ഗർഭിണിയായ മലയാളി യുവതിക്കുനേരെ ഭർത്താവ് വെടിവെച്ചു; യുവതി ഗുരുതരാവസ്ഥയിൽ

ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ ഭർത്താവിന്‍റെ വെടിയേറ്റ് ഗർഭിണിയായ മലയാളിയുവതി ഗുരുതരാവസ്ഥയിൽ.

ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം – ലാലി ദമ്പതികളുടെ മകള്‍ മീരയ്ക്കാണ് (32) വെടിയേറ്റത്. ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏറ്റുമാനൂര്‍ പഴയമ്പള്ളി അമല്‍ റെജിയാണ് മീരയുടെ ഭർത്താവ്.

കുടുംബ പ്രശ്നങ്ങളെ തുടന്നാണ് ഭര്‍ത്താവ് വെടിവെച്ചതെന്നാണ് വിവരം. ഏറെക്കാലമായി അമൽ റെജിയും മീരയും അമേരിക്കയിലാണ്. മീര ഗര്‍ഭിണിയായിരുന്നു.

  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ

മീരയുടെ നില ഗുരുതരമാണെന്നാണ് വിവരം. വെടിയേറ്റതിനെ തുടർന്ന് വയറ്റിലെ രക്തസ്രാവം നിയന്ത്രണവിധേയമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്.

ഇന്നലെ രാവിലെയാണ് സംഭവം. അമല്‍ റെജിയെ ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

അമൽ റെജിയുടെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡികെ ശിവകുമാറിന്റെ മന്ത്രിസഭയിൽ 2 മലയാളികൾ മന്ത്രിസ്ഥാനം ഉറപ്പിച്ചു; കൂടെ സിദ്ധരാമയ്യയുടെ മകനും ഖർഗെയുടെ മകനും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts