രാജ്യത്ത് ജൂലൈ 1 മുതൽ പുതിയ ക്രിമിനൽ നിയമങ്ങൾ 

ന്യൂഡൽഹി: രാജ്യത്ത് ജൂലൈ മുതൽ പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ഇതോടെ 1860 ലെ ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി), 1898 ലെ ക്രിമിനൽ നടപടിച്ചട്ടം (സിആർപിസി), 1872ലെ ഇന്ത്യൻ തെളിവ് നിയമം എന്നിവ അസാധുവാകും. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്‌എസ്), ഭാരതീയ സാക്ഷ്യ (ബിഎസ്) എന്നിവയാണ് പുതിയ നിയമങ്ങൾ. ജൂലൈ 1 മുതൽ ഈ നിയമങ്ങൾ നടപ്പിൽ വരുമെന്ന് കേന്ദ്ര നിയമ സഹമന്ത്രി അർജുൻ റാം മേഘ്വാള് അറിയിച്ചു. നിയമം നടപ്പിൽ വരുത്താൻ സംസ്ഥാന നിയമ…

Read More

ജൂൺ 4 മുതൽ പല രാജ്യങ്ങളിലും ഗൂഗിൾ പേ സേവനം അവസാനിക്കുന്നു, ഇന്ത്യയിൽ തുടരുമോ?

ന്യൂഡൽഹി : ലോകം ഇപ്പോൾ ഡിജിറ്റൽ ആയി. പണമടയ്ക്കൽ സംവിധാനങ്ങൾ പൂർണ്ണമായും ഡിജിറ്റൽ ആണ്. യുപിഐ വഴിയുള്ള ഈസി പേയ്‌മെൻ്റ് സംവിധാനം ഇപ്പോൾ ആളുകളുടെ ജീവിതം എളുപ്പമാക്കി. ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും ഗൂഗിൾ പേ സേവനം ലഭ്യമാണ്. യുപിഐ പേയ്‌മെൻ്റ്, റീചാർജ് ഉൾപ്പെടെ നിരവധി സേവനങ്ങൾ ജി പേ വഴി ഉപയോഗിക്കുന്നു. എന്നാൽ ജൂൺ 4 മുതൽ അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളിലും ഗൂഗിൾ പേ സേവനം താൽക്കാലികമായി നിർത്തിവയ്ക്കുകയാണ്. പകരം ഗൂഗിൾ വാലറ്റ് എന്ന ഒരു പുതിയ ആപ്പ് സേവനം ആരംഭിക്കും. ഈ…

Read More

രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്; തിയ്യതി പ്രഖ്യാപിച്ചു 

ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. ആകാംക്ഷകള്‍ക്ക് വിരാമമിട്ട് 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പിന്റെ തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രില്‍ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തില്‍ കേരളത്തില്‍ ഏപ്രില്‍ 26 ന് തെര‍ഞ്ഞെടുപ്പ് നടക്കും. എല്ലാ ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂണ്‍ 4 ന് വോട്ടെണ്ണല്‍ നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.…

Read More

നാളെ ഭാരത് ബന്ദ്; പ്രധാന നഗരങ്ങളെ എങ്ങനെ ബാധിക്കും?

ന്യൂഡൽഹി: കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് നാളെ. സംയുക്ത കിസാന്‍ മോര്‍ച്ചയും വിവിധ യൂണിയനുകളുമാണ് ബന്ദിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. രാവിലെ ആറു മുതല്‍ വൈകീട്ട് നാലു വരെയാണ് ബന്ദ്. തൊഴിലാളി യൂണിയനുകളും വിവിധ വ്യാപാരി സംഘടനകളും വിള കയറ്റുമതി ചെയ്യുന്നവരും അടക്കം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ കടയുടമകളും സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഉച്ചയ്ക്കു 12 മുതല്‍ 4 വരെ റോഡ് തടയലും ആഹ്വാനം ചെയ്തിട്ടുണ്ട്. റെയില്‍ ഉപരോധിക്കുമെന്നും ജയില്‍…

Read More

ഇന്ത്യ ഏക​ദിന ലോകകപ്പ് നേടിയാൽ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് നടി 

വിശാഖപട്ടണം: ഇന്ത്യ ഏക​ദിന ലോകകപ്പ് നേടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് തെലുങ്ക് നടി രേഖ ഭോജ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു നടിയുടെ പ്രതികരണം. പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ നിരവധിയാളുകളാണ് നടിയെ വിമർശിച്ച് രം​ഗത്തെത്തുന്നത്. ശ്രദ്ധ പിടിച്ചുപറ്റാനുള്ള നടിയുടെ ശ്രമമാണിതെന്ന് ചിലർ കുറിച്ചു. നിരവധിയാളുകൾ പരിഹാസ കമെന്റുകളുമായും എത്തി. പിന്നാലെ വിശദീകരണവുമായി നടി തന്നെയെത്തി. ഇന്ത്യൻ ടീമിനോടുള്ള ആരാധനയും സ്നേ​ഹവുമാണ് താൻ പ്രകടിപ്പിച്ചതെന്ന് നടി വ്യക്തമാക്കി. ഹ്രസ്വ ചിത്രങ്ങളിലൂടെ സിനിമയിലേയ്ക്ക് എത്തിയ താരമാണ് രേഖ ഭോജ്. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ താരം പ്രധാന വിഷങ്ങളിലൊക്കെ…

Read More

പാൻ കാർഡ് നഷ്ടപ്പെട്ടോ? ടെൻഷൻ വേണ്ട!!! ഇങ്ങനെ ചെയ്താൽ മതി

മറ്റെല്ലാ രേഖകളേയും പോലെ തന്നെ വളരെ പ്രധാനപ്പെട്ട രേഖയാണ് പാൻ കാർഡ്. മിക്ക ഇടപാടുകൾക്കും പാൻ കാർഡ് നിർബന്ധമാണ്. ബാങ്ക്, വസ്‌തു സംബന്ധമായ ഇടപാടുകൾ, ഇൻകംടാക്‌സ് തുടങ്ങിയവയ്ക്ക് പാൻ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. പാൻ കാർഡ് നഷ്ടപ്പെട്ടാൽ പുതിയത് ലഭിക്കുന്നതിന് ഓൺലൈൻ വഴി അപേക്ഷ നൽകിയാൽ മതി. ഓൺലൈനിൽ സ്വന്തമായി പാൻകാർഡ് അപേക്ഷിക്കാൻ ഇങ്ങനെ ചെയ്യാം  ആദ്യം ഗൂഗിളിൽ പോയി പ്രിന്റ് പാൻ കാർഡ് എന്ന് സെർച്ച് ചെയ്യുക. അപ്പോൾ പാൻ കാർഡ് റീപ്രിന്റ് ചെയ്യുക – UTIITSL എന്ന പോർട്ടൽ കാണും. അതിൽ ക്ലിക്ക്…

Read More

ഗർഭ നിരോധനം ഇനി ആണിനുമാകാം; ഇന്ത്യയുടെ പുതിയ കാൽവയ്പ്പ്

ന്യൂഡൽഹി: ഗര്‍ഭനിരോധനമാര്‍ഗങ്ങളിലെ ലിംഗവിവേചനത്തിനു ഇനി വിരാമം. സ്ത്രീകളിൽ മാത്രം ചെയ്തിരുന്ന ഈ രീതി ഇനി പുരുഷന്മാർക്കും സ്വീകരിക്കാം. ജനസംഖ്യാനിയന്ത്രണത്തിനുള്ള ഏറ്റവും ഫലപ്രദവും ലളിതവുമായ മാര്‍ഗത്തിനാണ് ഇന്ത്യയുടെ പുതിയ കണ്ടെത്തൽ. പുരുഷന്മാര്‍ക്കുള്ള ഒറ്റത്തവണ കുത്തിവെപ്പ് ഫലപ്രദമെന്ന് തെളിഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചാണ് ഇതിനായി മരുന്ന് വികസിപ്പിച്ചത്. റിവേഴ്സിബിള്‍ ഇന്‍ഹിബിഷന്‍ ഓഫ് സ്പേം അണ്ടര്‍ ഗൈഡന്‍സ് (ആര്‍.ഐ.എസ്.യു.ജി.) സങ്കേതമുപയോഗിച്ചുള്ള രീതിയാണ് 99 ശതമാനം ഫലപ്രാപ്തി കൈവരിച്ചിരിക്കുന്നത്. ബീജാണുക്കളുടെ തലയും വാലും പ്രവര്‍ത്തിക്കാതാക്കുന്നതാണ് ഈ രീതി. മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണവും മികച്ച ഫലം നല്‍കിയതോടെ വാണിജ്യോത്പാദനത്തിനുള്ള…

Read More

പാഠപുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് ഇനി ‘ഇന്ത്യ’യെന്നതിന് പകരം ‘ഭാരത്’

ന്യൂഡൽഹി: പാഠപുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നതിന് പകരം ഭാരത് എന്ന് ഉപയോഗിക്കാൻ എൻസിആർടി സമിതിയുടെ ശുപാർശ. ഏഴ് അംഗസമിതി ഏകകണ്ഠമായാണ് ശുപാർശ ചെയ്തതെന്ന് സമിതി അധ്യക്ഷൻ സിഐ ഐസക് പറഞ്ഞു. ഭാരത് എന്നത് ഏറെ പഴക്കമുള്ള പേരാണെന്നും ഏഴായിരം വർഷം പഴക്കമുള്ള വിഷ്ണുപുരാണത്തിൽ പോലും ഭാരതമെന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ എന്ന് പേര് ഉപയോഗിക്കാൻ തുടങ്ങിയത് ഈസ്റ്റ് ഇന്ത്യകമ്പനിയുടെ വരവോടെയാണ്. പുരാതന ചരിത്രമെന്നത് ഇനി മുതൽ ക്ലാസിക്കൽ ചരിത്രമെന്നാക്കും. പുരാതന, മധ്യകാല, ആധുനിക കാല ചരിത്രമെന്ന വിഭജനം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.…

Read More

മെട്രോയേക്കാള്‍ വേഗം, 15 മിനിറ്റ് ഇടവിട്ട് ട്രെയിനുകള്‍; നമോ ഭാരതിന് തുടക്കം 

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ സെമി സ്പീഡ് റീജിയണല്‍ റെയില്‍ സര്‍വീസായ റാപിഡ് എക്‌സിന് നമോ ഭാരത് എന്നു നാമകരണം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം നാളെ മുതല്‍ പൊതുജനങ്ങള്‍ക്കായി സര്‍വീസ് തുടങ്ങും. ഡല്‍ഹി-ഗാസിയാബാദ്- മീററ്റിലാണ് റീജിയണല്‍ റെയില്‍ സര്‍വീസ് ഇടനാഴിയുള്ളത്. നിലവില്‍ അഞ്ച് സ്‌റ്റേഷനുകളിലാണ് ട്രെയിന് സ്‌റ്റോപ്. ഷാഹിബാബാദ്, ഗാസിയാബാദ്, ഗുല്‍ധര്‍, ദുഹയ് തുടങ്ങിയ ഡിപ്പോകളില്‍ നിന്നാണ് സര്‍വീസ്. 160 കിലോമീറ്ററാണ് പരമാവധി വേഗം. നിലവില്‍ അത്രയും വേഗത്തില്‍ സര്‍വീസ് നടത്തില്ല. രാവിലെ 6 മുതല്‍ 11 മണിവരെയാണ് ട്രെയിന്‍ സമയം. ഓരോ 15 മിനിറ്റ്…

Read More

രാജ്യത്തിന്റെ പേരു മാറ്റുന്നതായി അഭ്യൂഹം 

ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയുടെ വിരുന്നിനായി പുറത്തിറക്കിയ ക്ഷണക്കത്ത് ചൂണ്ടിക്കാട്ടി, രാജ്യത്തിന്റെ പേരു മാറ്റുമെന്ന് അഭ്യൂഹം. ഇതിനാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്തതെന്നാണ് അഭ്യൂഹം പ്രചരിക്കുന്നത്. രാജ്യത്തിന്റെ പേര് ഇന്ത്യ ഒഴിവാക്കി ഭാരത് എന്നു മാത്രമാക്കി മാറ്റും. ഇതുസംബന്ധിച്ച ബിൽ അവതരിപ്പിക്കുമെന്നുമാണ് അഭ്യൂഹം. ജി 20 ഉച്ചകോടിക്കിടെ രാഷ്ട്രപതി നല്‍കുന്ന അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിനു പകരം, പ്രസിഡന്റ് ഓഫ് ഭാരത് എന്നു മാറ്റിയതാണ് അഭ്യൂഹത്തിന് തുടക്കമിട്ടത്. കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ഇക്കാര്യം ചൂണ്ടിക്കാട്ടി എക്‌സില്‍ കുറിച്ചതോടെയാണ്…

Read More
Click Here to Follow Us