മെട്രോയേക്കാള്‍ വേഗം, 15 മിനിറ്റ് ഇടവിട്ട് ട്രെയിനുകള്‍; നമോ ഭാരതിന് തുടക്കം 

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ സെമി സ്പീഡ് റീജിയണല്‍ റെയില്‍ സര്‍വീസായ റാപിഡ് എക്‌സിന് നമോ ഭാരത് എന്നു നാമകരണം ചെയ്തു.

ഉദ്ഘാടനത്തിന് ശേഷം നാളെ മുതല്‍ പൊതുജനങ്ങള്‍ക്കായി സര്‍വീസ് തുടങ്ങും.

ഡല്‍ഹി-ഗാസിയാബാദ്- മീററ്റിലാണ് റീജിയണല്‍ റെയില്‍ സര്‍വീസ് ഇടനാഴിയുള്ളത്.

നിലവില്‍ അഞ്ച് സ്‌റ്റേഷനുകളിലാണ് ട്രെയിന് സ്‌റ്റോപ്. ഷാഹിബാബാദ്, ഗാസിയാബാദ്, ഗുല്‍ധര്‍, ദുഹയ് തുടങ്ങിയ ഡിപ്പോകളില്‍ നിന്നാണ് സര്‍വീസ്.

  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു

160 കിലോമീറ്ററാണ് പരമാവധി വേഗം. നിലവില്‍ അത്രയും വേഗത്തില്‍ സര്‍വീസ് നടത്തില്ല.

രാവിലെ 6 മുതല്‍ 11 മണിവരെയാണ് ട്രെയിന്‍ സമയം. ഓരോ 15 മിനിറ്റ് ഇടവിട്ട് സര്‍വീസ് നടത്തും.

നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായുള്ള അതിവേഗ ട്രെയിനെന്ന നിലയിലാണ് ‘നമോ ഭാരത്’ പുറത്തിറക്കുന്നത്.

ഉത്തര്‍പ്രദേശിലെ ഷാഹിബാബാദിനെയും ദുഹായ് ഡിപോയെയും ബന്ധിപ്പിക്കുന്നതാണ് പുതിയ ട്രെയിന്‍.

ഒരു മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ നിന്ന് മീററ്റിലെത്താന്‍ ജനങ്ങള്‍ക്ക് സൗകര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു

2025 ഓടെ ഇടനാഴി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ
[masterslider id="10"]

Related posts