ബിഎംഎഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ “പുതപ്പ് വിതരണം” ഇന്ന് വൈകുന്നേരം 9 മണിക്ക്

ഡിസംബറായാൽ സഹിക്കാവുന്നതിലും അപ്പുറമാണ് ബാംഗ്ലൂരിലെ തണുപ്പ്…..
അരപ്പട്ടിണിയും കീറിയഉടുപ്പും ആകെ സമ്പാദ്യമായി തെരുവോരങ്ങളിൽ അലയുന്ന പാവങ്ങൾക്ക് കോരിത്തരിക്കുന്ന ഈ മഞ്ഞുകാലത്തേക്കു നീക്കിയിരിപ്പായി എന്തുണ്ടാവും ?
കഴിഞ്ഞകാലത്തെ വേദനയോലും ഓർമ്മകൾ മാത്രം അല്ലേ…..

ബാംഗ്ലൂർ നഗരത്തിൽ തീർത്തും ദയനീയമായ സാഹചര്യങ്ങളിൽ അന്തിയുറങ്ങുന്ന ആളുകൾക്ക്
ഈ വരുന്ന നവംബർ 18 നു Blanket വിതരണം ചെയ്യാൻ ഒരുങ്ങുകയാണ് BMF Charitable ട്രസ്റ്റ്‌ കൂട്ടായ്മ

രണ്ടുനേരത്തെ ഭക്ഷണവും കേറിക്കിടക്കാനൊരിടവും സ്വപ്നം കാണാൻപോലും കഴിയാതെ ഓരോ ദിവസവും തള്ളിനീക്കുന്ന അശരണരെ കണ്ടെത്തി അവർക്കാവുന്ന സഹായം ചെയ്യാൻ എപ്പോഴും ജാഗരൂകരാണ് ബാംഗ്ലൂരിലെ ഒരു കൂട്ടം യുവാക്കൾ നേതൃത്വം കൊടുക്കുന്ന ബെംഗളൂരു മലയാളി ഫ്രണ്ട്‌സ് ചാരിറ്റബിൾ ട്രസ്റ്റ്‌ (BMFCT).

അലയുന്തോറും അവഹേളനങ്ങളും ആക്ഷേപങ്ങളും മാത്രം കൈമുതലാക്കിയ നിരാലംബരായ ഒട്ടനേകം ആളുകൾ ബാംഗ്ലൂർ നഗരത്തിൽ അധിവസിക്കുന്നുണ്ട് എന്ന തിരിച്ചറിവാണ് ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങാൻ ട്രസ്റ്റ്‌ അംഗങ്ങൾക്ക് ഊർജ്ജമാവുന്നത്.

ശിവാജിനഗർ ബാനസ് വാടി യെശ്വന്തപുര മജെസ്റ്റിക് എന്നിയിടങ്ങളിൽ ഭക്ഷണപ്പൊതികളും വസ്ത്രങ്ങളും വിതരണം ചെയ്തതായി ട്രസ്റ്റ്‌ അംഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
ഇത്തരം പ്രവർത്തനങ്ങളുടെ തുടർച്ചയാണ് Blanket drive.

മേൽപ്പാലങ്ങളുടെ ചുവട്ടിലും നടപ്പാതകളിലും അന്തിയുറങ്ങുന്ന ഇരുന്നൂറോളം പേർക്ക് കഴിഞ്ഞവർഷം blanket വിതരണം ചെയ്തിരുന്നു.

BMF Charitable Trust നടത്തുന്ന പുതപ്പു വിതരണത്തിന്റെ ഭാഗമാവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക.

വിനയദാസ് 843 1103161

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us