ബെംഗളൂരുവിന്റെ ചരിത്രത്തിൽ ഇതാദ്യം; ഐഎസ്എൽ ഫൈനലിന്റെ ലൈവ് സ്ട്രീമിങ് കാണാനെത്തിയത് മൂവായിരത്തിലധികം ആളുകൾ

ബെംഗളൂരു : ഗോവയിൽ വെച്ച് നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 ഫൈനൽ കൂട്ടമായി കാണാൻ ബാംഗ്ലൂർ മലയാളീസ് സ്‌പോർട് ക്ലബ് ഒരുക്കിയ ലൈവ് സ്ട്രീമിങ് കാണാൻ ഐഎസ്എൽ ഫാൻ പാർക്കിൽ എത്തിയത് മൂവായിരത്തിലധികം ആളുകൾ.

കേരളം സമാജം ബെംഗളൂരു, മഞ്ഞപ്പട ബെംഗളൂരു എന്നിവരുടെ സഹകരണത്തോടെ ആണ് ബാംഗ്ലൂർ മലയാളീസ് സ്‌പോർട് ക്ലബ് തത്സമയ സംപ്രേക്ഷണം സംഘടിപ്പിച്ചത്.

  കനത്ത മഴ: ബെംഗളൂരുവിൽ വൈദ്യുതി ബന്ധം താറുമാറിൽ; ഇരുട്ടിലായി നഗരവാസികൾ

ഗോവ മഡ്ഗാവിലെ ഫത്തോര്‍ഡ സ്‌റ്റേഡിയത്തിലായിരുന്നു ഫൈനല്‍. 2014, 2016 സീസണുകള്‍ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ പ്രവേശിക്കുന്നത് ഇതാദ്യമായാണ്. എന്നാൽ മഞ്ഞപ്പടയുടെ ആദ്യ കിരീട ധാരണം പ്രതീക്ഷിച്ച ആരാധകർക്ക് വീണ്ടും നിരാശപ്പേടേണ്ടി വന്നു.

ഐഎസ്എൽ 2022 കിരീടത്തിൽ ഹൈദരബാദ് മുത്തമിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ആഘോഷിക്കാം, പക്ഷേ വീലിംഗ് വേണ്ട'; ഐപിഎൽ ഫൈനൽ രാത്രിയിൽ ബെംഗളൂരുവിൽ വൻ പോലീസ് വേട്ട, 13 സ്റ്റേഷനുകൾ ഒന്നിച്ചറങ്ങി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts