ലോക്മാന്യ തിലക് ടെര്‍മിനസ് റെയില്‍വെ സ്‌റ്റേഷനില്‍ വന്‍തീപിടിത്തം

മുംബൈ: കുര്‍ളയിലെ ലോക്മാന്യ തിലക് ടെര്‍മിനസ് റെയില്‍വെ സ്‌റ്റേഷനില്‍ വന്‍തീപിടിത്തം. അപകടത്തിൽ ആർക്കും പരിക്കില്ല എന്നാണ് റിപ്പോർട്ട്. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ ജന്‍ ആധാര്‍ കാന്റീന് സമീപം ഉച്ചയ്ക്ക് മൂന്നുമണിയോടെ ആണ് തീപിടിത്തമുണ്ടായത്. അ​ഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് മുംബൈയിൽ തീപിടിത്തമുണ്ടാകുന്നത്.  

Read More

ഹുബ്ബള്ളിയിൽ സ്ക്രാപ്പ് ഗോഡൗണിന് തീപിടിച്ചു

ബെംഗളൂരു: ഹുബ്ബള്ളി താലൂക്കിലെ തിരുമലക്കൊപ്പ ഗ്രാമത്തിൽ ഷോർട്ട് സർക്യൂട്ട് മൂലം സ്ക്രാപ്പ് ഗോഡൗണിന് തീപിടിച്ചു. മഞ്ജുനാഥ് ഹുബ്ലിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണാണിത്. ഷോർട്ട് സർക്യൂട്ട് മൂലം തീ ആളിപ്പടരുകയും ഗോഡൗണുകൾ മുഴുവൻ വസ്തുക്കളും കത്തിനശിക്കുകയും ചെയ്തു. ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങൾ കത്തി നശിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണച്ചു. ഹൂബ്ലി റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

Read More

വീടിനു മുന്നിൽ നിർത്തിയിട്ട ഇലക്ട്രിക്ക് സ്കൂട്ടറിന് തീ പിടിച്ചു

ബെംഗളൂരു: ഇ-സ്‌കൂട്ടറുകളോടാണ് ഇപ്പോൾ ആളുകൾ കൂടുതൽ ചായ്‌വ് കാണിക്കുന്നത്. അതുപോലെ ചിലയിടങ്ങളിൽ ഇ-സ്കൂട്ടറുകൾ മൂലം അപകടങ്ങളും സംഭവിക്കുന്നുണ്ട്. ചാമരാജനഗർ മുബാറക് മൊഹല്ലയിൽ രാത്രി വൈകി വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. മുബാറക് മൊഹല്ല സ്വദേശിയായ അസദുള്ളയുടെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇ-സ്‌കൂട്ടറിന് പെട്ടെന്ന് തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. തീ പടർന്നതോടെ നാട്ടുകാർ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഏതാനും മാസങ്ങൾക്ക് മുമ്പ് ചാമരാജനഗർ താലൂക്കിലെ അറകലവാടി ഗ്രാമത്തിൽ പാർക്ക് ചെയ്തിരുന്ന ഇ-സ്കൂട്ടറിന് തീപിടിച്ച് പരിഭ്രാന്തി പരത്തിയിരുന്നു. മുബാറക് മൊഹല്ലയിൽ നടന്ന…

Read More

വൈദ്യുത കമ്പിയിൽ തട്ടി തിന ലോറിക്ക് തീപിടിച്ചു

ബെംഗളൂരു: നെലമംഗല താലൂക്കിലെ ഇംചെനഹള്ളിക്ക് സമീപം തിന കയറ്റിയ ലോറി റോഡിലൂടെ കടന്നുപോകുന്നതിനിടെ വൈദ്യുത കമ്പിയിൽ തട്ടിയാണ് അപകടമുണ്ടായത്. സുരേഷ് എന്നയാൾ ലോറിയിൽ തിന പുല്ല് കൊണ്ടുവരുമ്പോഴായിരുന്നു സംഭവം. തീ ആളിപ്പടർന്നപ്പോൾ ഡ്രൈവറും ക്ലീനറും ലോറിയിൽ നിന്ന് ചാടി ജീവൻ രക്ഷിക്കുകയായിരുന്നു. സംഭവമറിഞ്ഞ് അഗ്നിശമനസേന സ്ഥലത്തെത്തി തീ അണച്ചു. തീപിടിത്തത്തിൽ മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. ദാബസ് പേട്ട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

Read More

അപ്പാർട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തിൽ യുവതി മരിച്ചു

ബെംഗളൂരു: മംഗളൂരു അത്താവരയിൽ അപ്പാർട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തിൽ യുവതി മരിച്ചു. സഹൈൻ മുസാബ് (57) ആണ് മരിച്ചത്. നഗരത്തിലെ അത്താവരയിലെ അപ്പാർട്ട്മെന്റിലെ ഫ്ലാറ്റിൽ ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. അപ്പാർട്ട്‌മെന്റിന് തീപിടിച്ചപ്പോൾ കുളിമുറിയിൽ ആയിരുന്ന യുവതി തീയുടെ പുകയിൽ കുളിമുറിക്കുള്ളിൽ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. വീട്ടിനുള്ളിൽ മറ്റൊരാളെ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീപിടുത്തത്തിൽ അപ്പാർട്ട്മെന്റിന് കേടുപാടുകൾ സംഭവിച്ചു. തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ പാണ്ഡേശ്വർ അഗ്നിശമന സേനാംഗങ്ങൾ ഓപ്പറേഷൻ നടത്തി തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു.  

Read More

സംശയരോഗം; ഭർത്താവ് ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചു 

ബെംഗളൂരു: സംശയ രോഗത്തെ തുടർന്ന് ഭർത്താവ് യുവതിയുടെ മുഖത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ഭവാനിനഗറിലാണ് സംഭവം. മുഖത്തും നെഞ്ചിലുമായി പൊള്ളലേറ്റ യുവതിയെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തെ പൊള്ളലുകൾ സാരമുള്ളതാണെങ്കിലും ഇവരുടെ ജീവന് ആപത്തില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പ്ലംബിംഗ് ജോലിയാണ് പ്രതി ചെയ്യുന്നത്. നഗരത്തിലെ ഒരു ആശുപത്രിയിലെ സഹായിയാണ് യുവതി. രാത്രി ഡ്യൂട്ടി ചെയ്യുന്ന ഭാര്യ പകൽ വീട്ടിൽ തനിച്ചുള്ള സമയത്ത് മറ്റൊരു പുരുഷനുമായി ബന്ധം പുലർത്തുകയാണെന്ന് പ്രതി സംശയിച്ചിരുന്നു. ഇതിനേ ചൊല്ലി വീട്ടിൽ വഴക്കുണ്ടാക്കുന്നത് ഇയാളുടെ പതിവായിരുന്നു. നവംബർ 15…

Read More

ദീപാവലി ആഘോഷം; പടക്കം പൊട്ടിക്കുന്നതിനിടെ പൊള്ളലേറ്റ യുവാവ് മരിച്ചു 

ബെംഗളൂരു : ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചിക്കമഗളൂരു ജില്ലയിലെ സുന്നദഹള്ളി സ്വദേശി പ്രദീപാണ്(30) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു അപകടം. പ്രദീപിനൊപ്പമുണ്ടായിരുന്ന മറ്റു മൂന്നുകുട്ടികൾ പൊള്ളലേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളെ രസിപ്പിക്കാനായി പടക്കക്കൂട്ടം കത്തിച്ചശേഷം ഇതിനുമുകളിൽ പ്ലാസ്റ്റിക് കസേരയിട്ട് പ്രദീപ് ഇരുന്നതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പടക്കം പൊട്ടിയതോടെ പ്രദീപിന് ഗുരുതരമായി പൊള്ളലേൽക്കുകയും തെറിച്ചുവീഴുകയും ചെയ്തു. സമീപവാസികളാണ് പ്രദീപിനേയും കുട്ടികളേയും ആശുപത്രിയിലെത്തിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു മരണം. അതേസമയം, സംസ്ഥാനത്ത് പടക്കം പൊട്ടിച്ചുണ്ടാകുന്ന…

Read More

ഗർഭിണിയായ മലയാളി യുവതിക്കുനേരെ ഭർത്താവ് വെടിവെച്ചു; യുവതി ഗുരുതരാവസ്ഥയിൽ

ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ ഭർത്താവിന്‍റെ വെടിയേറ്റ് ഗർഭിണിയായ മലയാളിയുവതി ഗുരുതരാവസ്ഥയിൽ. ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം – ലാലി ദമ്പതികളുടെ മകള്‍ മീരയ്ക്കാണ് (32) വെടിയേറ്റത്. ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റുമാനൂര്‍ പഴയമ്പള്ളി അമല്‍ റെജിയാണ് മീരയുടെ ഭർത്താവ്. കുടുംബ പ്രശ്നങ്ങളെ തുടന്നാണ് ഭര്‍ത്താവ് വെടിവെച്ചതെന്നാണ് വിവരം. ഏറെക്കാലമായി അമൽ റെജിയും മീരയും അമേരിക്കയിലാണ്. മീര ഗര്‍ഭിണിയായിരുന്നു. മീരയുടെ നില ഗുരുതരമാണെന്നാണ് വിവരം. വെടിയേറ്റതിനെ തുടർന്ന് വയറ്റിലെ രക്തസ്രാവം നിയന്ത്രണവിധേയമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. ഇന്നലെ രാവിലെയാണ് സംഭവം. അമല്‍ റെജിയെ ഷിക്കാഗോ പൊലീസ്…

Read More

ഹൊറമാവിന് സമീപം ഔട്ടർ റിങ് റോഡിൽ അഞ്ച് നില കെട്ടിടത്തിൽ പിടിത്തം 

ബെംഗളൂരു: ഹൊറമാവിന് സമീപം ഔട്ടർ റിങ് റോഡിലെ ഫർണിച്ചർ ഷോറൂമിൽ തീപിടിത്തം. അഞ്ച് നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയും ഒന്നാം നിലയിലെ ഫർണിച്ചർ ഷോറൂമും കത്തിനശിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. കെട്ടിടത്തിൽ ഒരു കോച്ചിംഗ് സെന്ററും ഒരു സ്വകാര്യ കമ്പനിയും ഉണ്ടായിരുന്നു. രാത്രി 12 മണിക്ക് ഫർണിച്ചർ ഷോറൂമിൽ പെട്ടെന്ന് തീപിടിത്തമുണ്ടായി. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് കെട്ടിടത്തിൽ കുടുങ്ങിയ മൂന്ന് സുരക്ഷാ ജീവനക്കാരെയും രക്ഷപ്പെടുത്തി. തീപിടിത്തത്തിൽ ഫർണിച്ചർ ഷോറൂം പൂർണമായും കത്തിനശിക്കുകയും കോച്ചിംഗ് സെന്ററിനും സ്വകാര്യ കമ്പനിക്കും ചെറിയ കേടുപാടുകൾ സംഭവിക്കുകയും…

Read More

കരിമ്പുമായി പോയ ട്രാക്ടറുകൾ അജ്ഞാതർ തീവെച്ചു

ബെംഗളൂരു : ബെളഗാവിയിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് കരിമ്പുമായി പോകുകയായിരുന്ന രണ്ടു ട്രാക്ടറുകൾക്ക് അജ്ഞാതർ തീവെച്ചു. ചൊവ്വാഴ്ച രാത്രിയാണ് മഹാരാഷ്ട്ര അതിർത്തിയോടുചേർന്ന കരദ്ഗ ഗ്രാമത്തിൽ പത്തോളം പേരടങ്ങുന്ന സംഘം ട്രാക്ടറുകൾ കത്തിച്ചത്. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി. മഹാരാഷ്ട്രയിലെ പഞ്ചസാര ഫാക്ടറിയിലേക്ക് കൊണ്ടുപോകുകയായിരുന്നു കരിമ്പ്. മഹാരാഷ്ട്രയിലെ കരിമ്പുകർഷകർ പഞ്ചസാര ഫാക്ടറിയുടമകൾ കുടിശ്ശിക നൽകാത്തതിനെത്തുടർന്ന് സമരത്തിലാണ്. ഇതിനിടെയാണ് ഫാക്ടറികളിലേക്ക് ബെളഗാവിയിൽ നിന്ന് കരിമ്പുശേഖരിച്ചുതുടങ്ങിയത്. ഇതിനെതിരേ കർഷകർ ഫാക്ടറി ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ട്രാക്ടറുകൾ കത്തിച്ചത് കർഷകസമരത്തെ അനുകൂലിക്കുന്നവരാണെന്നാണ് നിഗമനമെങ്കിലും കൂടുതൽ അന്വേഷണത്തിനുശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂവെന്ന്…

Read More
Click Here to Follow Us