ബെംഗളൂരു: പി.ജി.ഹോസ്റ്റലില്‍ യുവതിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോറമംഗല വി.ആർ. ലേഔട്ടിലെ സ്വകാര്യഹോസ്റ്റലില്‍ താമസിക്കുന്ന ബിഹാർ സ്വദേശി കൃതി കുമാരി(22) ആണ് കൊല്ലപ്പെട്ടത്. നഗരത്തിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയാണ് കൃതികുമാരി. ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. രാത്രി ഹോസ്റ്റലില്‍ കയറിയ അക്രമി യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം. ചൊവ്വാഴ്ച രാത്രി 11.10-നും 11.30-നും ഇടയിലാണ് സംഭവം നടന്നതെന്നും പോലീസ് കരുതുന്നു. ഹോസ്റ്റല്‍ കെട്ടിടത്തിലെ മൂന്നാംനിലയിലെ മുറിയ്ക്ക് സമീപംവെച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിയെ പരിചയമുള്ളയാളാണ് കൃത്യത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍…
Read MoreTag: hostel
ആൺകുട്ടികളുടെ ഹോസ്റ്റലിൽ കയറി ഒരു സംഘം അക്രമം നടത്തി
ബെംഗളൂരു: ഹാസൻ ജില്ലയിലെ ആളൂരിൽ സർക്കാർ പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ ഒരു സംഘം യുവാക്കളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥികളെ ആക്രമിച്ചു. ക്രിക്കറ്റ് ബാറ്റുകളും വിക്കറ്റുകളും ഫർണിച്ചറുകളും കയ്യിൽ കരുതിയ അക്രമികൾ അക്രമികൾ റൗഡികളെപ്പോലെയാണ് പെരുമാറിയത്. ഹോസ്റ്റൽ വിദ്യാർത്ഥികളെ അക്രമ സംഘം വിവേചനരഹിതമായി ആക്രമിച്ചു. വിദ്യാർത്ഥികൾ താഴെ വീണിട്ടും അവർ ക്രൂരമായി ആക്രമിക്കുകയായിരുന്നു. സംഭവത്തിന് മുമ്പ് കോളേജ് വിദ്യാർത്ഥികളുമായി ഇവർ വഴക്കിട്ടിരുന്നു. ആളൂർ ബസ് സ്റ്റാൻഡിന് സമീപം സംഘർഷമുണ്ടാക്കിയ സംഘം ഹോസ്റ്റലിൽ എത്തി അവിടെയും വാക്കേറ്റമുണ്ടാവുകയായിരുന്നു. പിന്നീട് ഹോസ്റ്റലിൽ കയറി വിദ്യാർത്ഥികളെ ബാറ്റും വിക്കറ്റും…
Read Moreആർ ആർ നഗർ പിന്നോക്ക വിഭാഗ, ന്യൂനപക്ഷ ഹോസ്റ്റലിലെ വിദ്യാർഥികൾ നേരിടുന്നത് കൊടിയ പീഡനങ്ങളെന്ന് പരാതി
ബെംഗളൂരു: നഗരത്തിലെ രാജരാജേശ്വരി നഗറിലുള്ള പിന്നോക്ക വിഭാഗ, ന്യൂനപക്ഷ ഹോസ്റ്റലിലെ വിദ്യാർത്ഥികളുടെ കൈകൊണ്ട് ടോയ്‌ലറ്റുകൾ വൃത്തിയാക്കാൻ നിർബന്ധിക്കുന്നതായി പരാതി . വിദ്യാർത്ഥികൾ വെറും കൈകൊണ്ട് ടോയ്‌ലറ്റുകൾ വൃത്തിയാക്കുന്നതും കിടക്കയും മെത്തയുമില്ലാതെ ഇരുമ്പ് കട്ടിലിൽ ഉറങ്ങുന്നതുമെല്ലാമടങ്ങുന്ന