ഓരോ നഗരത്തിലും 1000 വിദ്യാർത്ഥികൾക്ക് വീതം താമസിക്കാവുന്ന ഹോസ്റ്റൽ സൗകര്യം ഒരുക്കും; മന്ത്രി

ബെംഗളൂരു : എല്ലാ വിദ്യാർഥികൾക്കും സർക്കാർ ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും നൽകുമെന്ന് സാമൂഹികക്ഷേമ-പിന്നാക്ക വിഭാഗ മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി പറഞ്ഞു.

ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും പിന്നാക്ക ക്ഷേമ വകുപ്പും ചേർന്ന് നഗരത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പിന്നാക്ക ക്ഷേമ വകുപ്പ് നിർമിച്ച അഞ്ച് ഹോസ്റ്റലുകളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ഗ്രാമപ്രദേശങ്ങളിൽ നിന്ന് ധാരാളം വിദ്യാർത്ഥികൾ നഗരങ്ങളിലേക്ക് പഠനം തുടരുന്നുണ്ടെന്ന് പൂജാരി പറഞ്ഞു.

  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി

വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സർക്കാർ ഉറപ്പാക്കും. സംസ്ഥാനത്തെ ഓരോ നഗരത്തിലും 1000 വിദ്യാർത്ഥികൾക്ക് വീതം താമസിക്കാവുന്ന തരത്തിൽ സർക്കാർ ഹോസ്റ്റലുകൾ വികസിപ്പിക്കും.

ജില്ലാ ചുമതലയുള്ള മന്ത്രി എസ് ടി സോമശേഖർ, എംപി പ്രതാപ് സിംഹ, എംഎൽഎമാരായ ജി ടി ദേവഗൗഡ, എൽ നാഗേന്ദ്ര, മൈസൂരു അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി ചെയർമാൻ എച്ച് വി രാജീവ്, ഡെപ്യൂട്ടി കമ്മീഷണർ ഡോ ബഗാദി ഗൗതം എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "സിലിക്കൺ സിറ്റിയിൽ വൻ സുരക്ഷാ വീഴ്ച; ഡെലിവറി ആപ്പുകളെ പൂട്ടിടാൻ ബെംഗളൂരു പോലീസ്!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
[masterslider id="10"]

Related posts