ഓഗസ്റ്റ് 17 മുതൽ കെങ്കേരി-ചല്ലഘട്ട, ബൈയപ്പനഹള്ളി-കെആർ പുര എന്നിവിടങ്ങളിൽ ബെംഗളൂരു മെട്രോ സർവീസ് തടസ്സപ്പെടും; വിശദാംശങ്ങൾ ഇവിടെ

ബംഗളൂരു: കെങ്കേരി-ചള്ളഘട്ട, ബൈയപ്പനഹള്ളി-കെആർ പുര സെക്ഷനുകളിൽ സിഗ്നലിങ് സംവിധാനങ്ങൾ പരിശോധിക്കുന്നതിനാൽ പർപ്പിൾ ലൈനിലെ ബെംഗളൂരു മെട്രോയുടെ സർവീസുകൾ ദിവസങ്ങളോളം തടസ്സപ്പെടുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) അറിയിച്ചു.

ഓഗസ്റ്റ് 17 നും 20-29 വരെയും സർവീസുകൾ തടസ്സപ്പെടുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.

ഇവിടെയാണ് സർവീസുകൾ നിർത്തിവെച്ചിരിക്കുന്നത്

ഓഗസ്റ്റ് 17

  • കെങ്കേരി, മൈസൂരു റോഡ് സ്റ്റേഷനുകൾക്കിടയിൽ ഒരു ദിവസം മുഴുവൻ സർവീസുകളില്ല
  • മൈസൂരു റോഡിനും ബൈയപ്പനഹള്ളി സ്റ്റേഷനുകൾക്കുമിടയിൽ രാവിലെ 5 മുതൽ രാത്രി 11 വരെ മാത്രമേ സർവീസുകൾ ലഭ്യമാകൂ.
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ

ഓഗസ്റ്റ് 23, 24

  • കെങ്കേരി, മൈസൂരു റോഡ് സ്റ്റേഷനുകൾക്കിടയിൽ രാവിലെ ഏഴുമണി വരെ സർവീസുകളില്ല; ഈ കാലയളവിൽ മൈസൂരു റോഡിനും സ്വാമി വിവേകാനന്ദ റോഡ് സ്റ്റേഷനുകൾക്കുമിടയിൽ മാത്രമേ ട്രെയിൻ സർവീസുകൾ ലഭ്യമാകൂ
  • രാവിലെ 7.00 ന് ശേഷം കെങ്കേരിയിൽ നിന്ന് ബൈയപ്പനഹള്ളിയിലേക്ക് സാധാരണ സർവീസുകൾ ഉണ്ടാകും

ഓഗസ്റ്റ് 20 മുതൽ 29 വരെ

  • ബൈയപ്പനഹള്ളി ടെർമിനലിനും സ്വാമി വിവേകാനന്ദ റോഡ് സ്റ്റേഷനും ഇടയിലും കൃഷ്ണരാജപുര, വൈറ്റ്ഫീൽഡ് (കടുഗോഡി) സെക്ഷനുമിടയിൽ രാവിലെ 7 മണി വരെ സർവീസുകളില്ല; ഈ കാലയളവിൽ സ്വാമി വിവേകാനന്ദ റോഡ് സ്റ്റേഷനിൽ നിന്ന് മാത്രമേ ട്രെയിൻ സർവീസുകൾ ലഭ്യമാകൂ. ഓഗസ്റ്റ് 23, 24 തീയതികളിൽ രാവിലെ 5 മുതൽ 7 വരെ ട്രെയിനുകൾ മൈസൂരു റോഡിൽ അവസാനിപ്പിക്കും, ശേഷിക്കുന്ന ദിവസങ്ങളിൽ ട്രെയിനുകൾ കെങ്കേരി വരെ ഓടും.
  • രാവിലെ ഏഴ് മണിക്ക് ശേഷം ബൈയപ്പനഹള്ളിയിൽ നിന്ന് കെങ്കേരിയിലേക്ക് സാധാരണ സർവീസുകൾ ഉണ്ടാകും
  • ഗ്രീൻ ലൈനിലെ ട്രെയിൻ സർവീസുകളിൽ മാറ്റമൊന്നുമില്ലെന്ന് ബിഎംആർസിഎൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഷ്ട്രീയം അടിമുടി അഴിമതി: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധാരമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
[masterslider id="10"]

Related posts