അവസ്ഥയെക്കുറിച്ച് വാർഡന്റെ ഭീഷണിയെ ഭയന്ന് പേര് വെളിപ്പെടുത്താത്ത വിദ്യാർതി വിവരിച്ചു. ഈ പെൺകുട്ടികൾ ഹോസ്റ്റലിൽ അഭിമുഖീകരിക്കുന്ന മനുഷ്യത്വരഹിതമായ അവസ്ഥകൾക്കൊപ്പം, അവധിക്കാലത്ത് അവർക്ക് വീട്ടിലേക്ക് പോകാൻ അനുവാദം ലഭിക്കുന്നില്ലന്നും പരാതിയുണ്ട്. കുട്ടികളുടെ കുടുംബങ്ങളെ സന്ദർശിക്കാൻ അനുമതി ലഭിക്കാൻ, വാർഡൻന്റെ സ്വകാര്യ ആവശ്യത്തിനായി മിക്‌സർ പോലുള്ള വിലയേറിയ സമ്മാനങ്ങൾ തിരികെ കൊണ്ടുവരാൻ…
Read Moreമഠം ലൈംഗികാതിക്രമക്കേസ്: മുരുഘ ഹോസ്റ്റലിൽ നിന്ന് 37 പെൺകുട്ടികളുടെ താമസം മാറ്റി
ബെംഗളൂരു: മുരുഘ മഠാധിപതി ശിവമൂർത്തി സ്വാമി ഉൾപ്പെട്ട ലൈംഗികാതിക്രമക്കേസ് വിദ്യാർത്ഥികളായ ഇരകളുടെ റസിഡൻഷ്യൽ വിദ്യാഭ്യാസത്തിന്റെ ഭാവിയിൽ നീണ്ട കരിനിഴൽ വീഴ്ത്തിയതോടെ, ചിത്രദുർഗയിലെ മഠം നടത്തുന്ന രണ്ട് ഹോസ്റ്റലുകളിലായി താമസിച്ചിരുന്ന 37 പെൺകുട്ടികളെ വീടിനടുത്തുള്ള സർക്കാർ സ്കൂളുകളിലേക്ക് മാറ്റി. മഠം നടത്തുന്ന ഹോസ്റ്റലിൽ താമസിക്കുന്ന രണ്ട് പെൺകുട്ടികൾ മൂന്ന് വർഷത്തിലേറെയായി തങ്ങൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ആരോപിച്ച് മഠാധിപതിയും മറ്റ് നാല് പേർക്കെതിരെയും കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോക്‌സോ) 2012 പ്രകാരം കേസെടുത്തിരുന്നു. സ്വാമിയെയും ഹോസ്റ്റൽ വാർഡനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്, മറ്റ് മൂന്ന്…
Read Moreകോവിഡ് ക്ലസ്റ്ററായി മാറിയ ആർവി കോളേജ് ഹോസ്റ്റൽ സീൽ ചെയ്തു
ബെംഗളൂരു: രാജരാജേശ്വരി നഗറിലെ ശ്രീനിവാസനഗറിലുള്ള ആർവി കോളേജ് ഓഫ് ആർക്കിടെക്ചർ ആൻഡ് എഞ്ചിനീയറിംഗിന്റെ ഹോസ്റ്റൽ 13 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സീൽ ചെയ്തു. ഇതോടെ ബെംഗളൂരുവിലെ ക്ലസ്റ്ററുകളുടെ എണ്ണം 27 ആയി. നാലു വിദ്യാർഥികൾ ആർവി കോളജ് ഓഫ് ആർക്കിടെക്ചറിൽ നിന്നും ഒൻപതു പേർ ആർവി കോളജ് ഓഫ് എൻജിനീയറിങ്ങിൽ നിന്നുമാണ് ഉള്ളത്. എല്ലാവരും 18-നും 22-നും ഇടയിൽ പ്രായമുള്ളവരാണ്. മിക്ക വിദ്യാർത്ഥികളും രോഗലക്ഷണങ്ങളില്ലാത്തവരാണെന്നും ഹോം ഐസൊലേഷനിലാണെന്നും ബിബിഎംപി ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ആഴ്ച കോളേജിൽ നടന്ന എക്സിബിഷനിൽ മറ്റ്…
Read Moreവിദേശ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു;
ബെംഗളൂരു: എഞ്ചിനീയറിംഗ് കോഴ്‌സിന് അവസാന വർഷത്തിന് ചേർന്ന ഉഗാണ്ടയിൽ നിന്നുള്ള 24 കാരിയായ വിദ്യാർത്ഥി ബെംഗളൂരുവിലെ റെസിഡൻഷ്യൽ ഫെസിലിറ്റിയുടെ ആറാം നിലയിൽ നിന്ന് വീണ് മരിച്ചു. ബംഗളൂരു റൂറൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന GITAM യൂണിവേഴ്സിറ്റിയിൽ ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. വിദേശ വിദ്യാർത്ഥിനി വീണു മരിച്ചതിനെത്തുടർന്ന് കർണാടകയിലെ യൂണിവേഴ്സിറ്റി കാമ്പസിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു, അക്രമ സംഭവങ്ങൾ ഒഴിവാക്കാൻ സുരക്ഷ ശക്തമാക്കിയതായി വ്യാഴാഴ്ച പോലീസ് അറിയിച്ചു. ഹസീന എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തുവെന്ന വാർത്ത കാമ്പസിൽ പ്രചരിച്ചതിന്…
Read Moreഓരോ നഗരത്തിലും 1000 വിദ്യാർത്ഥികൾക്ക് വീതം താമസിക്കാവുന്ന ഹോസ്റ്റൽ സൗകര്യം ഒരുക്കും; മന്ത്രി
ബെംഗളൂരു : എല്ലാ വിദ്യാർഥികൾക്കും സർക്കാർ ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും നൽകുമെന്ന് സാമൂഹികക്ഷേമ-പിന്നാക്ക വിഭാഗ മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി പറഞ്ഞു. ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും പിന്നാക്ക ക്ഷേമ വകുപ്പും ചേർന്ന് നഗരത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പിന്നാക്ക ക്ഷേമ വകുപ്പ് നിർമിച്ച അഞ്ച് ഹോസ്റ്റലുകളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഗ്രാമപ്രദേശങ്ങളിൽ നിന്ന് ധാരാളം വിദ്യാർത്ഥികൾ നഗരങ്ങളിലേക്ക് പഠനം തുടരുന്നുണ്ടെന്ന് പൂജാരി പറഞ്ഞു. വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സർക്കാർ ഉറപ്പാക്കും. സംസ്ഥാനത്തെ ഓരോ നഗരത്തിലും 1000 വിദ്യാർത്ഥികൾക്ക് വീതം താമസിക്കാവുന്ന തരത്തിൽ…
Read Moreബാംഗ്ലൂർ യൂണിവേഴ്സിറ്റി ക്യാംപസ്; പുതിയ ഹോസ്റ്റലൊരുങ്ങുന്നു
ബെംഗളുരു: ബാംഗ്ലൂർ യൂണിവേഴ്സിറ്റി ക്യാംപസിൽ പുതിയ ഹോസ്റ്റൽ ഒരുങ്ങുന്നു. ഡിസംബറിൽ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ പെൺകുട്ടികൾക്കായാണ് ഹോസ്റ്റൽ ഒരുങ്ങുന്നത്. 104 മുറികളിലായി 400 വിദ്യാർഥികൾക്കുള്ള സൗകര്യമാണ് ഒരുക്കുക. ഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് വൈസ് ചാൻസലർ ഡോ കെ ആർ വേണുഗോപാൽ വ്യക്തമാക്കി.
Read More