നടൻ മനോബാല ആശുപത്രിയിൽ

ചെന്നൈ: നടൻ മനോബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൻജിയോ ട്രീറ്റ്മെന്റിന് വേണ്ടിയാണ് മനോബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം ഇന്ന് തന്നെ ആശുപത്രി വിട്ടേക്കുമെന്നാണ് വിവരം. പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ അസിസ്റ്റന്റായ സിനിമാ മേഖലയിൽ എത്തിയ മനോബാല 1982 ൽ ആഗയാ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി എത്തുന്നത്. പിന്നീട് പിള്ളൈ നില, ഊർകാവലൻ, മല്ല് വെട്ടി മൈനർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. 2000ന്റെ ആദ്യ പകുതിയോടെ ജനപ്രിയ ഹാസ്യതാരമായ മനോബാല മാറി. പിതാമഗൻ, ചന്ദ്രമുഖി, യാരടീ നീ മോഹിനി, തമിഴ് പടം, അലക്‌സ്…

Read More

നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ

കൊച്ചി: നടി മോളി കണ്ണമ്മാലി ഗുരുതരാവസ്ഥയിൽ എറണാകുളം ഫോർട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ. വീട്ടിൽ ബോധം കെട്ടു വീണതിനെ തുടർന്നു മൂന്നു ദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനിലയിൽ കാര്യമായ മാറ്റമില്ലെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നുള്ള വിവരം. ഐസിയുവിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു കുറച്ചു കാലമായി ഇവർ ചികിത്സയിലായിരുന്നു. രണ്ടു പ്രാവശ്യം ഹൃദയാഘാതം ഉണ്ടായെങ്കിലും തിരിച്ചു വന്നു സിനിമയിൽ സജീവമായിരുന്നു. നടൻ മമ്മുട്ടി ഉൾപ്പടെയുള്ളവരുടെ സാമ്പത്തിക സഹായത്താലായിരുന്നു അന്നത്തെ ചികിത്സ പൂർത്തിയാക്കിയത്. നിലവിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു ബന്ധുക്കൾ പറയുന്നു.…

Read More

സോണിയ ഗാന്ധി ആശുപത്രിയിൽ

ന്യൂഡൽഹി : മുന്‍ എ ഐ സി സി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡൽഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ ആണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. പതിവ് പരിശോധനകള്‍ക്ക് വേണ്ടിയാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് വൃത്തങ്ങള്‍ അറിയിക്കുന്നത്. എന്നാല്‍ സോണിയാ ഗാന്ധിക്ക് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. മകളും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വധേരയും ആശുപത്രിയില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. ജനുവരി 3 മുതല്‍ സോണിയാ ഗാന്ധിക്ക് സുഖമില്ലായിരുന്നു എന്നാണ്…

Read More

എം.കെ മുനീർ ആശുപത്രിയിൽ

കോഴിക്കോട് : ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഡോ. എം.കെ മുനീറിനെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയെ തുടർന്നുള്ള അസ്വസ്ഥതകളെ തുടർന്നാണ് ചികിത്സനേടിയത്. രക്തസമ്മർദ്ദം കുറയുകയും ബ്ലഡ് ഷുഗർ വലിയ തോതിൽ വർദ്ധിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് പിന്നീട് ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. ക്രിയാറ്റിന്റെ അളവും കൂടിയിട്ടുണ്ട്. അസുഖം ഭേദമായി പൊതുജീവിതത്തിലേക്ക് തിരിച്ചുവരാനാവുമെന്നാണ് പ്രതീക്ഷയെന്നും പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർത്ഥിച്ചു.

Read More

നടൻ കമൽ ഹാസൻ ആശുപത്രിയിൽ

ചെന്നൈ: നടൻ കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസ്സവും ഉണ്ടായതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കൽ സെന്റർ ആശുപത്രിയിലാണ് കമൽ ഹാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെ കമൽ ഹാസനെ ആശുപത്രിയിൽ എത്തിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനിലയിലെ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ ഉടൻ തന്നെ ഡിസ്ചാർജ് ചെയ്യുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുറച്ചു ദിവസത്തേക്ക് പൂർണ വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാർ പറഞ്ഞു.

Read More

ശരത് പവാർ ആശുപത്രിയിൽ

മുംബൈ: ആരോഗ്യനില മോശമായതിനെ തുടർന്ന് എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച്‌ കാൻഡി ആശുപത്രിയിൽ ശരദ് പവാറിനെ പ്രവേശിപ്പിച്ചു. ബുധനാഴ്ചയോടെ ആശുപത്രി വിടാനാകുമെന്ന് എൻ.സി.പി അറിയിച്ചു. ആശുപത്രി വിട്ട ശേഷം ശരദ് പവാർ നവംബർ നാല്, അഞ്ച് തീയതികളിൽ ഷിർദിയിൽ നടക്കുന്ന പാർട്ടി ക്യാമ്പുകളിൽ പങ്കെടുക്കുമെന്നും എൻ.സി.പി വ്യക്തമാക്കി.

Read More

നടി ദീപിക ആശുപത്രിയിൽ

മുംബൈ: ബോളിവുഡ് നടി ദീപിക പദുക്കോണിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് താരത്തെ മുംബൈയിലെ ബ്രീച്ച്‌ കാണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില സംബന്ധിച്ച്‌ വിശദീകരണമൊന്നും ലഭിച്ചിട്ടില്ലെങ്കിലും നിരവധി പരിശോധനകൾക്ക് വിധേയയായ താരം ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്നാണ് സൂചന. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ദീപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടൻ പ്രഭാസിനൊപ്പം ഹൈദരാബാദിൽ പ്രൊജക്റ്റ് കെ യുടെ ചിത്രീകരണത്തിനിടെ ഹൃദയമിടിപ്പ് ഉയർന്നതിനെ തുടർന്ന് ജൂണിൽ ദീപികയെ കാമിനേനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ഒ. പനീർശെൽവത്തിന് കോവിഡ് സ്ഥിരീകരിച്ചു

ചെന്നൈ : കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ചെന്നൈയിലെ ആശുപത്രി അധികൃതര്‍ അറിയിച്ചു. പനീര്‍ശെല്‍വം വേഗം സുഖം പ്രാപിക്കട്ടെയെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആശംസിച്ചു.

Read More

ശിവമോഗയിൽ ബജ്റംഗദൾ പ്രവർത്തകന് നേരെ ആക്രമണം, 2 പേർ അറസ്റ്റിൽ

ബെംഗളൂരു: കർണാടക ശിവമോഗയിൽ ബജറംഗദൾ പ്രവർത്തകനു നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കി 3 പേർക്കായുള്ള അന്വേഷണത്തിലാണ് പോലീസ്. താൻ ഒരു ബജറംഗദൾ പ്രവർത്തകൻ ആയതു കൊണ്ട് മാത്രമാണ് ഇവർ ആക്രമിച്ചതെന്ന് പരിക്കേറ്റ കാന്തരാജ് മാധ്യമങ്ങളോട് പറഞ്ഞു. ശിവമോഗ ജില്ലയിലെ രാജീവ് ഗാന്ധി ലേഔട്ട് ഏരിയയിലാണ് സംഭവം നടന്നതെന്ന് കാന്തരാജിന്റെ പരാതിയിൽ പറയുന്നു. ഇന്നലെ രാത്രി 10.30ന് വീടിന് പുറത്തേക്ക് ഇറങ്ങിയ ഉടനെ അഞ്ച് പേർ ചേർന്ന് കാന്തരാജിനെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. അക്രമികളുമായി പഴയ തർക്കത്തിന്റെ പേരിൽ…

Read More

ദേഹാസ്വാസ്ഥ്യം നടൻ വിക്രം ആശുപത്രിയിൽ

ചെന്നൈ :ദേഹാസ്വാസ്ഥ്യം തുടർന്ന് നടൻ വിക്രമിനെ ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്നുള്ള ദേഹാസ്വാസ്ഥ്യമെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കടുത്ത പനിയെത്തുടര്‍ന്നുള്ള അസ്വാസ്ഥ്യങ്ങളാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ഏറ്റവും പുതുതായി പുറത്ത് വന്ന വിവരം. വിക്രത്തിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ പലതരത്തില്‍ ട്വീറ്റുകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. അതേസമയം നടന്‍റെ നില തൃപ്തികരമാണെന്നും ചികിത്സയിലാണെന്നും ആശുപത്രി വൃത്തങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്.

Read More
Click Here to Follow Us