ബ്ലാസ്റ്റേഴ്സിന് തിളക്കമില്ലാത്ത തുടക്കം.

ഇന്ത്യൻ സൂപ്പർലീഗിന്റെ നാലാം സീസണിലെ ഉത്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സും  കൊൽക്കത്തയും വിരസമായ തൊണ്ണൂറു മിനിറ്റ് കളിക്ക് ശേഷം ഒരു ഗോൾ പോലും അടിക്കാതെ ഓരോ പോയിന്റ് വീതം പങ്കിട്ടെടുത്തു് സമനിലയിൽ പിരിഞ്ഞു.  ഈ സീസണിലെ കൊൽക്കത്തയുടെ പ്രമുഖ സൈനിംഗുകൾ ആയ റോബി കെയ്ൻ, കാൾ  ബേക്കർ, ജയേഷ് റാണെ, അശുതോഷ് മെഹ്ത എന്നിവരുടെ അഭാവവും,  സ്റ്റേഡിയം നിറഞ്ഞു നിന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പിന്തുണയും, കൂടെ ഉണ്ടായിട്ടും മുൻ ചാമ്പ്യന്മാരെ മുട്ടുകുത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് ആയില്ല എന്നുള്ളത് ബ്ലാസ്റ്റേഴ്സിന്റെ  ഇന്നത്തെ കളിയുടെ നിലവാരം വിളിച്ചു പറയുന്നു. മധ്യനിരയും ഫോർവേഡ്‌സും പ്രതീക്ഷക്കൊത്തു ഉയരാതെപോയപ്പോൾ അല്പമെങ്കിലും ആശ്വാസം നൽകിയത് ബ്ലാസ്റ്റേഴ്‌സ് ഡിഫെൻസ് മാത്രം ആണ്.

ജിംഗാനെയും  നെമഞ്ഞയെയും  സെന്റർ ബാക്കുകളാക്കി റീനോയെയും ലാളരുതാത്തറയെയും  ഫുൾ ബാക്കുകളാക്കി  അവരുടെ മുന്നിൽ സെന്റർമിഡ് പൊസിഷനിൽ മിലാൻസിങിനെയും ആറാട്ടായെയും കളിപ്പിച് ബെർബയെ ഏക സ്‌ട്രൈക്കർ ആക്കി ഹ്യൂമിനെ ലെഫ്റ് വിങ്ങിലും വിനീതിനെ റൈറ്റ് വിങ്ങിലും ഇറക്കി ഘാനിയൻ മിഡ്‌ഫീൽഡർ പെക്‌സോണിനെ സെക്കന്റ് സ്‌ട്രൈക്കറും ആക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് സ്റ്റൈലിൽ തന്നെയാണ് കോച്ച് റെനേ കളിക്കാരെ ഇറക്കിയത്. അവൈലബിൾ ആയ പ്ലയേഴ്‌സിനെ വച്ച് ഈ ഫോർമേഷനിൽ ഇറക്കാവുന്ന നല്ല ഒരു ടീം തന്നെ ആയിരുന്നു ഇന്ന് കളത്തിൽ ഇറങ്ങിയത്. ഒറ്റ സ്‌ട്രൈക്കറെ വച്ച് ഏകദേശം അതെ ഫോർമേഷനിൽ തന്നെയാണ് കൊൽക്കത്തയും കളത്തിൽ ഇറങ്ങിയത്. എന്നാൽ പരിക്കിന്റെ പിടിയിൽ ആയ കൊൽക്കത്തയെ ഒന്ന് വിറപ്പിക്കാൻ പോലും ഇന്ന് കൊമ്പന്മാർക് സാധിച്ചില്ല.  തുടക്കത്തിലെ ഒരു അഞ്ചു മിനിറ്റ്കളി  ഒഴിച്ചാൽ ആദ്യ പാദം മുതലേ കളിയുടെ കടിഞ്ഞാൺ കൊൽക്കത്തയുടെ കയ്യിൽ തന്നെ ആയിരുന്നു. പലപ്പോളും ബോളുകിട്ടാതെ വിഷമിക്കുന്ന ബ്ലാസ്റ്റേഴ്‌സ് കളിക്കാരെ ആണ് കാണാൻ സാധിച്ചത്. പതിനാലാം മിനുറ്റിൽ ഹിതേഷ് ശർമയുടെ ഷോട്ട് ഒരു നല്ല സേവ് ചെയ്തു പോൾ ബ്ലാസ്‌റ്റേഴ്‌സിനെ കളിയിൽ നിലനിർത്തി. കളി തിരിച്ചു പിടിക്കാനായി പേക്കുസൻ വിങ്ങിലൊട്ടും ഹ്യൂമീ  സ്‌ട്രൈക്കർ പൊസിഷനിലൊട്ടും മാറികളിക്കേണ്ടി വന്നു. എന്നിട്ടും കാര്യമായ മുന്നേറ്റങ്ങൾ നടത്താൻ കേരളത്തിന് സാധിച്ചില്ല. കേരളത്തിന്റെ അറ്റാക്ക് ലോങ്ങ് ബോളുകളിലും വലതു വിങ്ങിലൂടെയും മാത്രമായി ഒതുങ്ങി. കൊൽക്കത്തയുടെ ഡിഫെൻസിനെ കളിയുടെ ഒരുഘട്ടത്തിലും ഒന്ന് ചോദ്യം ചെയ്യാൻ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരക്കു സാധിച്ചില്ല. ബ്ലാസ്‌റ്റേഴ്‌സിനെ പല അറ്റാക്കുകളും ഫീൽഡിന്റെ മധ്യത്തിൽ തന്നെഒതുങ്ങുകയും ചെയ്തു. മറിച് ബാൾ കയ്യിൽ വച്ച് സാവധാനം മുന്നേറി തരക്കേടില്ലാത്ത പാസ്സിങ്ങിൽ ഊന്നിയ ഒരു അറ്റാക്കിങ് കാഴ്ചവെക്കാൻ കൊൽക്കത്തക്ക് സാധിച്ചു. പോർട്ടുഗീസ് ഫോർവേഡ് സെക്കിഞ്ഞ കൊൽക്കട്ടക്ക് വേണ്ടി നല്ല പ്രകടനം പുറത്തെടുത്തു എഴുപത്തി ഒന്നാംമിനുട്ടിൽ സെക്കിഞ്ഞയുടെ ഒരു വലംകാലൻ അടി പോളിനെയും കബളിപ്പിച്ചു പിറകിലോട്ടുപോയെങ്കിലും ഭാഗ്യം കൊണ്ട് സൈഡ്ബാറിൽ തട്ടി പുറത്തേക്കുപോയി. ബ്ലാസ്റ്റേഴ്സിന്റെ കളിയിലെ ഏറ്റവും സുവർണ അവസരം അൻപത്തി ഒന്നാം മിനുറ്റിൽ വിനീത് അടിച്ച ഷോട്ട് ആയിരുന്നു. മികച്ച ഒരു സേവിലൂടെ കൊൽക്കത്ത ഗോളി മജുൻഡാർ അത് തട്ടി അകട്ടുകയും ചെയ്തു.

ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ഏറ്റവും വലിയ സൈനിങ്‌ ആയ ബെർബെറ്റോ പക്ഷേ പ്രതീക്ഷക്ക് ഒത്ത ഒരു പ്രകടനം നടത്തിയില്ല. ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിനെ അത് സാരമായി ബാധിക്കുകയും ചെയ്തു. മറ്റൊരു വലിയ സൈനിങ്‌ ആയ വെസ് ബ്രൗണിന്റെ അഭാവം ആരാധകരെ ആദ്യം ആശങ്കയിൽ ആക്കിയെങ്കിലും പകരം കളിച്ച  നെമഞ്ഞ ഒട്ടും പുറകിലല്ല ഞാൻ എന്ന്  “ഹീറോ ഓഫ് ദി മാച്ച്” പ്രകടനം പുറത്തെടുത്ത് ഉത്തരം നൽകി. ഹ്യൂമേട്ടൻ പേക്കുസോണും ആയിച്ചേർന്നു ആക്രമണം നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തെത്തിയില്ല. ജോസുവിന്റെ തൊണ്ണൂറ്റിഒൻപതു ജേഴ്‌സി ഇട്ടു ബെൽഫോർട്ടിന്റെ പൊസിഷനിൽ കളിച്ച പേക്കുസോൺ, വേഗതയും ബോൾ കണ്ട്രോളും കൊണ്ട് ആരാധകരുടെ നെഞ്ചിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. ആരാധകരെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു മികച്ച പ്രകടനം കാഴ്ചവെച്ചത് ഗോൾ കീപ്പർ റച്ചുബ്ക ആണ്. അറുപത്തി ഒൻപതാം മിനുട്ടിൽ കൊൽക്കത്ത ക്യാപ്റ്റന്റെ ഹെഡ്ഡെർ സേവ് ചെയ്തത് വളരെ നല്ല റിഫ്ലെക്സിലൂടെ ആയിരുന്നു. ഫൈനൽ തേർഡ് പാസുകൾ പാളിയെങ്കിലും നല്ലവണ്ണം ആക്റ്റീവ് ആയി ബോക്സ് ടു ബോക്സ് കളിച് വിനീത് നല്ല പ്രകടനം കാഴ്ച വച്ചു. മികച്ച ക്രോസ്സുകൾ നൽകുന്നതിൽ പരാജയപ്പെട്ട റിനോ അറ്റാക്കിങ്ങിൽ പലപ്പോഴും നിരാശപ്പെടുത്തി. പലപ്പോഴും ഭാഗ്യവും,  ജിങ്കൻറെയും നെമഞ്ഞയുടെയും ഡിഫെൻഡിങ്ങും  റച്ചുബ്ക്കയുടെ കീപ്പിങ്ങും ആണ് ഇന്ന് ഒരു തോൽ‌വിയിൽ നിന്നും ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിച്ചത്.  തുടർന്നും ഈ ഒരു ശൈലിയിൽ തന്നെ ആണ് കളിക്കുന്നതെങ്കിൽ ബ്ലാസ്റ്റേഴ്‌സ് മധ്യനിര കുറച്ചുകൂടി വിയർക്കേണ്ടി വരും. ഇന്ത്യൻ പ്ലയേഴ്‌സിനെ വച്ചുള്ള മിഡ്‌ഫീൽഡ് ആണ്മിഡ്‌ഫീൽഡിലെ അലസതക്ക് ഒരു പ്രധാന കാരണം. മിക്കപ്പോഴും ആറാട്ടക്കൊ മിലാൻസിങ്ങിനോ മിഡ്‌ഫീൽഡ് കണ്ട്രോൾ ചെയ്യാനോ ബെർബെറ്റോവ്ക്കു ബോൾ എത്തിച്ചു കൊടുക്കാനോ സാധിച്ചില്ല.  മറ്റു ടീമുകൾ കുറഞ്ഞത് മൂന്ന് വിദേശ മധ്യനിര താരങ്ങളെയെങ്കിലും സൈൻ ചെയ്തപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ സൈനിങ്‌ പെയ്ക്കുസനിൽ  മാത്രം ഒതുങ്ങി.  ഇന്നത്തെ കളിയിൽ അവസാന പത്തു മിനിറ്റ് നാല് ഫോറിൻ പ്ലയേഴ്‌സിനെ വച്ചാണ് കളിച്ചു തീർത്തത്. എട്ടാമതായി ഒരു വിദേശിയെ വിദേശിയെ സൈൻ ചെയ്യഞ്ഞത് ആദ്യത്തെ കളിയിൽ തന്നെ പ്രതിഫലിച്ചു. കഴിഞ്ഞ മൂന്നു സീസണിലും ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ തലവേദന മധ്യനിര തന്നെ ആയിരുന്നു ഇന്നത്തെ കളിയിലും ശരാശരിയിലും താഴ്ന്ന ഒരു കളിയാണ് ബ്ലാസ്റ്റേഴ്‌സ് മധ്യനിര പുറത്തെടുത്തത്. അലസതയും ആശങ്കയും അറ്റാക്കിങ്ങിന്റെ മുനയൊടിച്ചു.  അധികം അഴിച്ചുപണികൾക്കുള്ള വകുപ്പിലെങ്കിലും അടുത്ത വെള്ളിയാഴ്ച കൊച്ചിയിൽ വച്ച് തന്നെ നടക്കുന്ന ജെംഷേട്പുരുമായുള്ള  പോരാട്ടത്തിന് മുൻപ് എവിടെയും എത്താത്ത ബ്ലാസ്റ്റേഴ്‌സ് അറ്റാക്കിനെ കോച്ചിന് ഒന്ന് ശരിയാക്കി എടുക്കേണ്ടിവരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us