ബെംഗളൂരുവിന്റെ പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ചു.

പനാജി: ഐഎസ്‌എൽ ഇന്നലെ നടന്ന മത്സരത്തില്‍ എടികെ മോഹന്‍ ബാഗാനെതിരെ ബെംഗളൂരു എഫ്‌സിക്ക് തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് എടികെ ബെംഗളൂരുവിനെ കീഴടക്കിയത്.

തോല്‍വിയോടെ ബെംഗളൂരുവിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചപ്പോള്‍, എടികെ പ്രതീക്ഷകള്‍ സജീവമാക്കി. മത്സരത്തിന്‍റെ ആദ്യ പകുതിയുടെ അധിക സമയത്ത് ഫ്രീകിക്കിലൂടെ ലിസ്റ്റണ്‍ കൊളാസോയാണ് എടികെയ്‌ക്കായി ആദ്യം ലക്ഷ്യം കണ്ടത്. തുടര്‍ന്ന് 85ാം മിനിറ്റിലാണ് മന്‍വീര്‍ സിങ്ങിന്‍റെ ഗോള്‍ നേട്ടം.
ജയത്തോടെ 18 മത്സരങ്ങളില്‍ 34 പോയിന്‍റുള്ള എടികെ മൂന്നാമത് തുടരുകയാണ്. 19 മത്സരങ്ങളില്‍ 26 പോയിന്‍റുള്ള ബെംഗളൂരു ആറാം സ്‌ഥാനത്താണ് നിലവിൽ.ബാക്കിയുള്ള ഒരു മത്സരം ജയിച്ചാലും ഇനി അവസാന നാലിലെത്താന്‍ ബെംഗളൂരുവിനാവില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയപാത പദ്ധതിയിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ ഉത്തരവിട്ട മന്ത്രാലയം തന്നെ പദ്ധതിക്ക് പച്ചക്കൊടി കാട്ടി; പ്രതിഷേധം
  ഇന്നലെ പെയ്ത മഴയിലും ബെംഗളൂരുവിലെ റോഡുകൾ തടാകങ്ങളായി, അണ്ടർപാസുകൾ മുങ്ങി; നഗരം ഗതാഗതക്കുരുക്കിലായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts