന്ന് ജീവന്മരണപോരാട്ടത്തിന്.

  കൊച്ചി: സ്വന്തം കാണികള്‍ക്ക് മുന്നിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ജീവന്മരണപോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന ഹോം മത്സരത്തിൽ ചെന്നൈയിന്‍ എഫ് സിയാണ് എതിരാളികള്‍. രാത്രി എട്ടിനാണ് മത്സരം തുടങ്ങുന്നത്. അവസാന നാലില്‍ നിന്ന് അധികം അകലെയല്ല കേരള ബ്ലാസ്റ്റേഴ്സ്. ജംഷഡ്പൂരും ഗോവയും ഈയാഴ്ച ജയം കൈവിട്ടതോടെ മഞ്ഞപ്പട വീണ്ടും പ്ലേ ഓഫ് പ്രതീക്ഷകളിലായി. എങ്കിലും ഇന്ന് തോറ്റാൽ ബ്ലാസ്റ്റേഴ്സിന് ഈ സീസണിലെ കിരീടപ്രതീക്ഷകള്‍ അവസാനിപ്പിക്കാം. 24 പോയിന്റുമായി അ‌ഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന്‍റെ അവസാന മത്സരം ബംഗളൂരുവിന്‍റെ തട്ടകത്തിലാണ്. ചെന്നൈയിൽ വിനീതിന്‍റെ അവസാന മിനിററ്…

Read More